Latest News

University Announcements 09 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 09 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍ & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മേയ് 2021 പരീക്ഷയുടെ ‘LISM 58 Dissertation and Viva-Voce’ പരീക്ഷ നവംബര്‍ 15 ന് സര്‍വകലാശാലയുടെ പാളയത്തുളള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നടത്തുന്ന ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ആന്റ് ബി.കോം. ഹിയറിംഗ് ഇംപയേര്‍ഡ് കോഴ്‌സുകളുടെ ആറ്, എട്ട് സെമസ്റ്ററുകളുടെ (ഒക്‌ടോബര്‍ 2021) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 15 ന് ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ മാറ്റിവച്ച നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 10 മുതല്‍ നടത്തുന്നതാണ്. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) ബോട്ടണി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. ഏപ്രില്‍ 2021 പരീക്ഷ കോവിഡ്-19 കാരണം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം നവംബര്‍ 25 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഈ പരീക്ഷയ്ക്ക് സബ്‌സെന്ററുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല നവംബര്‍ 15 ന് ആരംഭിക്കുന്ന ബി.എസ്‌സി. രണ്ടാം വര്‍ഷ (ആന്വല്‍ സ്‌കീം – സപ്ലിമെന്ററി) പാര്‍ട്ട് ഒന്ന്, രണ്ട് നവംബര്‍ 2021 (ഏപ്രില്‍ 2021 സെഷന്‍) പരീക്ഷയ്ക്ക് തിരുവനന്തപുരം അമ്പലത്തറ നാഷണല്‍ കോളേജ്, കൊല്ലം എസ്.എന്‍.കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ചെമ്പഴന്തി എസ്.എന്‍.കോളേജ്, തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം ഗവ.കോളേജ് ഫോര്‍ വിമന്‍, കാര്യവട്ടം എസ്.ഡി.ഇ., പെരിങ്ങമ്മല ഇക്ബാല്‍ കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നീ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ അമ്പലത്തറ നാഷണല്‍ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.

കൊല്ലം എസ്.എന്‍.കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ്, കായംകുളം എം.എസ്.എം. കോളേജ്, ശാസ്താംകോട്ട ഡി.ബി. കോളേജ്, അഞ്ചല്‍ സെന്റ്.ജോണ്‍സ് കോളേജ് എന്നീ കോളേജുകള്‍ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.

ആലപ്പുഴ എസ്.ഡി. കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞടുത്തവര്‍ അവിടെനിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. 2020 സ്‌കീം (റെഗുലര്‍) ഫുള്‍ടൈം (യു.ഐ.എം. ട്രാവല്‍ ആന്റ് ടൂറിസം ഉള്‍പ്പെടെ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കുന്നതാണ്. പിഴകൂടാതെ നവംബര്‍ 19 വരെയും 150 രൂപ പിഴയോടെ നവംബര്‍ 23 വരെയും 400 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല കേരളപഠനവിഭാഗവും കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഗവേഷണത്തിന്റെ പ്രാഥമികതത്ത്വങ്ങള്‍ – ദശദിന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് 2021 ഡിസംബര്‍ 1 ന് ആരംഭിക്കും. ഭാഷയിലും സാഹിത്യത്തിലും പിഎച്ച്.ഡി. ഗവേഷണത്തിന് യോഗ്യത നേടിയവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. 40 പേര്‍ക്കാണ് പ്രവേശനം. എം.ഫില്‍. വിദ്യാര്‍ത്ഥികളെയും നെറ്റ് യോഗ്യത നേടിയ പി.ജി. വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. നിലവിലെ പിഎച്ച്.ഡി. ഗവേഷകര്‍ അപേക്ഷിക്കേണ്ടതില്ല. ബയോ-ഡാറ്റയും വകുപ്പുമേധാവിയുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷ 9446370168 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.സി.ആര്‍.പ്രസാദ്, അദ്ധ്യക്ഷന്‍, കേരളപഠനവിഭാഗം, കേരളസര്‍വകലാശാല, 9447552876

സി.എ.സി.ഇ.ഇ. – കൊല്ലം ടി.കെ.എം. കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു/പി.ഡി.സി. ആണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി. ആണ് യോഗ്യത. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസില്‍ നിന്നും നിശ്ചിത ഫോറം നേരിട്ടോ, കോളേജ് വെബ്‌സൈറ്റില്‍ നിന്ന് (www. tkmcas.ac.in) ഡൗണ്‍ലോഡ് ചെയ്‌തോ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജില്‍ നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0474 2712240, 9746805470

MG University Announcements: എംജി സർവകലാശാല

സ്‌പോട് അഡ്മിഷൻ ഇന്ന് (നവമ്പർ 10)

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ.എസ്.ഡബ്ല്യു.ഡി.എസ്. (എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ) എന്ന കോഴ്‌സിൻ്റ 2021-22 ബാച്ചിൽ പൊതുവിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (നവംബർ 10 ) രാവിലെ 10.30ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2731034.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിൽ പ്രവേശനത്തിന് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 11ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്‌പോട് അഡ്മിഷന് നേരിട്ട് ഹാജരാകണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്ററായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി നടത്തുന്ന എം.എസ് സി. ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ 2021 ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.

എം.എ. സിറിയക്

മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഇ.ഇ.ആർ.ഐ.) നടത്തുന്ന എം.എ. സിറിയക് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിലേക്കുള്ള അപേക്ഷ നവംബർ 15 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരിക്കും. അപേക്ഷാഫോറം അവസാന തീയതിവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങാം. ആകെ 20 പേർക്കാണ് പ്രവേശനം. നവംബർ 22നാണ് പ്രവേശനം. ക്ലാസുകൾ നവംബർ 25ന് ആർംഭിക്കും. ആർട്‌സ്, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ടെക്‌നോളജി, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. സിറിയക് സെക്കന്റ് ലാംഗ്വേജായി ബിരുദമെടുത്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സംവരണാനുകൂല്യം ലഭിക്കും.

ഗവേഷണ രീതിശാസ്ത്ര പ്രഭാഷണങ്ങൾ 19 മുതൽ

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ച് വെബ് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 19ന് ആരംഭിക്കുന്ന പ്രഭാഷണങ്ങൾ വിവിധ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങളെ മുൻനിർത്തിയുള്ള തായിരിക്കും. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും സാമൂഹികശാസ്ത്ര ഗവേഷകർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്ന ഗവേഷകർക്ക് സർട്ടിഫിക്കറ്റ് നൽകും. താല്പര്യമുള്ളവർ നവംബർ 15നകം iucssre @gmail.com എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും.

അന്തര്‍ കലാലയ കായികമത്സരം – ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 അദ്ധ്യയന വര്‍ഷത്തെ അന്തര്‍കലാലായ കായിക മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന് നടക്കും. കാലത്ത് 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ കായികാധ്യാപകരും നേരിട്ടോ ഓണ്‍ലൈനിലോ പങ്കെടുക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് പങ്കെടുക്കും. വിവിധ കായിക ഇനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാവലി പുസ്തകം ചടങ്ങില്‍ വൈസ്ചാന്‍സിലര്‍ പ്രകാശനം ചെയ്യും.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന പരീശീലനത്തിന് നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ നടക്കുന്ന പരിശീലനത്തില്‍ ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 0494 2407350, 2407351, ugchrdc. uoc.ac.in

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന പരീക്ഷ 15, 16 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ് സി. കെമിസ്ട്രി, എം.കോം. നവംബര്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് സ്റ്റഡീസ്, സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഫൈനല്‍ എം.എ. സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ., എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുതിയ കോളേജുകൾ, കോഴ്‌സുകൾ, സീറ്റ് വർദ്ധനവ് – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ 2022-23 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജുകൾ/ കോഴ്‌സുകൾ/ സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www. kannuruniversity.ac.in) പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ, നിശ്ചിത അപേക്ഷാഫീസ് എന്നിവ സഹിതം 2021 ഡിസംബർ 31 വൈകിട്ട് 5 മണിവരെ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

എം.എസ്.സി പ്ലാൻറ് സയൻസ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി കാമ്പസിലെ പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 11-11-2021 വ്യാഴാഴ്‌ച രാവിലെ 11:30ന് ഹാജരാകണം. ഫോൺ:79022687549.

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ എം.എസ്.സി.വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ.ബി.സി., പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ11 രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ:9496353817, 0497-2782790.

വിദൂര വിദ്യാഭ്യാസ പരീക്ഷാ രജിസ്‌ട്രേഷൻ

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്പ്ളിമെന്ററി / ഇമ്പ്രൂവ്മെന്റ് ) ഏപ്രിൽ 2021, ബിരുദാനന്തര ബിരുദ (സപ്പ്ളിമെന്ററി/ഇമ്പ്രൂവ്മെന്റ്) ജൂൺ 2021 പരീക്ഷകൾക്ക് പിഴയോടുകൂടി ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയ്യതി 11.11.2021 വരെ നീട്ടി .ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 12.11.2021 വൈകുന്നേരം 5 മണി വരെ സർവ്വകലാശാലയിൽ സമർപ്പിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസില്‍ എല്‍എല്‍എം (ഐപി) പിഎച്ച്ഡി കോഴ്സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 12 ന്് രാവിലെ 9 നും 10നും ഇടയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകകള്‍ സഹിതം വകുപ്പ് ഓഫീസില്‍ ഹാജരാകണം. കുസാറ്റ് 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ ഫോണ്‍: 04842575174/2575074

സീറ്റൊഴിവ്

പാലക്കാട് ഗവ. വിക്ടോറിയ കോളെജില്‍ ബി.എ തമിഴ് കോഴ്‌സില്‍ (ഇ.ടി.ബി 1, മുസ്ലിം 2, ഇ.ഡബ്ല്യൂ.എസ് 2) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 9961114936 ല്‍ നവംബര്‍ 10 ന് വൈകീട്ട് നാലിനകം ഫോണില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പാലക്കാട് സി.സി.എസ്.ഐ.ടി യില്‍ ബി.എസ്.സി. ഐ.ടി കോഴ്സിന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 12 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 9447525716.

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം

ഇൻർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.

അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ അനുഭവപരമായ പഠനത്തിനും പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണു കൂടുതൽ ഊന്നൽ നൽകുന്നത്. വാട്ടർ ക്വാളിറ്റി മോഡലിങ്, എനർജി എൻവയോൺമെന്റ് ആൻഡ് സസ്റ്റാൻഷ്യബിൾ ഡെവലപ്മെന്റ്, ദുരന്ത നിവാരണത്തിലെ ജിയോ ഇൻഫർമാറ്റിക്സ്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജസ്രോതസുകൾ, അപ്ലൈഡ് ഹൈഡ്രോളജി, വ്യാവസായിക മാലിന്യ സംസ്‌കരണം, നഗരപരിസ്ഥിതി, മാലിന്യത്തിൽനിന്നുള്ള ഊർജോത്പാദനം, റിലയബിലിറ്റി എൻജിനിയറിങ്, സ്മാർട്ട് ഗ്രിഡ് ടെക്നോളജിയും ആപ്ലിക്കേഷനുകളും, ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് പവർ സിസ്റ്റംസ്, ക്ലൗഡ് കംപ്യൂട്ടിങ്, ബയോമെഡിക്കൽ സിഗ്‌നൽ പ്രോസസിങ്, പാറ്റേൺ റെക്കഗ്‌നേഷൻ ആൻഡ് മെഷീൻ ലേണിങ്, അഡാപ്റ്റിവ് സിഗ്‌നൽ പ്രോസസിങ് തുടങ്ങിയ വിവിധ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി തെരഞ്ഞെടുക്കാം. വിദ്യാർഥികൾക്ക് താത്പര്യമനുസരിച്ച് ഒരു കോഴ്സ് തെരഞ്ഞെടുക്കാനാകും.

45,000 രൂപയാണു സെമസ്റ്റർ ട്യൂഷൻ ഫീസ്. ഇന്റേൺഷിപ്പുകൾ, ഐടിഐ സന്ദർശനങ്ങൾ, സോഷ്യൽ റെസ്പോൺസിബിലിറ്റി ക്യാംപുകൾ, വ്യാവസായിക സന്ദർശനങ്ങൾ, ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ www. tplc.gecbh.ac.in, www. gecbh.ac.in, www. ecoloop360.com, www. alphavogue.org, www. nestabide.com എന്നിവയിൽ ലഭിക്കും.

Read More: University Announcements 08 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 november 2021

Next Story
Kerala SSLC Class X Result 2019 – How to check on mobile: എസ്എസ്എൽസി പരീക്ഷാ ഫലം മൊബൈൽ ആപ് വഴിയും അറിയാംKerala SSLC class X Result, sslc, kerala sslc result, saphalam app, sslc result, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com