Latest News

University Announcements 10 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 10 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 10 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – സി.ആര്‍. ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഗ്രൂപ്പ് 2 (മ) ബി.എ. ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (2018 അഡ്മിഷന്‍ റെഗുലര്‍, 2015 – 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128)/ബി.എ. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രൊഡക്ഷന്‍ (129), ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (116) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്), ബി.എ. (എഫ്.ഡി.പി.സി.ബി.സി.എസ്.) (2018 അഡ്മിഷന്‍ – റെഗുലര്‍/2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) എന്നീ ഡിഗ്രി കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2018 അഡ്മിഷന്‍ – റെഗുലര്‍/2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. എന്‍വിയോണ്‍മെന്റല്‍ സയന്‍സസ്, എന്‍വിയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് (216), ഗ്രൂപ്പ് 2 (മ) ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), ഗ്രൂപ്പ് 2 (യ) ബി.എസ്.ഡബ്ല്യൂ. (315) (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ ഡിഗ്രി പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 അഡ്മിഷന്‍ – റെഗുലര്‍, 2017, 2016 & 2015 അഡ്മിഷന്‍ – സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് (ഫാമിലി റിസോഴ്‌സ് മാനേജ്‌മെന്റ്, എക്സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 02.08.2021ന് ആരംഭിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഉടനെ തന്നെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് പാസ്സ്‌വേര്‍ഡും നിര്‍ബന്ധമായും മാറ്റുക. അതിനായി, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഛഠജ സേവനം വിനിയോഗിക്കുക. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അപേക്ഷാ നമ്പറും പാസ്സ്വേര്‍ഡും ആവശ്യമായതിനാല്‍ ഇവ ഓര്‍ത്തിരിക്കേണ്ടതാണ്. അലോട്ട്‌മെന്റ് പരിശോധിക്കാനും തുടര്‍ നടപടികള്‍ക്കും ഇത് ആവശ്യമാണ്.

നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ”എഡിറ്റ് പ്രൊഫൈല്‍” എന്ന ടാബ് ഉപയോഗിച്ച് സ്വമേധയാ മാറ്റം വരുത്താവുന്നതാണ്. വിദ്യാര്‍ത്ഥിക്ക് ഇത്തരത്തില്‍ തങ്ങളുടെ പ്രൊഫൈലില്‍ പരമാവധി 5 തവണ മാറ്റം വരുത്താവുന്നതാണ്. അതിനായി, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഛഠജ സേവനം വിനിയോഗിക്കുക. അതിന് ശേഷം വരുത്തേണ്ട തിരുത്തലുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ‘എഛഞഡങ ‘ എന്ന ലിങ്ക് ഉപയോഗിക്കുക. രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതിനു മുന്‍പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.

തിരുത്തലുകള്‍ക്കായി സര്‍വകലാശാലയില്‍ അപേക്ഷ നല്‍കിയവര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. പ്രൊഫൈലില്‍ എന്ത് മാറ്റം വരുത്തിയാലും അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 8281883052, 8281883053 എന്നീ നമ്പറുകളിലോ 9188524610 എന്ന WhatsApp നമ്പറിലോ (മെസ്സേജുകള്‍ മാത്രം) onlineadmission@keralauniversity.ac.in എന്ന ഇ.മെയില്‍ ഐഡിയിലോ ബന്ധപ്പെടുക.
ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 17.08.2021 ന് അവസാനിക്കുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌സ് ലാബ് പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 12 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം കെമിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘മാസ് ട്രാന്‍സ്ഫര്‍ ഓപ്പറേഷന്‍സ് ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 12 നും ‘പ്രോസസ് കണ്‍ട്രോള്‍ ലാബ്’ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 13 നും കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 4 മുതല്‍ ആരംഭിക്കുന്ന ബി.എ.എല്‍.എല്‍.എല്‍.ബി. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷ ഓഗസ്റ്റ് 2021 ന്റെ വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക്, ബി. പി എ (Bachelor of Performing Arts) മ്യൂസിക് പ്രവേശനം

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് മ്യൂസിക്, തൈക്കാട് തിരുവനന്തപുരം ,ബി.പി.എ പ്രവേശനത്തിനുള്ള അപേക്ഷ ഫോം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫോം പൂരിപ്പിച്ച് കോളേജില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ വിലാസം sstgmc@gmail.com. ബി.പി എ പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 04712323027 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോമിന്റെ വിലയായ 50 രൂപ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കോളേജില്‍ നല്‍കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27.08.2021.

MG University Announcements: എംജി സർവകലാശാല

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്കായുള്ള സംവരണ സീറ്റുകളിൽ ഏകജാലക പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്ത് 13 ന് പ്രസിദ്ധീകരിക്കും. അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ആഗസ്ത് 16 നും 18 നും ഇടയിൽ അതത് കോളജുകളിൽ നിശ്ചിത സമയത്ത് ഹാജരായി പ്രവേശനം നേടണം. ഇതു സംബന്ധിച്ച വിശദമായ അറിയിപ്പ് ആഗസ്ത് 13 ന് ലഭിക്കും. മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 13 ആണ്. ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18 നും ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് 27നും നടക്കും.

ഇന്റർവ്യൂ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് എന്ന സ്ഥാപനത്തിൽ നിയമം, മാനേജ്മെൻ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കാൻ അഗസ്ത് 16ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂ ആ സ്ത് 17 ലേക്ക് മാറ്റിയതായി വകുപ്പ് മേധാവി അറിയിച്ചു. സമയം രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 048l 2310165

പരീക്ഷാ തിയതി

ബി പി ഇ എസ് രണ്ടാം സെമസ്റ്റർ ( നാല് വർഷ ഇൻറഗ്രേറ്റഡ് പ്രൊഗ്രാം – 2019 അഡ്മിഷൻ – റഗുലർ/2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 13ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ സെപ്തംബർ 1 വരെയും, 525 രൂപ പിഴയോടെ സെപ്തംബർ 2 വരേയും | 1050 രൂപ സൂപ്പർ ഫൈനോടെ സെപ്തംബർ 3 വരേയും സ്വീകരിക്കും. വിശദ വിവരം സർവ്വസൈറ്റിൽ.

എം. എസ് സി – സി.ഇ ആൻറ് എൻ. റ്റി മൂന്നാം സെമസ്റ്റർ ( 2019 അഡ്മിഷൻ – സി.എസ്. എസ്) പരീക്ഷകൾ സെപ്തംബർ 13ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ സെപ്തംബർ 1 വരെയും, 525 രൂപ പിഴയോടെ സെപ്തംബർ 2 വരേയും | 1050 രൂപ സൂപ്പർ ഫൈനോടെ സെപ്തംബർ 3 വരേയും സ്വീകരിക്കും. വിശദ വിവരം സർവ്വസൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ

മഹാത്മാഗാന്ധി സർവ്വകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ അപ്പിയറൻസ് ), സി.ബി. സി. എസ്.എസ് ബി.എസ്.സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീ അപ്പിയറൻസ് ) അണ്ടർ ഗ്രാജ്വേറ്റ് സെപ്തംബർ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. .

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ അപ്പിയറൻസ് ) അണ്ടർ ഗ്രാജ്വേറ്റ് സെപ്തംബർ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിഡീകരിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

അപേക്ഷ തിയതി

നാലാം സെമസ്റ്റർ എം.എസ്സി – മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക്ക് എഞ്ചിനിയറിംഗ് (2018- 2020 ബാച്ച്) വിദ്യാർത്ഥികളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവാ – വോസി ക്കുമുള്ള അപേക്ഷകൾ പിഴയില്ലാതെ ആഗസ്ത് 12 വരേയും 525 രൂപാ പിഴയോടെ ആഗസ്റ്റ് 13 വരെയും 1050 രൂപ സൂപ്പർ ഫൈനോടെ ആഗസ്ത് 16 വരെയും സ്വീകരിക്കും.

ഇന്റർവ്യൂ 13 ന്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്ക് വിഭാഗത്തിലുള്ള അധ്യാപക ഒഴിവിലേക്ക് അഗസ്ത് 13ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. സമയം ഉച്ചയ്ക്ക് രണ്ട് മണി. യു ജി.സി ആർ.സി.ഐ മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ sbsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ആഗസ്റ്റ് 12 ന് മുമ്പ് അപേക്ഷിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്‌സ് ആന്റ് ഓഡിയോളജിസ്റ്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവിഭാഗത്തിനു കീഴിലെ സി.ഡി.എം.ആര്‍.പി. പ്രോജക്ടില്‍ സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എസ്.എല്‍.പി. യോഗ്യതയും അംഗീകൃത ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 25-ന് മുമ്പായി ഡയറക്ടര്‍ സി.ഡി.എം.ആര്‍.പി., സൈക്കോളജി പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം – 673635 എന്ന വിലാസത്തില്‍ അയക്കണം.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദ പഠനം

കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടകകല തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് കേരളത്തിലെ ഏക നാടക ബിരുദ കോഴ്‌സാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. https:// admission.uoc.ac.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌സയന്‍സ് പഠനവിഭാഗത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ 17-ന് മുമ്പായി curecdocs@uoc.ac.in എന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി.യും നെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം ഉയര്‍ന്ന പ്രായപരിധി 64 വയസ്. വിശദ വിവരങ്ങള്‍ വെബസൈറ്റില്‍.

പരീക്ഷാ ഫലം

2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. സാന്‍സ്‌ക്രിറ്റ് നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

2007 സ്‌കീം 2007 വരെ പ്രവേശനം, 2008 സ്‌കീം 2008 പ്രവേശനം, 2009 സ്‌കീം 2009 പ്രവേശനം തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. – യു.ജി നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്. ബി.എ. മള്‍ട്ടിമീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും

സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 12-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

2008, 2009 പ്രവേശനം അവസാനവര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട്-2 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഏകജാലക സംവിധാനം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രവേശനം 2021-22

കണ്ണൂർ സർവ്വകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് 2021-22 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. General/Reservation/Community/Management/sports quota ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ 10 ആഗസ്ത് 2021, 5.P.M മുതൽ ആരംഭിക്കുന്നതും 31 ആഗസ്ത് 2021 നു അവസാനിക്കുന്നതുമാണ്. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളി‍ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാർ/എയ്‌ഡഡ്‌ കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്. വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

വിദ്യാർത്ഥികള്‍ക്ക് 20 ഓപ്ഷ൯ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതാത് കോളേജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
ഓപ്ഷന്‍ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്മെന്‍റിൽ‍ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്‍റൗട്ട് കോളേജുകളിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷ൯‍ ഫീസ് 420/- രൂപയാണ്.(എസ്.സി,എസ്.ടി വിഭാഗത്തിന് 250/-) ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI e-pay മുഖാന്തിരം അടക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡി.ഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫീസ് അടച്ച ചലാൻ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. അലോട്ട്മെന്‍റ് തീയ്യതി, കോളേജുകളില്‍ അഡ്മിഷ൯ എടുക്കേണ്ട തീയ്യതി തുടങ്ങിയവ അതാതു സമയങ്ങളില്‍ സർവകലാശാല വെബ്സൈറ്റിലൂടേയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

അന്വേഷണങ്ങൾ ഫോൺ/ഇ-മെയില്‍ മുഖാന്തിരം മാത്രം
ഹെല്‍പ്പ് ലൈ൯ നമ്പർ: 0497 – 2715261, 7356948230
Website: www. admission.kannuruniversity.ac.in
e-mail id: ugsws@kannuruniv.ac.in

പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

ഹ്രസ്വ കാല കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന ഹ്രസ്വ കാല കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം 01-09-2021 നു തുടങ്ങി 30-09-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 24-08-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

റിഫ്രഷർ കോഴ്സ് ഇൻ ഇന്ത്യൻ ലാംഗ്വാജസ് ആൻഡ് ലിറ്ററേച്ചർ 02-09-2021 നു തുടങ്ങി 15-09-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 24-08-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. റിഫ്രഷർ കോഴ്സ് (ഇന്റർ ഡിസ്സിപ്ലിനറി) ഇൻ ഡെവലൊപ്മെന്റ് എക്കണോമിക്സ് , ഹിസ്റ്ററി ആൻഡ് ഫിലോസഫി 16-09-2021 നു തുടങ്ങി 29-09-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 04-09-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. ലീഡർഷിപ് ഡെവലൊപ്മെന്റ് പ്രോഗ്രാം ഫോർ അക്കാദമിഷ്യൻസ് ഏകദിന കോഴ്സ് 08-09-2021 നു നടത്തപ്പെടുന്നു. ഈ കോഴ്സിനുള്ള അപേക്ഷകൾ 31-08-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോഴ്സുകൾക്ക് നേരെയുള്ള ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ഹാൾ ടിക്കറ്റുകൾ

ആഗസ്റ്റ് 13 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി -നവംബർ 2020 (R/S ) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഓഫ്‌ലൈനായി സപ്പ്ളിമെന്ററി പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.​​

വിദൂര വിദ്യഭ്യാസം- പ്രൊജക്റ്റ് മൂല്യനിർണ്ണയം

അവസാന വർഷ ബി .സി.എ ഡിഗ്രി (വിദൂര വിദ്യഭ്യാസം -സപ്ലിമെന്ററി) മാർച്ച് 2021, കോവിഡ് സ്‌പെഷ്യൽ അവസാന വർഷ ബി സി എ ഡിഗ്രി (വിദൂര വിദ്യഭ്യാസം- സപ്ലിമെന്ററി) , മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ പ്രൊജക്റ്റ് മൂല്യനിർണ്ണയം കോവിഡ് – 19 മാനദണ്ഡപ്രകാരം 13 / 08 / 2021 ന് ചിന്മയ ആർട്സ് & സയൻസ് കോളേജ്, ചാല – യിൽ ആരംഭിക്കുന്നതാണ് . താഴെ പറയുന്ന കോളെജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മേൽ സൂചിപ്പിച്ച പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്

  1. കൃഷ്ണമേനോൻ ഗവ. വനിത കോളേജ് കണ്ണൂർ
  2. എസ് എൻ കോളേജ്. തോട്ടട
  3. ഗവ. ബ്രണ്ണൻ കോളേജ് ,തലശ്ശേരി, ,
  4. നിർമലഗിരി കോളേജ് കൂത്തുപ്പറമ്പ്

വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 10 august 2021

Next Story
നിഷ്-ല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുapplication, education, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express