University Announcements 10 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
വിവരങ്ങള്‍ ലഭ്യമായിട്ടില്ല
MG University Announcements: എംജി സർവകലാശാല
പ്രഫ. വി.ബി.ആര്‍ ചൗധരിയുടെ പ്രഭാഷണം നാളെ
സിങ്കപ്പൂരിലെ നന്യങ് സാങ്കേതിക സര്‍വകലാശാലയിലെ ഇന്ത്യ സ്ട്രാറ്റജി സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രഫ. ബി.വി.ആര്‍ ചൗധരി നാളെ(ഡിസംബര്‍ 12) മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും.
രാവിലെ 11ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസം, ഗവേഷണം, അന്താരാഷ്ട്ര സഹകരണം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ആശസംയര്‍പ്പിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും പങ്കെടുക്കാം.
കാണ്‍പൂര്‍ ഐ.ഐ.ടിയില്‍നിന്നും പി.എച്ച്.ഡി നേടിയ ഡോ. ചൗധരി ഐ.ഐ.ടി ചെന്നൈ, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, നന്യങ് സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് ഡിസംബര്‍ 16 മുതല്‍ 18 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡേറ്റയും പ്രബന്ധത്തിന്റെ സംക്ഷിപ്തവും ഡിസംബര്‍ 13 വൈകുന്നേരം അഞ്ചിനു മുന്‍പ് imday2022sirpmgu@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഫോണ്‍: 8714770906, 9744050906
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
വിവരങ്ങള്‍ ലഭ്യമായിട്ടില്ല
Kannur University Announcements: കണ്ണൂർ സർവകലാശാല
വിവരങ്ങള്‍ ലഭ്യമായിട്ടില്ല