/indian-express-malayalam/media/media_files/uploads/2021/04/university-announcement.jpg)
University Announcements 10 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരള സർവകലാശാല
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കേരള സർവകലാശാല ജൂണിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.എസ്.സി./ ബി.കോം. ഡിഗ്രി പരീക്ഷകൾക്ക് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ നെയ്യാറ്റിൻകര കോവിഡ് - 19 ഡി.സി.സി.ആയി മാറ്റിയതിനാൽ ഇവിടെ വച്ച് നടത്താനിരുന്ന പരീക്ഷകൾ കുളത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തുന്നതാണ്
പരീക്ഷ കേന്ദ്രത്തിനു ഓൺലൈനായി അപേക്ഷിക്കാം
കേരള സർവകലാശാല ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി./ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ ബി.കോം.എൽ.എൽ.ബി./ ബി.ബി.എ .എൽ.എൽ.ബി. പരീക്ഷകൾക്ക് സബ്‌സെന്ററിനു വേണ്ടി അവരവരുടെ പ്രൊഫൈൽ വഴി ജൂൺ 13 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാഫലം
കേരള സർവകലാശാല 2020 ജൂലൈ മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി. (സി.ബി.സി.എസ്.എസ്. സ്ട്രീം), നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി.(സി.ബി.സി.എസ്.എസ്. സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിര്ണയത്തിനും യഥാക്രമം ജൂൺ 23, ജൂൺ 25 വരെ അപേക്ഷിക്കാവുന്നതാണ്.
MG University Announcements: എംജി സർവകലാശാല
സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ താത്ക്കാലിക കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിശദാംശങ്ങളും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us