scorecardresearch

University Announcements 10 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 10 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 10 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ഫെബ്രുവരി 7 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2008, 2009, 2010 അഡ്മിഷന്‍) പരീക്ഷകള്‍ 2022 ഫെബ്രുവരി 21 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഫെബ്രുവരി 21 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി 2008 സ്‌കീം (സപ്ലിമെന്ററി 2011 & 2012 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2008, 2009, 2010 അഡ്മിഷന്‍) പരീക്ഷകള്‍ 2022 മാര്‍ച്ച് 7 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം - മേഴ്‌സിചാന്‍സ് & സപ്ലിമെന്ററി) പരീക്ഷ ഫെബ്രുവരി 14 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

Advertisment

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല ഫെബ്രുവരി 4 ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ 2022 ഫെബ്രുവരി 21 മുതല്‍ ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിച്ചതും കോവിഡ് കാരണം മാറ്റിവച്ചതുമായി ബി.ബി.എ. (വിദൂരവിദ്യാഭ്യാസം 2013 അഡ്മിഷന്‍ - മേഴ്‌സിചാന്‍സ്, 2014 അഡ്മിഷന്‍ - സപ്ലിമെന്ററി) മൂന്ന്, നാല് അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (യ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. റെഗുലര്‍ (2020 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 18 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 2019 അഡ്മിഷന്‍ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്), 2018 & 2017 അഡ്മിഷന്‍ (സപ്ലിമെന്ററി) പരീക്ഷകള്‍ക്കുളള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

വൈവാ വോസി പരീക്ഷ

2021 ഡിസംബറിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ബി.എ. / ബി.കോം / ബി.ബി.എ. (ഓണേഴ്‌സ് - റെഗുലർ / സപ്ലിമെന്ററി) എൽ.എൽ.ബി. പരീക്ഷകളുടെ വൈവാ വോസി പരീക്ഷ ഫെബ്രുവരി 15 മുതൽ 28 വരെ ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ മൂന്ന്, നാല്, ഒൻപത് സെമസ്റ്റർ ബി.എ. - എൽ.എൽ.ബി. (പഞ്ചവത്സരം - ഓണേഴ്‌സ്) (2006 അഡ്മിഷൻ മുതൽ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

തീയതി നീട്ടി

2021-22 അദ്ധ്യയനവർഷത്തിലെ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് 2100 രൂപ സൂപ്പർഫൈനോടുകൂടി അപേക്ഷിക്കുവാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 ഫെബ്രുവരിയിൽ നടന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2007-2008 അഡ്മിഷൻ - സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സെക്യൂരിറ്റി ഓഫീസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 20-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍ 14-ന് നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിരുദ പഠനക്കുറിപ്പ് വിതരണം

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീ അടച്ചവര്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണം വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നേരിട്ട് ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. രണ്ടാം ശനി, ഞായര്‍(12, 13) ദിവസങ്ങളിലും വിതരണം ഉണ്ടാകും. ഫോണ്‍ 0494 2400288, 2407356, 2407354

എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ബി.ടെക്. മാര്‍ക്ക്‌ലിസ്റ്റ് വിതരണം

നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, പാര്‍ട്ട് ടൈം പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1993 മുതല്‍ 2016 വരെ പ്രവേശനം എസ്.ഡി.ഇ. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍, ഒന്ന്, രണ്ട് വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

14.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് പരീക്ഷ 18.02.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ആയിരിക്കും.

16.02.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ്/ ബോട്ടണി/ ബയോടെക്നോളജി/ മൈക്രോബയോളജി/ സുവോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകൾ 21.02.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാവിജ്ഞാപനം

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (മാർച്ച് 2022) പരീക്ഷകൾക്ക് 15.02.2022 മുതൽ 25.02.2022 വരെ പിഴയില്ലാതെയും 02.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 05.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ ഐ. എം. എസ് സി. (ജനുവരി 2022) പരീക്ഷകൾക്ക് 10.02.2022 മുതൽ 14.02.2022 വരെ പിഴയില്ലാതെയും 15.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 18.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.03.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒന്നാം വർഷ അഫ്സൽ ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ (ഏപ്രിൽ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 23.02.2022 വരെ അപേക്ഷിക്കാം. ഗ്രേഡ്കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ 16-ാം ബാച്ചിലേക്കും (22-23). ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ 7-ാം ബാച്ചിലേക്കും (2022-24) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28 ന് അവസാനിക്കും.

ഔപചാരിക പഠനക്രമത്തിലുള്ള എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് ജില്ലയിലെ തിരഞ്ഞടുത്ത ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ അവധി ദിനങ്ങളില്‍ മാത്രം ഒരുക്കിയിട്ടുള്ള ഈ കോഴ്‌സ് ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ധരായ അധ്യാപകരാണ് നയിച്ചുവരുന്നത്. ഏഴാം ക്ലാസ് വിജയിച്ച് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 21 വയസ് പൂര്‍ത്തീകരിച്ച് 10-ാം ക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിനും രജിസ്‌ട്രേഷന്‍ നടത്താം.

കോഴ്‌സ് വിജയിച്ചവര്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിക്കുന്ന ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ് ഔദ്യോഗിക സ്ഥാനക്കയറ്റം നേടാം. പിഎസ്‌സി അംഗീകാരമുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഉപരിപഠനത്തിനും ഉപയോഗിക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.

ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ കോട്ടയം നഴ്‌സിംഗ് കോളേജിൽ ഒഴിവുള്ള രണ്ട് (എസ്.റ്റി ആൺകുട്ടികളുടെ ഒരു ഒഴിവും എസ്.റ്റി. പെൺകുട്ടികളുടെ ഒരു ഒഴിവും) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള എല്ലാ പട്ടികവർഗ വിദ്യാർഥികൾക്കും പട്ടികവർഗ വിദ്യാർഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി ആൺകുട്ടികൾ റാങ്ക് ഒന്നു മുതൽ 30 വരെയും പട്ടികജാതി പെൺകുട്ടികൾ റാങ്ക് ഒന്നു മുതൽ 90 വരെയുള്ളവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ട് പ്രസ്തുത ദിവസം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www. dme. kerala.gov.in.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2022-23 അദ്ധ്യായന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 40 സീറ്റില്‍ പത്ത് ശതമാനം മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. കുട്ടിയുടെ ജാതി, വരുമാനം ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനന തീയതിയും തെളിയിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമിന്റെ മാത്യക ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസുകള്‍, പീരുമേട് എം ആര്‍ എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകള്‍ ഹെഡ്മാസ്റ്റര്‍, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പീരുമേട്, കുട്ടിക്കാനം, ഇടുക്കി-685531 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9846539725

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന കോച്ചിംഗ്

പട്ടികജാതി വികസന വകുപ്പിന്റെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന പദ്ധതി പ്രകാരം മെഡിക്കല്‍ /എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് ലഭിക്കുന്നതിന് 2021 ല്‍ +2 പാസ്സായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും 2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ എ+ ല്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവരും കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് അംഗീകരിച്ചിട്ടുളള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പ്രവേശിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പ്, പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ചതിന്റെ രസീത്, വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ആധാര്‍ കോപ്പി, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, എന്നിവ സഹിതം ഫെബ്രുവരി 17നകം ഇടുക്കി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ നമ്പര്‍. 04862296297

Read More: University Announcements 10 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: