scorecardresearch
Latest News

University Announcements 09 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 09 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340), ബി.സി.എ. (332), സി.ബി.സി.എസ്.ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 &2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യ
നിര്‍ണ്ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം. ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് (338) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്- 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏപ്രിലില്‍ നടത്തിയ ആറ്, ഏഴ് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്.) ഇന്‍ ഫാഷന്‍ ഡിസൈന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ് സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ഓഗസ്റ്റ് 2022 പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിന്റേയും (കോര്‍ &മാു; കോംപ്ലിമെന്ററി), മൈക്രോബയോളജി കോഴ്‌സിന്റേയും (ബയോടെക്‌നോളജി കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 10 മുതല്‍ അതാത് കോളജുകളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മേയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍) എം.എസ്‌സി. ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 15 മുതല്‍ 18 വരെ അതാത് കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എം.കോം. (ആന്വല്‍ സപ്ലിമെന്ററി അവസാന വര്‍ഷ ഡിഗ്രി പരീക്ഷ, ഏപ്രില്‍ 2022) കോംപ്രിഹെന്‍സീവ് വൈവവോസി പരീക്ഷ നവംബര്‍ 18 ന് പാളയത്തെ സെനറ്റ് ഹൗസ് ക്യാമ്പസില്‍ നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 10മണിക്ക് ഹാജരാകേണ്ടതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എഡ്. പരീക്ഷയോട് അനുബന്ധിച്ച് നടത്തുന്ന കോംപ്രിഹെന്‍സീവ് വൈവ ആന്റ് ഡിസര്‍ട്ടേഷന്‍ വൈവ പരീക്ഷകള്‍ നവംബര്‍ 16 മുതല്‍ 30 വരെ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളജ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ്
ടീച്ചര്‍ എഡ്യൂക്കേഷന്‍, പന്തളം എന്‍.എസ്.എസ് ട്രെയിനിംഗ് കോളജ് എന്നീ കേന്ദ്രങ്ങളിലായി നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (മേഴ്‌സി ചാന്‍സ് -2010, 2011, 2012 അഡ്മിഷന്‍) ബി.എ./ബി.കോം. പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

മൂന്നാം സെമസ്റ്റര്‍ ബി.ടെക.് (2018 സ്‌കീം) യു.സി.ഇ.കെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ നവംബര്‍ 14 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍
വെബ്‌സൈറ്റില്‍.

അഭിരുചി പരീക്ഷ

2021 അക്കാദമിക് വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബി.എ.മ്യൂസിക് കോഴ്‌സിന് അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ നവംബര്‍ 18 ന് രാവിലെ 11ന് പാളയത്തെ സര്‍വകലാശാല ഓഫീസില്‍ നടത്തും. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ യൂണിവേഴ്‌സിറ്റി ഓഫീസില്‍ എത്തണം.

വിദൂരവിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ (എം.എ., എം.എസ്‌സി., എം.കോം., എം.എല്‍.ഐ.എസ്‌സി. – 2021 അഡ്മി ഷന്‍) ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ 12 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ് (www.ideku.net) സന്ദര്‍ശിക്കുക.

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചു

‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിന് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത: ഐച്ഛിക വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയുളള ബിരുദം. എന്നാല്‍ ഹിന്ദിഭാഷയും സാഹിത്യവും ഐച്ഛിക വിഷയമല്ലാത്ത ബിരുദധാരികള്‍ ബിരുദതലത്തില്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുളളവരോ, അതല്ലെങ്കില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു തലത്തിലെ മുകളിലോ ഹിന്ദിമാധ്യമത്തില്‍ പഠിച്ചിട്ടുളളവരോ, അതല്ലെങ്കില്‍ ഹിന്ദി പ്രചാരസഭ പോലുളള സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കരസ്ഥമാക്കിയിട്ടുളളവരോ ആയിരിക്കണം.

അപേക്ഷാഫീസായ 200 രൂപ ഫിനാന്‍സ് ഓഫീസര്‍, കേരളസര്‍വകലാശാലയുടെ പേരില്‍ അടച്ച് രസീത് അപേക്ഷയോടൊപ്പം വച്ച് ഡയരക്ടര്‍, സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം പി ഒ, തിരുവനന്തപുരം- 695581 എന്ന വിലാസത്തില്‍ നവംബര്‍ 28 നകം കിട്ടത്തക്കവിധം തപാല്‍ വഴി അയയ്ക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. അപേക്ഷാ ഫോം സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങണം. വിശദവിവരങ്ങള്‍ക്ക്:ഡയരക്ടര്‍, സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്. ഫോണ്‍: 9349439544.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സംസ്‌കൃതം പി എച്ച് ഡി പ്രവേശനം

സംസ്‌കൃത പഠനവിഭാഗത്തില്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന്റെ കീഴില്‍ ഗവേഷണത്തിന് ഒരൊഴിവുണ്ട്. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ 30-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷ

മാറ്റിവച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. നഴ്സറി ആന്‍ഡ്് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 18, 21, 22 തീയതികളില്‍ നടക്കും.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും ഏപ്രില്‍ 2021 ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, ലാന്റ്സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്‌റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ പുനഃക്രമീകരിച്ചു

മൂന്നാം സെമസ്റ്റര്‍ ബി.എ. എല്‍.എല്‍.ബി. (റെഗുലര്‍/സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷകള്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. സമയക്രമത്തില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 november 2022