University Announcements 10 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം അദ്ധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും അദ്ധ്യാപകര്‍ക്കായി ‘ഡിജിറ്റല്‍ ഓണ്‍ലൈന്‍ കോഴ്സ് ഡിസൈന്‍’ എന്ന വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്. ഫെബ്രുവരി 1-ന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ – 9048356933.
പരീക്ഷ മാറ്റി
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ജനുവരി 23-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും സോഷ്യോളജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റ് പി.ജി. പരീക്ഷകളില്‍ മാറ്റമില്ല.
ജനുവരി 27 ന് തുടങ്ങുന്ന ഒന്നാം വര്‍ഷ എം.എസ്.സി മെഡിക്കല്‍ അനാട്ടമി (2021 അഡ്മിഷന് റഗുലര്‍, 2016,2017,2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 വരെയുള്ള അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 16 വരെ അപേക്ഷ നല്‍കാം.
പിഴയോടെ ജനുവരി 17 നും സൂപ്പര്‍ ഫൈനോടെ ജനുവരി 18 നും അപേക്ഷ സ്വീകരിക്കും. മെഴ്സി ചാന്‍സിനുള്ള വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്പെഷ്യല്‍ ഫീസ് അടയ്ക്കണം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബി വോക് ഇന്‍ഡസ്ട്രിയല്‍ ഇന്സ്ട്രുമെന്റെഷന് ആന്റ് ഓട്ടോമേഷന്‍(ന്യൂ സ്കീം 2020 അഡ്മിഷന് റെഗുലര്‍, 2019 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ(നവംബര്‍ 2022) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടത്തും. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി പരീക്ഷ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍(2020 അഡ്മിഷന് റെഗുലര്‍ പുതിയ സ്കീം ഡിസംബര്‍ 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ(ഇന്റേണ്‍ഷിപ്പ്) അതത് കേന്ദ്രങ്ങളില്‍ ജനുവരി 12ന് നടത്തും. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്റ് (2021 അഡ്മിഷന് റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 മുതല്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്.സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2020 അഡ്മിഷന് റഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 24 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
Kannur University:കണ്ണൂര്‍ സര്‍വകലാശാല
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷന് – 2020 അഡ്മിഷന്) ഏപ്രില്‍ 2021 പരീക്ഷഫലം സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ് പുനര്‍മൂല്യനിര്‍ണയം ,സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഈ മാസം 24 വരെ സ്വീകരിക്കുന്നതാണ്. മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്യുന്ന തീയതി പിന്നീട്അറിയിക്കുന്നതാണ്.
പ്രൊജക്റ്റ് മൂല്യ നിര്‍ണ്ണയം / വാചാ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (പ്രൈവറ്റ് രെജിസ്ട്രേഷന് -റഗുലര്‍) ഏപ്രില്‍ 2022 ന്റെ പ്രൊജക്റ്റ് നിര്‍ണ്ണയം 12.01.2023 നും വാചാപരീക്ഷ 13.01.2023 നും സര്‍വ്വകലാശാല താവക്കര ക്യാമ്പസ്സിലെ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററില്‍ വെച്ച് നടത്തുന്നതാണ്.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേര്‍ണിംഗ് (റെഗുലര്‍ / സപ്ലിമെന്ററി ) ഏപ്രില്‍ 2022 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 13 ന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടത്തുന്നതാണ് .
ടൈം ടേബിള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ് .രെജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടുക
അഞ്ചാം സെമസ്റ്റര്‍ ബി.കോം, നവംബര്‍ 2022 പ്രായോഗിക പരീക്ഷകള്‍, ജനുവരി 12 , 13 , തിയ്യതികളിലും , അഞ്ചാം സെമസ്റ്റര്‍ ബി. എസ്. സി സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2022 പ്രായോഗിക പരീക്ഷകള്‍ ജനുവരി 18 നും അതാതു കോളേജുകളില്‍ നടക്കും . വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്
അസൈന്മെന്റ്
കണ്ണൂര്‍ സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ ബിരുദം ഏപ്രില്‍ 2022 സെഷനില്‍ അസൈന്മെന്റ് സമര്‍പ്പിക്കാനുള്ള സപ്ലിമെന്ററി വിദ്യാര്‍ഥികളും മുന്‍പ് അസൈന്മെന്റ് സമര്‍പ്പിക്കാത്തവരും നിര്‍ബന്ധമായും ഏപ്രില്‍ 2022 സെഷന് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. അസൈന്മെന്റ് സമര്‍പ്പണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും അവസാന തീയ്യതിയും പിന്നീട് അറിയിക്കും.