University Announcements 10 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി
2022 – 23 അക്കാദമിക് വര്‍ഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ/ബി.കോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എന്നീ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേനയുളള കോഴ്‌സുകള്‍ക്ക് നിശ്ചിത ഫീസിനോടൊപ്പം 2625 രൂപ പിഴയോടെയും ബി.ബി.എ. കോഴ്‌സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടെയും ഫെബ്രുവരി 17 വരെ അപേ ക്ഷിക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ http://www.de.keralauniversity.ac.in, http://www.keralauniversity.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2019, 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015 & 2014 അഡ്മിഷന്‍), ജൂണ്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. (195) (റെഗുലര്‍ -2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332), ജൂണ്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 – 2017 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.) (315), ജൂണ്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2019, 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014, 2015 & 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്‌സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (216) പ്രോഗ്രാ മിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രു
വരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340), ജൂണ്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 – 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.സി.ആര്‍. ബി.എ. മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ബി.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്, കമ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വയലിന്‍/മൃദംഗം/വീണ/ഡാന്‍സ്/മ്യൂസിക്), ജൂണ്‍ 2022 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ജൂണ്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി. (സി.ബി.സി.എസ്. റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്റ് – 2020 അഡ്മിഷന്‍, സപ്ലിമെന്ററി -2019 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) പരീക്ഷ 2023 ഫെബ്രുവരി 22 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം) റെഗുലര്‍ 2019 അഡ്മിഷന്‍,സപ്ലിമെന്ററി 2018 അഡ്മിഷന്‍. യു.സി.ഇ.കെ മാര്‍ച്ച് 2023 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 13 മുതല്‍ ആരംഭിക്കും. വിശദവിവരം വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2018 സ്‌കീം മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, നാലും അഞ്ചും സെമസ്റ്റര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എന്‍ജിനീയറിങ് ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരി 15 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
പരീക്ഷാ ഫീസ്
മാര്‍ച്ചില്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എ സ്./സി.ആര്‍.സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2022 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 14 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
ഒന്ന് രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം – സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍), മാര്‍ച്ച് 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
ജെ ആര്‍ എഫ്: മാര്‍ക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യാന്‍ ക്രമീകരണം
സര്‍വകലാശാലാ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും കോഴ്സ് വര്‍ക്ക് പരീക്ഷ പൂര്‍ത്തിയായി ഫലം കാത്തിരിക്കുന്ന ഗവേഷകര്‍ക്കു സര്‍വകലാശാല ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് (2022-23) അപേക്ഷിക്കുന്നതിനു കോഴ്സ് വര്‍ക്കിന്റെ മാര്‍ക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യാന്‍ പോര്‍ട്ടലില്‍ (researchonline.mgu.ac.in) Upload the document late എന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തി.
ഗവേഷകര്‍ അവസാന തീയതിയായ ഫെബ്രുവരി 11നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കോഴ്സ് വര്‍ക്കിന്റെ മാര്‍ക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യുന്നതിനു മാര്‍ച്ച് 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ അപ് ലോഡ് ചെയ്യാത്ത ഗവേഷകരുടെ അപേക്ഷകള്‍ അറിയിപ്പ് കൂടാതെ നിരസിക്കും.
ഡിപ്ലോമ കോഴ്സ്
ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും കോതമംഗലം പീസ് വാലി ട്രസ്റ്റും സംയുക്തമായി ജെറിയാട്രിക് റീഹാബിലിറ്റേഷന്‍ ആന്റ് വെല്‍നെസ്സ് എന്ന വിഷയത്തില്‍ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. അടിസ്ഥാന യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു. പ്രായപരിധിയില്ല. രജിസ്ട്രേഷന്‍ ഫീസ് 9000 രൂപ. ഓലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളുണ്ടാകും. താല്‍പ്പര്യമുള്ളവര്‍ iucdsmgu@mgu.ac.in എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04812731580, 9947922791.
അപേക്ഷാ സമയപരിധി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷന്‍ യു.ജി, പി.ജി. കോഴ്സുകള്‍ക്ക് (202223) 2205 രൂപ ഫൈനോടു കൂടി ഫെബ്രുവരി 17 വരെ അപേക്ഷ നല്‍കാം.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജ്യുക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിങ് ഡിസെബിലിറ്റി (2021 അഡ്മിഷന്‍ റഗുലര്‍, 2018-2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് – ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കും. പിഴയില്ലാതെ മാര്‍ച്ച് രണ്ടു വരെയും പിഴയോടെ മൂന്നിനും സൂപ്പര്‍ഫൈനോടെ നാലിനും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജ്യുക്കേഷന്‍ – ലേണിങ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2022 അഡ്മിഷന്‍ റഗുലര്‍, 2019-2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് – ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 15 വരെയും പിഴയോടെ 16നും സൂപ്പര്‍ ഫൈനോടെ 17നും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകളുടെ (2010, 2011, 2012 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം) മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്കു പിഴയില്ലാതെ ഫെബ്രുവരി 22 വരെ അപേക്ഷ സമര്‍പ്പിക്കാം. പിഴയോടെ ഫെബ്രുവരി 23 നും സൂപ്പര്‍ ഫൈനോടെ 24 നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ബയോടെക്നോളജി (സി.ബി.സി.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2017, 2018, 2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 14 മുതല്‍ അതത് കോളജുകളില്‍ നടത്തും.
ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി എം.എല്‍.ടി (2014 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി, 2008-2013 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 14 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എ മൃദംഗം (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019,2020 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 14 നു തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്പെഷല്‍ (വ്യാകരണ, സാഹിത്യ, വേദാന്ത, ന്യായ) പി.ജി.സി.എസ്.എസ് , റഗുലര്‍ – ഓഗസ്റ്റ് 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 24 വരെ ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പൊതു പ്രവേശന പരീക്ഷ
2023-24 അധ്യയന വര്‍ഷത്തെ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., വിവിധ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.എസ്‌സി. ഫോറന്‍സിക് സയന്‍സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. മേയ് 18, 19 തീയതികളിലായിരിക്കും. പ്രവേശന പരീക്ഷ. ഫോണ്‍: 0494 2407016, 7017.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ് നവംബര്‍ 2020, മെയ് 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം വര്‍ഷ മെയ് 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
എം.സി.എ. മൂന്ന് (ലാറ്ററല്‍ എന്‍ട്രി), അഞ്ച് സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അറബിക് പഠനവിഭാഗത്തിലെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം റഗുലര്‍), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോക്കണ്‍ അറബിക് മാര്‍ച്ച് 2022 പരീക്ഷകള്‍ക്കു പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും നേരിട്ട് അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.കോം., എം.എസ്‌സി. ഇലക്ട്രോണിക്സ്, ഏപ്രില്‍ 2022 പരീക്ഷകളുടെയും എം.എസ്‌സി. കെമിസ്ട്രി ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. പോളിമര്‍ കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
കായികതാരങ്ങള്‍ക്കുള്ള പ്രത്യേക പരീക്ഷ
സര്‍വകലാശാലയെ പ്രതിനിധീകരിച്ച് അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ റെഗുലര്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത കായികതാരങ്ങള്‍ക്കുള്ള പ്രത്യേക പരീക്ഷക്കുള്ള നിശ്ചിത ഫോര്‍മാറ്റിലുള്ള പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ഹാള്‍ടിക്കറ്റ് സഹിതം ഫെബ്രുവരി 15നു മുമ്പായി മങ്ങാട്ടുപറമ്പ ക്യാമ്പസിലുള്ള കായികവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ബിരുദപരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായ ഫലങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂര്‍ണഫലപ്രഖ്യാപനം മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്കു നടത്തും.
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ പുതിയ മാര്‍ക്കുകള്‍ ചേര്‍ത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ ഗ്രേഡ്/മാര്‍ക്ക് കാര്‍ഡും റിസല്‍ട്ട് മെമ്മോയുടെ ഡൌണ്‍ലോഡ് ചെയ്ത പകര്‍പ്പും സഹിതം, മാര്‍ക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം.
ബി ബി എ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഐ വി റിപ്പോര്‍ട്ട്
2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് റിപ്പോര്‍ട്ട് 28നു വൈകിട്ടു നാലിനകം വിദൂര വിദ്യാഭ്യാസം ഡയറക്ടര്‍ക്കു സമര്‍പ്പിക്കണം. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.