/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-3.jpg)
University Announcements
University Announcements 11 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ ആരംഭിക്കുന്നു
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കുള്ള എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ നടക്കും. മെമ്മോ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ മാറ്റിവച്ചു
കേരളസര്‍വകലാശാല 2023 ജൂലൈ 13 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.ജി. നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍/സപ്ലിമെന്‍ററി) പരീക്ഷകള്‍ 2023 ജൂലൈ 25 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സ്റ്റഡി മെറ്റീരിയല്‍സ് വിതരണം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠന വിഭാഗം 2021 അഡ്മിഷന്‍ നാലാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് ജൂലൈ 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 14 ന് ശേഷം തപാലില്‍ അയക്കുന്നതാണ്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ.) സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സില്‍ ഏതാനും സൂറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ 1 മണി വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് ഫീസ്: 9,000 രൂപ, പ്രീഡിഗ്രി/പ്ലസ്സ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പി.എം.ജി. സ്റ്റുഡന്‍റ്സ് സെന്‍റര്‍ ക്യാമ്പസിലുള്ള സി.എ.സി.ഇ.ഇ. ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0471 2302523.എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ ആരംഭിക്കുന്നു കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കുള്ള എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ നടക്കും. മെമ്മോ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ മാറ്റിവച്ചു.
കേരളസര്‍വകലാശാല 2023 ജൂലൈ 13 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.ജി. നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍/സപ്ലിമെന്‍ററി) പരീക്ഷകള്‍ 2023 ജൂലൈ 25 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സ്റ്റഡി മെറ്റീരിയല്‍സ് വിതരണം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠന വിഭാഗം 2021 അഡ്മിഷന്‍ നാലാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് ജൂലൈ 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 14 ന് ശേഷം തപാലില്‍ അയക്കുന്നതാണ്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ.) സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സില്‍ ഏതാനും സൂറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ 1 മണി വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് ഫീസ്: 9,000 രൂപ, പ്രീഡിഗ്രി/പ്ലസ്സ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പി.എം.ജി.സ്റ്റുഡന്‍റ്സ് സെന്‍റര്‍ ക്യാമ്പസിലുള്ള സി.എ.സി.ഇ.ഇ. ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0471 2302523.
MG University Announcements: എംജി സര്‍വകലാശാല
പി.ജി ഏകജാലക പ്രവേശനം;കമ്യൂണിറ്റി മെരിറ്റ് മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്കുള്ള പി.ജി ഏകജാലക പ്രവേശനത്തിൻറെ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയിലെ മൂന്നാമത്തെ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
മൂന്നാം അലോട്ട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും ഇന്ന്(ജൂലൈ 12) വൈകുന്നേരം നാലിനു മുൻപ് സ്ഥിര പ്രവേശനം എടുക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും.
പി.എച്ച്.ഡി എൻട്രൻസ്: ഫലം പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാല മെയ് 20,21 തീയതികളിൽ നടത്തിയ 2023ലെ പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in/research.mgu.ac.in). ഫോൺ: 0481 2733568.
എം.എസ്.ഡബ്ല്യു കോഴ്‌സ് തുടങ്ങി
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ(ഐ.യു.സി.ഡി.എസ്) പുതിയതായി ആരംഭിച്ച മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യു) കോഴ്‌സിൻറെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു.
കൺവെർജൻസ് അക്കാഡമിയ കോപ്ലക്‌സിലെ ഐ.യു.സി.ഡി.എസ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഐ.യു.സി.ഡി.എസ് ഡയറക്ടർ പ്രഫ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
ഫിനാൻസ് ഓഫീസർ ബിജു മാത്യു, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ഐ.യു.സി.ഡി.എസ് മുൻ ഡയറക്ടർ പ്രഫ. റസീന പത്മം, ഐ.ക്യു.എ.സി ഡയറക്ടർ പ്രഫ. റോബിനറ്റ് ജേക്കബ്, സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് മേധാവി ഡോ. ടോണി കെ തോമസ്, സ്‌കൂൾ ഓഫ് ഡോ. സൈലസ് ഡോ. വി.സി. ഷൈനു, ഡോ. ബോബൻ ജോസഫ്, ഡോ. കെ.കെ. ഷിജു, പി. ജിനിമോൾ, മേരി സീമ എന്നിവർ പങ്കെടുത്തു.
സ്‌പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻറ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ(ഐ.ഐ.ആർ.ബി.എസ്) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളിൽ(2023-28) പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിവുണ്ട്.
സയൻസ് മുഖ്യ വിഷയമായി പഠിച്ച് പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.ടി വിഭാഗം വിദ്യാർഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടൂ സർട്ടിഫിക്കറ്റുകൾ, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സഹിതം ജൂലൈ 13ന് രാവിലെ 10.30ന് സർവകലാശാലാ കാമ്പസിലെ ഐ.ഐ.ആർ.ബി.എസിൽ എത്തണം.
ഫോൺ: 9567544740. ഇ-മെയിൽ: iirbs@mgu.ac.in
എം.പി.ഇ.എസ് സ്‌പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ്(എം.പി.ഇ.എസ്) കോഴ്‌സിൻറെ 2023 ബാച്ചിൽ എസ്.സി ക്വാട്ടയിൽ നാല് സീറ്റുകൾ ഒഴിവുണ്ട്. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യത ഉള്ള വിദ്യാർഥികൾ ജൂലൈ 19ന് രാവിലെ 7.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വകുപ്പ് ഓഫീസിൽ എത്തണം. അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാപരീക്ഷയും അന്നു തന്നെ നടത്തും.
ക്ലീനിംഗ് സൂപ്പർവൈസർ
മഹാത്മാ ഗാന്ധി സർവകലാശാലയിൽ താത്കാലികാടിസ്ഥാനത്തിൽ ദിവസ വേതനത്തിന് ക്ലീനിംഗ് സൂപ്പർവൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 525 രൂപ ദിവസവേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം.
സർവകലാശാലയുടെ 8 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെയാണ് പരിഗണിക്കുന്നത്. പ്രായം 21നും 60നും ഇടയിൽ.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ വോട്ടർ കാർഡിൻറെയോ ആധാർ കാർഡിൻറെയോ പകർപ്പു സഹിതം ജൂലൈ 15നകം അസിസ്റ്റൻ രജിസ്ട്രാർ 1 (ഭരണവിഭാഗം)ന് നൽകണം.
മാറ്റി വച്ച പരീക്ഷ ജൂലൈ 18ന്
ഒന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻറ് മ്യൂസിയോളജി(2022 അഡ്മിഷൻ റഗുലർ, 2013 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ജൂലൈ അഞ്ചിനു മാറ്റി വച്ച പേപ്പർ 2 - ഇന്ത്യൻ പ്രീഹിസ്റ്ററി പരീക്ഷ ജൂലൈ 18ന് നടക്കും.
പരീക്ഷാ കേന്ദ്രം മാറ്റി
തൊടുപുഴ ഗുരു നാരായണ കോളജിൻറെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചതിനാൽ ഈ കോളജിലെ സി.ബി.സി.എസ്, സി.ബി.സി.എസ്.എസ് വിദ്യാർഥികൾക്ക് ഇനി വരുന്ന സപ്ലിമെൻററി പരീക്ഷകൾക്ക് തൊടുപുഴ ന്യൂമാൻ കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ച് സർവകലാശാലാ പരീക്ഷ കൺട്രോളർ ഉത്തരവായി.
പരീക്ഷകൾക്ക് അപേക്ഷിക്കാം
ഓഗസ്റ്റ് ഒൻപതിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഡ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 24 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂലൈ 25ന് പിഴയോടു കൂടിയും ജൂലൈ 26ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
റഗുലർ വിദ്യാർഥികൾ 330 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 65 രൂപ നിരക്കിലും(പരമാവധി 330 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.
ബി.ഫാം(2016 അഡ്മിഷൻ സപ്ലിമെൻററി) ഒന്നു മുതൽ നാലു വരെ വർഷ പരീക്ഷകൾ ജൂലൈ 19ന് തുടങ്ങും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഒന്നു മുതൽ നാലു വരെയുള്ള വർഷങ്ങളിലെ ബി.ഫാം(2015 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2011-2013 അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2003 -2010 വരെ അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജൂലൈ 19, ഓഗസ്റ്റ് ഒൻപത്, സെപ്റ്റംബർ നാല്, ഒക്ടോബർ നാല് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ
പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി
നാലാം സെമസ്റ്റർ എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) കോഴ്‌സിൻറെ പ്രോജക്ട് ഇവാല്യുവേഷൻ വൈവ വോസി പരീക്ഷകൾക്ക് ജൂലൈ 25 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂലൈ 26ന് പിഴയോടു കൂടിയും ജുലൈ 27ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് പരീക്ഷാ ഫീസിനൊപ്പം 155 രൂപ അടയ്ക്കണം.
പ്രാക്ടിക്കൽ
ജൂലൈ ആറ്, ഏഴ് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി - മാർച്ച് 2023 പരീക്ഷയുടെ(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 13, 14 തീയതികളിൽ പാലാ സെൻറ് തോമസ് കോളജിൽ നടക്കും
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 13-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് താല്‍കാലിക/സ്ഥിര പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി തത്തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബിരുദപ്രവേശനം മൂന്നാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 20-ന് വൈകീട്ട് 3 മണിക്കുള്ളില്‍ കോളേജില്‍ സ്ഥിരം പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷമാണ് കോളേജില്‍ പ്രവേശനം എടുക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എസ്.ഇ.ആര്‍.ബി. ഗവേഷക ഒഴിവ്
എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴിലുള്ള ഗവേഷക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 17-ന് മുമ്പായി ഡോ. സന്തോഷ് നമ്പിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9447461622, ഇ-മെയില്‍ cue3974@uoc.ac.in
കോണ്‍ടാക്ട് ക്ലാസ് മാറ്റി
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. 2021 പ്രവേശനം വിദ്യാര്‍ത്ഥികളുടെ 16-ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സ് ആഗസ്ത് 6-ലേക്ക് മാറ്റി. മറ്റ് സ്റ്റഡി സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല.
പുനഃപ്രവേശനം അപേക്ഷ നീട്ടി
എസ്.ഡി.ഇ. - ബി.എ., ബി.കോം., ബി.ബി.എ. അഞ്ചാം സെമസ്റ്ററിലേക്കുള്ള പുനഃപ്രവേശനത്തിനും സ്‌കീം ചെയ്ഞ്ചിനും അപേക്ഷിക്കേണ്ട അവസാന തീയതി 100 രൂപ ഫൈനോടു കൂടി 20 വരെയും 500 രൂപ ഫൈനോടു കൂടി 29 വരെയും നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.
പരീക്ഷ മാറ്റി
12-ന് തുടങ്ങാനിരുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.
എം.എസ് സി. മാത്തമറ്റിക്‌സ് വൈവ
നാലാം സെമസ്റ്റര്‍ എം.എസ് സി. ഏപ്രില്‍ 2022 പരീക്ഷയുടെ പാലക്കാട്, തൃശൂര്‍ ജില്ലയിലുള്ളവര്‍ക്കുള്ള വൈവ 14-ന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
2019 പ്രവേശനം, അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 31 വരെയും, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളിജി ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കൊളേളജുകളിലെ മൂന്നാം സെമസ്റ്റർ എം എ എക്കണോമിക്സ് , എം എ ഡവലപ്മെന്റ്എക്കണോമിക്സ് ,എം സി ജെ , എം കോം, എം എ അറബിക്, എം എ ഇംഗ്ലീഷ്, എം എ മലയാളം, എം എ ഹിസ്റ്ററി , എം എ ഗവേര്ണൻസ് & പൊളിറ്റിക്സ് (ഒക്ടോബർ 2022) എന്നീ പരീക്ഷകളുടെ പൂർത്തിയായ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി, ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 13,14 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റി വെച്ച ,07.07.2023 ലെ സർവ്വകലാശാല പരീക്ഷകൾ ,അതാത് പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1 .30 മുതൽ നടക്കുന്നതായിരിക്കും.
- രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 - 22.07.2023,ശനി
- രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-22.07.2023,ശനി
- നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023-29.07.2023,ശനി
- നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-15.07.2023,ശനി
- ആറാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023-13.07.2023,വ്യാഴം.
ജൂലൈ 7 ലെ പരീക്ഷകൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം ബി എ / എം എൽ ഐ എസ് സി / എം സി എ / എൽ എൽ എം (സി ബി സി എസ് എസ് 2020 സിലബസ് - റെഗുലർ/സപ്ലിമെന്ററി) മെയ് 2023 പരീക്ഷയുടെ ജൂലൈ 7 ലെ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച സമയക്രമം പ്രകാരം ജൂലൈ 19 (ബുധനാഴ്ച)നു നടത്തുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us