University Announcements 09 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 09 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒഴിവുള്ള സീറ്റുകളില്‍ ബിരുദ പ്രവേശനം 11 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്കു പട്ടിക ഒക്ടോബര്‍ 11-ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 11 മുതല്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്.

ബിരുദപ്രവേശനം: ലേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ലേറ്റ് ഫീസോടു കൂടി രജിസ്റ്റര്‍ ചെയ്യാം. 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രോസ്‌പെക്ടസില്‍ പറഞ്ഞതുപോലെ മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. admission .uoc.ac.in

Kannur University Announcements: കണ്ണൂർ സർവകലാശാല

ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 11 ന് ആരംഭിക്കുന്നതായിരിക്കും .

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ള ഒരു ഒഴിവിലേക്ക് മണിക്കൂർവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും നെറ്റും ആണ് യോഗ്യത. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 11.00 ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എം.എ ആന്ത്രോപോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല എം.എ ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് മൂന്നും പട്ടിക വർഗ്ഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 11 -10-2021 ന് തലശ്ശേരി പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആന്ത്രോപോളജി വകുപ്പിൽ എത്തേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം

റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക്ക് ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 30 വൈകിട്ട് അഞ്ച് വരെ ഓൺലൈനിലും നാല് മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലിലും അക്കാഡമിക്ക് അഡിഷണൽ ഡയറക്ടർക്ക് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www .rcctvm.gov.in.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം. കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല.
അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകൾ നവംബർ 5ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭ്യമാക്കണം. വൈകി കിട്ടുന്നവ നിരസിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www. dme.kerala.gov.in സന്ദർശിക്കുക. GNM2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ഫോൺ: 0471-2528575.

Read More: University Announcements 08 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 october 2021

Next Story
Victers Channel Timetable October 10: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 10 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com