University Announcements 10 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 10 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

കേരള സർവകലാശാല ജൂണിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.എസ്.സി./ ബി.കോം. ഡിഗ്രി പരീക്ഷകൾക്ക് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ നെയ്യാറ്റിൻകര കോവിഡ് – 19 ഡി.സി.സി.ആയി മാറ്റിയതിനാൽ ഇവിടെ വച്ച് നടത്താനിരുന്ന പരീക്ഷകൾ കുളത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തുന്നതാണ്

പരീക്ഷ കേന്ദ്രത്തിനു ഓൺലൈനായി അപേക്ഷിക്കാം

കേരള സർവകലാശാല ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി./ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ ബി.കോം.എൽ.എൽ.ബി./ ബി.ബി.എ .എൽ.എൽ.ബി. പരീക്ഷകൾക്ക് സബ്‌സെന്ററിനു വേണ്ടി അവരവരുടെ പ്രൊഫൈൽ വഴി ജൂൺ 13 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാഫലം

കേരള സർവകലാശാല 2020 ജൂലൈ മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.എസ്‌.എൽ.പി. (സി.ബി.സി.എസ്.എസ്. സ്ട്രീം), നാലാം സെമസ്റ്റർ ബി.എ.എസ്‌.എൽ.പി.(സി.ബി.സി.എസ്.എസ്. സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിര്ണയത്തിനും യഥാക്രമം ജൂൺ 23, ജൂൺ 25 വരെ അപേക്ഷിക്കാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ താത്ക്കാലിക കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിശദാംശങ്ങളും http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 10 june 2021

Next Story
Victers Channel Timetable June 11: വിക്ടേഴ്‌സ് ചാനൽ, ജൂൺ 11 വെളളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com