scorecardresearch

Latest News

University Announcements 10 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 10 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പരീക്ഷാഫലം

2021 നവംബറിൽ നടന്ന​ ഒന്നാം സെമസ്റ്റർ പിജിസിഎസ്സ് – എംഎസ് സി പ്ലാന്റ് ബയോടെക്നോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2021, ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 30-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ് / ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്.ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-നും ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 23-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ 30-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16-ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

യോഗ ചാമ്പ്യൻഷിപ്പ്

ഇൻറർനാഷണൽ യോഗ ദിനാചരണത്തിൻറെ ഭാഗമായി കണ്ണൂർ സർവ്വകലാശാല ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഓൾകേരള ഇന്റർ കോളേജിയേറ്റ് യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല മാനന്തവാടി ബി.എഡ് പഠന കേന്ദ്രത്തിലെ അനശ്വര മോഹൻ ഒന്നാം സ്ഥാനവും സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിലെ റനീമ മാത്യു രണ്ടാം സ്ഥാനവും പയ്യന്നൂർ കോളേജിലെ ആദിത്യ കെ.വി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം സർവകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് നിർവഹിച്ചു. അസി.ഡയറക്ടർ ഡോ. കെ.വി. അനൂപ്, ശ്രീ. പി. നാരായണൻകുട്ടി, യോഗ കോച്ച് ശ്രീ.കൃഷ്ണദാസ് കെ, ഡോ. കെ.രാജഗോപാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജൂൺ 14 മുതൽ 21 വരെ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽവെച്ചു നടക്കുന്ന യോഗ & മെഡിറ്റേഷൻ ക്ലാസ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446296089 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രൈവറ്റ് റെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ പി.ജി അസൈൻമെൻറ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ 2020 പ്രവേശനം രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇൻറ്റേർണൽ ഇവാലുവേഷൻന്റെ ഭാഗമായുള്ള അസൈൻമെൻറ്‌ 2022 ജൂൺ 25, 5.00 pm ന് അകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ Academics-Private Registration ലിങ്കിൽ എൻറോൾമെൻറ് നമ്പറും ജനനതീയ്യതിയും നൽകി അസൈൻമെൻറ്‌ ചോദ്യങ്ങളും മാർഗനിർദ്ദേശങ്ങളും ഡൌൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെൻറ്‌കൾക്കുള്ള ഫീസ് പേപ്പർ ഒന്നിന് 90/- രൂപ നിരക്കിൽ School of Distance Education – Course Fee എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്.

തീയതി നീട്ടി

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 13.06.2022 വരെയും പിഴയോടെ 15.06.2022 വരെയും നീട്ടി. സപ്ലിമെന്ററി വിദ്യാർഥികളുടെ അപേക്ഷകളുടെ പകർപ്പ് 18.06.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ ലഭിക്കണം. എ.പി.സി 22.06.2022 മുതൽ 25.06.2022 വരെ സമർപ്പിക്കാം.

More Education News

പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകൾ

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് കോഴ്‌സുകൾ. റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലും തികച്ചും സൗജന്യമായിരിക്കും കോഴ്‌സുകൾ. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 21 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9995898444.

സീറ്റൊഴിവ്


കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണില്‍ ജൂണ്‍ 20ന് ആരംഭിക്കുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 2961525, 8078140525

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം


പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/സെക്കന്ററി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ഡാറ്റ റീചാര്‍ജ്ജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു. 2,000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ക്രെഡിറ്റ് ചെയ്യും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ജൂണ്‍ 20നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍ : 0468 2322712.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൂന്ന് ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള വിദ്യാര്‍ത്ഥിനികള്‍ അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പു സഹിതം തപാലായോ ഇ-മെയിലായോ അപേക്ഷിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 20 വൈകുന്നേരം 5 മണി. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു. ജൂണ്‍ 21 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  വിലാസം-സീനിയര്‍ സുപ്രണ്ട്, ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ തിരുവനന്തപുരം- 695017. ഇ-മെയില്‍: mrskattela@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2597900.

വനിതാ സംരംഭകര്‍ക്കായി സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്

വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(KIED)ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 23 ന് കളമശ്ശേരി ക്യാമ്പസില്‍ നടക്കുന്ന വര്‍ക്ഷോപ്പില്‍ ബിസിനസ് സംബന്ധമായ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.  താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റ് മുഖേന  ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് KIED സി.ഇ.ഒ അറിയിച്ചു. അവസാന തീയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 2532890, 2550322.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ആറുമാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍,പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്റ്റ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടാകുമെന്ന് ഡയറക്ടര്‍ അറിയിച്ചു. 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്റുമായി ബന്ധപെടുക. സൈക്കോ സ്പിരിച്വല്‍ സെന്റര്‍ തിരുവനന്തപുരം. ഫോണ്‍:  8281123941, 8281642653.   വെബ്സൈറ്റ്: www.srccc.in.

സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍  പ്രവര്‍ത്തിക്കുന്ന  പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യം അനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഒഴിവുളള സീറ്റുകളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്‌കൂള്‍ കോംപൗണ്ട്, പത്തനംതിട്ട – 689 645 എന്ന വിലാസത്തില്‍
നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 9961602998, 8281165072.

കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.
ജൂൺ 20ന് ആരംഭിക്കുന്ന പരിശീലന കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് ‘ആശ്രിതത്വ സർട്ടിഫിക്കറ്റ്’ അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in, 0471-2309012, 0471-2307742, 7907099629.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 june 2022