scorecardresearch

University Announcements 10 July 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 10 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
University Announcements

University Announcements

University Announcements 10 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ ആരംഭിക്കുന്നു

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കുള്ള എം.ടെക്. 2023 അഡ്മിഷന്‍ ഒന്നാം ഘട്ടം ജൂലൈ 11, 12 തീയതികളില്‍ നടക്കും. മെമ്മോ വെബ്സൈറ്റില്‍ ലഭ്യമാണ്

പരീക്ഷ മാറ്റിവച്ചു

കേരളസര്‍വകലാശാല ജൂലൈ 13 മുതല്‍ ആരംഭിക്കാനിരുന്ന പി.ജി. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 25 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Advertisment

സ്റ്റഡി മെറ്റീരിയല്‍സ് വിതരണം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠന വിഭാഗം 2021 അഡ്മിഷന്‍ നാലാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് ജൂലൈ 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്. നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 14 ന് ശേഷം തപാലില്‍ അയക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ.) സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ 1 മണി വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് ഫീസ്: 9,000 രൂപ, പ്രീഡിഗ്രി/പ്ലസ്സ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പി.എം.ജി. സ്റ്റുഡന്‍റ്സ് സെന്‍റര്‍ ക്യാമ്പസിലുള്ള സി.എ.സി.ഇ.ഇ. ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0471 2302523.

MG University Announcements: എംജി സര്‍വകലാശാല

പി.ജി. ഏകജാലകം; മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൻറെ മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.

മൂന്നാം അലോട്ട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശനമെടുത്ത് നിൽക്കുന്നവരും നാളെ(ജൂലൈ 12) വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കണം.

ഈ സമയപരിധിക്കുള്ളിൽ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇവർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെൻറ് വരുന്നതുവരെ വരെ താത്കാലിക പ്രവേശനത്തിൽ തുടരാം.

എസ്.സി,എസ്.ടി വിഭാഗക്കാർക്കുള്ള പ്രത്യേക ആലോട്ട്‌മെൻറ് രജിസ്‌ട്രേഷൻ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് ഒന്നാം പ്രത്യേക അലോട്മെൻറിന് ഇന്ന്(ജൂലൈ 11) വൈകുന്നേരം അഞ്ചുവരെ ഓൺലൈൻ രജിസ്ട്രേഷൻ/ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.

പരീക്ഷ മാറ്റിവച്ചു

ഒന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി(2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഇന്നു മുതൽ(ജൂലൈ 11) നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം; സ്‌പോട്ട് അഡ്മിഷൻ

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലെ(ഐ.എം.പി.എസ്.എസ്) പഞ്ചവത്സര സോഷ്യൽ സയൻസ് ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നാളെ(ജൂലൈ 12) നടക്കും.

അൻപതു ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്കാണ് അവസരം. ഇ.ഡബ്ല്യു.എസ്, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് പ്ലസ് ടൂവിന് 45 ശതമാനം മാർക്ക് മതിയാകും.

താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലുമായി നാളെ ഐ.എം.പി.എസ്.എസ് ഓഫീസിൽ എത്തണം. ഫോൺ : 9717039874, ഇ-മെയിൽ: impss@mgu.ac.in

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റുകളിലെ മുഴുവൻ സമയ വിദ്യാർഥികളുടെ മണ്ഡലത്തിൽനിന്നും സർവകലാശാലാ സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 19ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് 22നാണ് തിരഞ്ഞെടുപ്പ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാമ്പസ് റിക്രൂട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗവും പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്ന് കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് (റെബിറ്റ്) ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 90 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. റെബിറ്റ് എച്ച്.ആര്‍. മേധാവി ഷിനോജ് ബലരാമന്‍, മറ്റ് ഉദ്യോഗസ്ഥരായ ഒനാം സക്‌സേന, ഉപേന്ദ്ര അഗര്‍വാള്‍, നിഥിന്‍ പാട്ടീല്‍, അമിത് സോളങ്കി, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം മേധാവി ഡോ. വി.എല്‍. ലജിഷ്, പ്ലേസ്‌മെന്റ് സെല്‍ ഓഫീസര്‍ ഡോ. അപര്‍ണ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

എം.കോം. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനം 11-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ 1 മുതല്‍ 45 വരെ റാങ്കിലുള്‍പ്പെട്ടവര്‍ നിര്‍ദ്ദേശിക്കപ്പെട്ട രേഖകള്‍ സഹിതം  ഹാജരാകണം.  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ബി.ആര്‍ക്ക്. 2011 പ്രവേശനം, 2004 സിലബസ്  ഒന്നു മുതല്‍ പത്തു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ആഗസ്ത് 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

പരീക്ഷ

സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ രണ്ടാം സെമസ്റ്റര്‍ എം.ടി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.  

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

പരീക്ഷാഫലം 

സർവകലാശാല പഠനവകുപ്പിലെ  നാലാം സെമസ്റ്റർ എം. എസ്. സി. ഫിസിക്സ്   (സി.സി.എസ്.എസ്. - 2015 സിലബസ്) സപ്പ്ളിമെന്‍ററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2022  പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 22 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

മൂന്നാം  ഘട്ട അലോട്ട്മെന്‍റ്

2023 - 24 അധ്യയന വർഷത്തെ  ബിരുദ പ്രവേശനത്തിനുള്ള  മൂന്നാം  ഘട്ട അലോട്ട്മെന്‍റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം  അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ്   ലഭിച്ചവർ 2023  ജൂലൈ  12 നകം അഡ്മിഷന്‍ ഫീസ് ഓൺലൈനായി  നിർബന്ധമായും അടക്കേണ്ടതുമാണ്.

തീയതി നീട്ടി 

ഒന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2022  പരീക്ഷകൾക്ക്  പിഴയില്ലാതെ ജൂലൈ 12 വരെയും പിഴയോടുകൂടി ജൂലൈ 14 വരെയും അപേക്ഷിക്കാം. സപ്ലിമെന്ററി/  ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുള്ള  അപേക്ഷകളുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള  അവസാന തീയതി ജൂലൈ 18. 

പരീക്ഷാഫലം 

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി എം എം സി (2020 അഡ്മിഷൻ -റെഗുലർ ) ഡിഗ്രി നവംബർ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി  എന്നിവയ്ക്ക് ഓൺലൈൻ ആയി ജൂലൈ 21 ,വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം 

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: