scorecardresearch

University Announcements 10 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 10 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് നാളെ മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആന്റ് നാനോ സെന്ററും, പോളണ്ടിലെ റോക്ലോ യൂണിവേഴ്‌സിറ്റിയും ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി നാനോമെറ്റീരിൽസിനെ സംബന്ധിച്ച് ആഗസ്റ്റ് 12 മുതൽ 14 വരെ ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാർ കളരിക്കൽ, പോളണ്ട് സർവ്വകലാശാലയിൽ നിന്നുള്ള പ്രൊഫസർമാർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദരും പങ്കാളികളാകും. കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.macromol.in/ICN2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ nanomaterials@macromol.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുകയോ ചെയ്യാം.

പ്രഭാഷണ പരമ്പര

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി ക്വാണ്ടം മെക്കാനിക്‌സ് ആന്റ് ക്വാണ്ടം കെമിസ്ട്രി എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര നടത്തുന്നു. സ്‌പെയ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആർ.എ.എസ്. റഷ്യയിൽ പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ. മിഖയിൽ അൽറ്റയ്‌സ്‌കി (Mikhail Altaisky) ക്ലാസ്സുകൾ നയിക്കുന്നു. ഈ പ്രഭാഷണ പരമ്പര വിദ്യാർത്ഥികളിൽ ശാസ്ത്രഅവബോധവും വിമർശനാത്മക ചിന്തകളും വളർത്താൻ ഉപകരിക്കുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അഭിപ്രായപ്പെട്ടു.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യുവിന് ആഗസ്റ്റ് 12 രാവിലെ 10 മണിക്ക് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2022 അഡ്മിഷനിലേക്കുള്ള എം.ബി.എ. കോഴ്‌സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി./ സി.എം.എ.റ്റി. / കെഎം.എ.റ്റി. യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 12 രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകുക. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2732288

മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 22 വരെ മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെന്റ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, അഗ്രികൾച്ചറൽ ടെക്‌നോളജി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് / ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആന്റ്് ഹോസ്പിറ്റാലിറ്റി പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾ മാറ്റി

ആഗസ്റ്റ് 11, 12, 16 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.റ്റി. (2014-2016 അഡ്മിഷനുകൾ – സപ്ലിമെന്ററി, 2008-2013 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 22, 23, 24 തീയതികളിൽ തുടങ്ങത്തക്കവിധം പുന:ക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ ഫീസ്

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിന്റെ ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 22 വരെയും പിഴയോടു കൂടി ആഗസ്റ്റ് 23 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 24 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in)

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജിയിൽ എം.ടെക്. നാനോ സയൻസ് ആന്റ് നാനോടെക്‌നോളജി/ അഡ്‌വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പോളിമർ/ റബ്ബർ / നാനോടെക്‌നോളജി / മെക്കാനിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയവിയിലേതിലെങ്കിലും ബി.ടെക്. ബിരുദമോ ബന്ധപ്പെട്ട മേഖലയിൽ എം.എസ്.സി. ബിരുദമോ ആണ് യോഗ്യത. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും
കാലിക്കറ്റ് സര്‍വകലാശാലയും ഗവേഷണ സഹകരണത്തിന്

കാലിക്കറ്റ് സര്‍വകലാശാലയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍ ഗവേഷണ സഹകരണത്തിന് ധാരണ. കാലിക്കറ്റിലെ ജന്തുശാസ്ത്ര പഠനവകുപ്പിലെ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജി, കേന്ദ്രത്തിന്റെ മേധാവി ഡോ. വിശ്വനാഥ് ഡി. ഹെഗ്ഡേ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. മമ്പാട് ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ്. കോളേജുമായും സുവോളജിക്കല്‍ സര്‍വേ ഗവേഷണ സഹകരണത്തിന് ധാരണയായിട്ടുണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍, സെമിനാറുകള്‍, പരീക്ഷണങ്ങള്‍ എന്നിവക്ക് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നത്. സര്‍വകലാശാലാ പഠനവകുപ്പിന് വലിയ നേട്ടമാണമെന്ന് വകുപ്പുമേധാവി ഡോ. ഇ.എം. മനോജം പറഞ്ഞു. എം.ഇ.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മന്‍സൂറലി, ഡോ. സാബു കെ. തോമസ്, കോളേജ് ഓഫ് ഫോറസ്ട്രി പ്രൊഫ. ഡോ. പി.ഒ. നമീര്‍, സുവോളജിക്കല്‍ സര്‍വേ സയന്റിസ്റ്റ് ഡോ. എല്‍. ബിന്ദു, ഡോ. വൈ. ഷിബുവര്‍ധനന്‍, ഡോ. വി.എം. കണ്ണന്‍, ഡോ. കെ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ- ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജിയും കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും ഒപ്പു വെയ്ക്കുന്നു.

ബി.എഡ്. പ്രവേശനം
സര്‍വകലാശാലാ കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം

2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എഡിറ്റ് ഓപ്ഷന്‍ വഴി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 19 വരെയാണ് അപേക്ഷ പുതുക്കുന്നതിനുള്ള അവസരം. അപേക്ഷ പുതുക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം ആദ്യഅലോട്ട്‌മെന്റ്
തിരുത്തലിന് 12 വരെ അവസരം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റിനു ശേഷമുള്ള തിരുത്തലുകള്‍ക്ക് 12-ന് ഉച്ചക്ക് 12 മണി വരെ അവസരം. ഒന്നാം അലോട്ട്‌മെന്റില്‍ ഫസ്റ്റ് ഓപ്ഷന്‍ ലഭിച്ച് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഒഴികെ എല്ലാവര്‍ക്കും തിരുത്തലിന് അവസരമുണ്ട്. പുതുക്കിയ ഓപ്ഷനുകള്‍ക്കനുസരിച്ചായിരിക്കും അപേക്ഷകരെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിരുദ പ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട

എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവസരം 11-ന് വൈകീട്ട് 5 മണി വരെ നീട്ടി. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും എല്ലാ അവസരവും നഷ്ടപ്പെട്ട രണ്ടാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും പരീക്ഷാ കണ്‍ട്രേളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 12-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ട്ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവര്‍ കോര്‍), ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ബി.എസ് സി. ബോട്ടണി ആന്റ് കമ്പ്യൂട്ടേഷണല്‍ ബയോളജി (ഡബിള്‍ മെയിന്‍)  നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.  

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി 1, 3 വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11-ന് നടക്കും.

ആറാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, ലോജിസ്റ്റിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11, 12 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം വര്‍ഷ/1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എ. മ്യൂസിക് പ്രോഗ്രാം-സ്പോട്ട്അഡ്മിഷൻ

കണ്ണൂർ സർവകലാശാല മ്യൂസിക്ഡിപ്പാർട്ട്മെൻ്റിൽ എം.എ. മ്യൂസിക്പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 12ന് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷക്കായി വകുപ്പ്മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806404, 989523 2334

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1 ഒഴിവ്) വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്ത് 12ന് രാവിലെ 10.30ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

എം. എസ് സി പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്

സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം. എസ്. സി പ്ലാൻറ് സയൻസ് പ്രോഗാമിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട് .നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 12ന് രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ രേഖകൾ സഹിതം ഹാജരാകണം.

എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12 ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മുൻപാകെ ഹാജരാകണം . ഫോൺ: 9847421467, 0497-2806402.

എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി- സീറ്റ് ഒഴിവ്

മാങ്ങാട്ടുപറമ്പ് കാമ്പസ്സിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി കോഴ്സിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ആഗസ്ത് 12ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 0497-2782441

അസ്സോസിയേറ്റ് പ്രൊഫസർ നിയമനം -അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് (PGDDS) പ്രോഗ്രാമിലേക്ക് 2 വർഷ കാലാവധിയിൽ അസ്സോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തിയതി 15.08.2022 അപേക്ഷ ഫീസ് 1500/- രൂപയാണ്. ( SC/ST വിഭാഗങ്ങൾക്ക്750/- രൂപ) ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.

യോഗ്യത

എഞ്ചിനീയറിംഗ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഫിസിക്സ് എന്നി വിഷയ ങ്ങളിലെ അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് AICTE/UGC യുജിസി നിഷ്കര്ഷിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രായം 01.01.2022 നു 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റ്ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. (www.kannuruniversity.ac.in )

അസി. പ്രൊഫസർ അഭിമുഖം

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ കാമ്പസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ :9349523003.

പി.ജി. മൂന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.

ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 11.08.2022, 5:00 p.m. നുള്ളിൽ SBI ePay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതാണ്.

ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI ePay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.

കോളേജ് പ്രവേശനം

മൂന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജുകളിൽ അഡ്മിഷന് വേണ്ടി 12.08.2022 തീയ്യതിയിൽ ഹാജരാകേണ്ടതാണ്. ആദ്യത്തെ രണ്ട് അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്, മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ, നിർബന്ധമായും ഹയർ ഓപ്ഷൻ ലഭിച്ച കോളേജിൽ ഹാജരാകേണ്ടതാണ്. ഹാജരാകാത്ത പക്ഷം, വിദ്യാർത്ഥികളുടെ പി. ജി അഡ്മിഷൻ റദ്ദാകുന്നതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്

യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ്

വിടുതൽ സർട്ടിഫിക്കറ്റ് (TC)

കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )

അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)

ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് Help line Numbers: 04972715261, 04972715284, 7356948230 E-mail id: pgsws@kannuruniv.ac.in.

അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ സബ്മിറ്റ് ചെയ്ത് ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 august 2022