scorecardresearch
Latest News

University Announcements 10 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 11 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 10 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല സി.ബി.സി.എസ്.എസ് ബി.കോം ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 27 മുതല്‍ മെയ് 4 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രോജക്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 9. വൈവ വോസി മെയ് 15 മുതല്‍ 17 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ പിന്നീട് ലഭ്യമാക്കുന്നതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്) ജൂണ്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും, ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനായ ഇ.ജെ ഢ (അഞ്ച്) ല്‍ 2023 ഏപ്രില്‍ 10 മുതല്‍ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം) ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി (2011-2012 അഡ്മിഷന് മുന്‍പ്) മേഴ്സി ചാന്‍സ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പി.എച്ച്.ഡി എന്‍ട്രന്‍സ്; 22 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2023 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 22 വരെ നീട്ടി.researchonline.mgu.ac.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി(ഓണേഴ്സ് 2020 അഡ്മിഷന്‍ റെഗുലര്‍- ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 20 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു ആന്‍റ് എം.ടി.ടി.എം(സി.എസ്.എസ്, 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2023) പരീക്ഷ ഏപ്രില്‍ 24ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബി.എ തമിഴ്(സി.ബി.സി.എസ് 2020 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് – മാര്‍ച്ച് 2023) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.എ ഫിലോസഫി(സി.ബി.സി.എസ്, 2020 അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി -മാര്‍ച്ച് 2023) പരീക്ഷയുടെ പ്രോജക്ട് വൈവ ഏപ്രില്‍ 18ന് ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദു കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്(സി.ബി.സി.എസ് 2020 അഡ്മിഷന്‍ റെഗുലര്‍, 2017 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 18 മുതല്‍ എടത്തല എം.ഇ.എസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.എസ്സി ഹോം സയന്‍സ്(സി.സ്.എസ് -2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി- ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ, ഏപ്രില്‍ 24 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മോളിക്യുലാര്‍ ബയോളജി പരിശീലനം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി പഠന വിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജിയും സയുക്തമായി സംഘടിപ്പിക്കുന്ന മോളിക്യുലാര്‍ ബയോളജി പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് നിര്‍വഹിച്ചു. വകുപ്പ് മേധാവി ഡോ. ഇ. എം. മനോജം അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളികുലര്‍ ബയോളജി ഡയറക്ടര്‍ ഡോ. വി.എം. കണ്ണന്‍, ഡോ. വൈ. ഷിബു വര്‍ധനന്‍, ഡോ. കെ. കെ. ഇല്യാസ്, വി. അലീഷ എന്നിവര്‍ സംസാരിച്ചു. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഫോര്‍ മോളിക്യുലര്‍ ബയോളജിസ്റ്റ്‌സ് എന്ന വിഷയത്തില്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സെല്‍ ആന്‍ഡ് മോളിക്യുലാര്‍ വിഭാഗം പ്രൊഫ. ശ്യാമപ്രസാദ് പ്രഭാഷണം നടത്തി. നിലവില്‍ മൂന്നു മാസവും ആറു മാസവും ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്.

ഫോട്ടോ – കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി പഠന വിഭാഗവും സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജിയും സയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

സര്‍വകലാശാലാ പാര്‍ക്ക് തുറക്കില്ല

ഏപ്രില്‍ 14, 15 16 തീയതികളില്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതല്ല.

അറബി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് എം.എ. അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രൊഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 8606622200, 0494 2407345.

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 13-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1 അപേക്ഷ ക്ഷണിച്ചു

ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി. പ്രൊജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം പ്രൊഫസര്‍ ഡോ. കെ.പി. സുഹൈലിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രൊജക്ട് അസോസിയേറ്റ്-1 ആകാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20-ന് മുമ്പായി zuhail@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8714313267.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.കോം.-ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 15-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

1, 2, 3 സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022, ഡിസംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബികോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.സി.എ മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ വിജ്ഞാപനം

മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) , നവംബർ 2022 പരീക്ഷകൾക്ക് 17.04.2023 മുതൽ 22.04.2023 വരെ പിഴയില്ലാതെയും 25.04.2023 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി ടെക് ഡിഗ്രി , സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ ) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കും .

പുനഃ പരിശോധന , സൂക്ഷ്മ പരിശോധന ,ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി 25 .04 .2023

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 13.04.2023 വരെയും പിഴയോടു കൂടി 18.04.2023 വരെയും അപേക്ഷിക്കാം . ഫീസ് സ്റ്റേറ്റ്മെന്റ് / അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 24.04.2023.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 10 april 2023