scorecardresearch

University Announcements 09 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

university news, education, ie malayalam
University News

University Announcements 09 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷ തീയതി

കേരള സര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി ടെക്ക് ജനുവരി 2023 ഡിഗ്രി പരീക്ഷയുടെ 2008 സ്‌കീം- സപ്ലിമെന്ററി (2012 അഡ്മിഷന്‍) പാര്‍ട്ട് ടൈം /മേഴ്‌സി ചാന്‍സ് (2008/ 2009,2010,2011 അഡ്മിഷനുകള്‍) 2003 സ്‌കീം (ട്രാന്‍സിറ്ററി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) മെയ് 18 വ്യാഴാഴ്ച നടത്താനിരുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ VLSI DESIGN (TA) എന്ന വിഷയം മെയ് 31 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) മെയ് 2023, പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല – 2022 ഒക്ടോബര്‍/ നവംബര്‍ മാസങ്ങളില്‍ നടത്തിയ ആന്വല്‍ സ്‌കീം ബി.എ. പാര്‍ട്ട് മൂന്ന് (റഗുലര്‍ & സപ്ലിമെന്ററി) ഇംഗ്ലീഷ് (മെയിന്‍), ഹിസ്റ്ററി, സോഷ്യോളജി (മെയിന്‍ & സബ്‌സിഡിയറി) എന്നീ വിഷയങ്ങളുടെ പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല നടത്തിയ നാലാം സെമസ്റ്റര്‍ ബി എ ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ് ന്യൂജനറേഷന്‍ ഡബിള്‍ മെയില്‍ നവംബര്‍ 202 (2020അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

പ്രാക്ടിക്കല്‍/ പ്രോജക്ട് /വൈവ

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്‌സി ഏപ്രില്‍ 2023 (റെഗുലര്‍- 2020 അഡ്മിഷന്‍ , സപ്ലിമെന്ററി – 2019, 2018 അഡ്മിഷന്‍, 2013-2017 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്‌സ് കെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മെയ് 15 മുതല്‍ വിവിധ കോളേജുകളില്‍ ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ ബി.കോം/ ബി.ബി.എ/ എല്‍.എല്‍.ബി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ വോസി 2023 മെയ് 25 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി & ബയോടെക്‌നോളജി (247) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 മെയ് 15 മുതലും ബി.എസ്‌സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 16 മുതലും ബി.എസ്‌സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 15 മുതലും അതാത് കോളേജുകളില്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ടെക്. പ്രവേശനം 2023

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജിയില്‍ 2023-24 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിരിക്കുന്നത്. കീം എക്‌സാമിനു അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ – 9567172591,9188400223 പി.ആര്‍. 543/2023

പി.ജി. പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ (സി.യു. ക്യാറ്റ് 2023) ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കണം. ഫോണ്‍ – 0494 2407017, 7016. ഇ-മെയില്‍ doaentrance@uoc.ac.in

ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റം

15-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ. യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ പ്രസ്തുത ദിവസം നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാല്‍ 12-ന് ബി.കോം ബാച്ച് 4-നോടൊപ്പം വൈകീട്ട് 3 മുതല്‍ 4 വരെ നടത്താന്‍ തീരുമാനിച്ചു. നാലാം സെമസ്റ്റര്‍ ബി.എ. എക്കണോമിക്‌സ് യു.ജി.ഓഡിറ്റ് കോഴ്‌സ് പരീക്ഷയില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ 13 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇൻ്റേണൽ ഇവാല്വേഷൻ

കണ്ണൂർ സർവകലാശാല 2022 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളുടെ എല്ലാ സെമസ്റ്ററുകളിലെയും ഇന്റേണൽ ഇവാല്വേഷൻ, അസൈൻമെന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും.

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബി എസ് സി (മാത്‍സ്), ബി സി എ (ഏപ്രിൽ 2022) സപ്ലിമെന്ററി പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ് പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ഈ മാസം 22 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

മിനി പ്രൊജക്ട് മൂല്യനിർണയവും, പ്രായോഗിക പരീക്ഷകളും

മൂന്നാം സെമസ്റ്റർ എം.സി .എ ഡിഗ്രി നവംബർ 2022 – മിനി പ്രൊജക്ട് മൂല്യനിർണയം,പ്രായോഗികപരീക്ഷകൾ എന്നിവ 2023 മെയ് 24,25 തിയ്യതികളിലായി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും 2023 മെയ് 15,17 തിയ്യതികളിലായി ഡോൺബോസ്‌കോ കോളേജ്, പാലയാട് ഐ.ടി. എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിലും നടത്തപ്പെടുന്നതാണ്.വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

പുനർമൂല്യ നിർണ്ണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ ഡിഗ്രി (ഏപ്രിൽ 2022 )പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

ടൈംടേബിൾ

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ,മഞ്ചേശ്വരം ക്യാംപസിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി (നവംബർ 2022) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 may 2023