University Announcements 09 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 09 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ. – 2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 20 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 20 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 24 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 28 വരെയും അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന ജര്‍മ്മന്‍ അ1(Deutsch A1) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഗ്രേസ് മാർക്കിനുള്ള അപേക്ഷ കോളജ് മുഖേന മാത്രം

എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഇനി മുതൽ വിദ്യാർത്ഥികൾ അതത് കോളജ് പ്രിൻസിപ്പൽമാർ മുഖേന മാത്രം സർവ്വകലാശാലയിലേക്ക് അയക്കേണ്ടതാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷകളൊന്നും സെക്ഷനുകളിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.കോവിഡ് കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളുള്ളതിനാലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വൈസ് ചാൻസലർ അറിയിച്ചു.മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും പരീക്ഷാ ഭവനിലും വിദ്യാർത്ഥികൾ ഉൾപ്പെടെ സന്ദർശകർക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ വിതരണത്തിനായി കൊളജുകളിൽ ഉടൻ എത്തിക്കുന്നതാണ്.

അപേക്ഷാ തീയതി

ഒന്നു മുതൽ നാലാം വർഷം വരെയുള്ള ബി.എസ്.സി – എം എൽ .റ്റി (2008 മുതലുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷക്ക് പിഴയില്ലാതെ സെപ്തംബർ 27 വരെയും 550 രൂപ പിഴയോടെ 28 നും 1050 രൂപ സൂപ്പർ ഫൈനോട് കൂടി 29 നും അപേക്ഷിക്കാം. പരീക്ഷാ ഫീസിന് പുറമേ പേപ്പറൊന്നിന്ന് 35 രൂപ വീതം ഒരു വർഷത്തേക്ക് പരമാവധി 210 രൂപ നിരക്കിൽ സി.വി. ക്യാംപ് ഫീസും അടയ്ക്കണം.

പരീക്ഷ 28 മുതൽ

മൂന്നാം സെമസ്റ്റർ എം.എ (പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം 2019 അഡ്മിഷൻ – റഗുലർ) പരീക്ഷ സെപ്തംബർ 28ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ സെപ്തംബർ 14 വരെയും 550 രൂപ പിഴയോടെ 15 നും 1050 രൂപ സൂപ്പർ ഫൈനോട് കൂടി 16 നും സ്വീകരിക്കും

പരീക്ഷാ ഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ് – 2015-17 അഡ്മിഷൻ – സപ്ലിമെൻ്ററി, 2018 അഡ്മിഷൻ – സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ്, 2012, 2013, 2014 അഡ്മിഷൻ – മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ സെപ്തംബർ 24 വരെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in സൈറ്റിലെ സ്റ്റുഡൻ്റ് പോർട്ടൽ എന്ന ലിങ്ക് പരിശോധിക്കുക.

2019 നവമ്പറിൽ ൽ നടന്ന ബി എസ് സി – കമ്പ്യൂട്ടർ സയൻസ് (സി.ബി സി. എസ്. എസ് ) – ഓഫ് കാമ്പസ് – ഒന്നു മുതൽ ആറുവരെ സെമസ്റ്റർ സപ്ലിമെന്ററി / മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കു മുള്ള അപേക്ഷകൾ സെപ്തംബർ 22 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in എന്ന സൈറ്റ് പരിശോധിക്കുക. അപേക്ഷയോടൊപ്പം ഹാൾടിക്കറ്റ്/ മാർക്ക്ലിസ്റ്റ് ഇവയുടെ പകർപ്പുകൂടി സമർപ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സപ്തംബര്‍ 14-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com.

വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

പി.എസ്.സി. സംശയങ്ങള്‍ക്ക് മറുപടി

പി.എസ്.സി. സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ പി.എസ്.സി. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ സൗകര്യം. പി.എസ്.സി. ആവശ്യങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും സഹായവും ഇവിടെ നല്‍കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സേവനം. ഫോണ്‍: 0494 2405540. ഇ മെയില്‍-ugbkozd.emp.lbr@kerala.gov.in

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ രണ്ടാം ഷെഡ്യൂള്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 13 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2019 പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഫുഡ് എഞ്ചിനീയറിംഗില്‍ എം.ടെക്., ബി.ടെക്. എന്നിവ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായവര്‍ 15-ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ : 0494 2407345

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഹിയറിംഗ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി ജി പ്രവേശനം

കണ്ണൂർ സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 24.09.2021 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. ട്രയൽ അലോട്ട്മെന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പിന്നീട് നൽകുന്നതായിരിക്കും.

അന്വേഷണങ്ങൾ ഫോൺ മുഖാന്തിരം മാത്രം

ഹെൽപ്പ്‌ ലൈൻ നമ്പർ : 0497-2715261, 7356948230 (പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക)

Website: www. admission.kannuruniversity.ac.in

Email id: pgsws@kannuruniv.ac.in

വാക്-ഇൻ-ഇന്റർവ്യൂ

സർവ്വകലാശാലയുടെ താഴെ പറയുന്ന കാമ്പസുകളിൽ ആരംഭിക്കാനിരിക്കുന്ന ഹെൽത്ത് സെന്ററുകളിൽ ഡോക്ടർ, നേഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ചുവടെ ചേർത്ത തീയതികളിൽ അതാത് കാമ്പസുകളിൽ വെച്ച് നടത്തുന്നതാണ്.

  1. മാങ്ങാട്ട്പറമ്പ് കാമ്പസ്, മാങ്ങാട്ട്പറമ്പ് 16.09.2021
  2. ഡോ . ജാനകി അമ്മാൾ കാമ്പസ്, പാലയാട്, തലശ്ശേരി-16.09.2021
  3. സ്വാമി ആനന്ദ തീർത്ഥ് തീർത്ഥ കാമ്പസ്, പയ്യന്നൂർ – 15.09.2021.
  4. ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം 14.09.2021
  5. മാനന്തവാടി കാമ്പസ്, ഇടവക, വയനാട് 15.09.2021
  6. താവക്കര കാമ്പസ്, കണ്ണൂർ -15.09.2021

സമയം: ഡോക്ടർ – 10.00 AM
നേഴ്സ് – 02.00 PM

തല്പരരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിക്കപ്പെട്ട സമയക്രമം അനുസരിച്ച് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. താവക്കര കാമ്പസിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ സർവ്വകലാശാല രജിസ്ട്രാർ മുമ്പാകെയും ഇതര കാമ്പസുകളിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അതാത് കാമ്പസ് ഡയറക്ടർ മുമ്പാകെയും റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിശദ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് (www. kannuruniversity.ac.in).

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2020) പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 september 2021

Next Story
Victers Channel Timetable September 10: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 10 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com