scorecardresearch

University Announcements 09 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 09 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 09 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

MG University Announcements: എംജി സർവകലാശാല

നാളത്തെ (മെയ് 10) പരീക്ഷ മാറ്റി

നാളെ (മെയ് 10) നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് - ഡബിൾ ഡിഗ്രി ബി.കോം. - എൽ.എൽ.ബി. (ഓണേഴ്‌സ് - 2018 അഡ്മിഷൻ - റെഗുലർ) കോഴ്‌സിന്റെ 'എഫ്.സി. 11 കോർപ്പറേറ്റ് അക്കൗണ്ടിംഗ്' എന്ന പേപ്പറിന്റെ പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. - പോളിമർ കെമിസ്ട്രി (നോൺ-സി.എസ്.എസ്. - അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യലയത്തിൽ സ്വീകരിക്കും.

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം വർഷ ബാച്ച്‌ലർ ഓഫ് ഫിസിയോ തെറാപ്പി (2008 മുതലുള്ള അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മെയ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യലയത്തിൽ സ്വീകരിക്കും.

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനം മെയ് 18-ന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ 12-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, ഡെപ്യൂട്ടി ചീഫിന് സമര്‍പ്പിക്കണം. ഫോണ്‍ - 0494 2405540, ഇ-മെയില്‍ bureaukkd @gmail.com

ഓഡിറ്റ് കോഴ്‌സ് സപ്ലിമെന്ററി പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം (2019 പ്രവേശനം) ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 11-ന് നടത്തും. മെയ് അഞ്ച് മുതല്‍ 10 വരെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പരീക്ഷയില്‍ ജയിക്കാത്തവര്‍ക്കും 11-ന്റെ സപ്ലിമെന്ററി പരീക്ഷ എഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407 356.

പി.ജി. കോണ്ടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം നാലാം സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസുകള്‍ 14-ന് അതത് കേന്ദ്രങ്ങളില്‍ നടക്കും. കോഴിക്കോട് ദേവഗിരി കോളേജ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്ലാസ് സര്‍വകലാശാലാ വിദൂരവിഭാഗം കേന്ദ്രത്തില്‍ പിന്നീട് നടക്കും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. ക്ലാസ് സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288.

പരീക്ഷാഫലം

എം.എ. സംസ്‌കൃതം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ സംസ്‌കൃതം, സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍) മെയ് 2020 പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

പുനഃപരീക്ഷ

നെന്മാറ എന്‍.എസ്.എസ്. കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.എ. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് നവംബര്‍ 2018 മോഡേണ്‍ ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സ് പുനഃപരീക്ഷ 17-ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. വിശവിവരം വെബ്‌സൈറ്റില്‍.

സ്‌പോര്‍ട്‌സ്, എന്‍.സി.സി. പങ്കാളിത്തം മൂലം മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. റഗുലര്‍ നവംബര്‍ 2020 പരീക്ഷ നഷ്ടമായവര്‍ക്കുള്ള പ്രത്യേക പരീക്ഷ 12-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം: സര്‍വകലാശാലാ ടാഗോര്‍നികേതന്‍ ഹാള്‍.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ളലിങ്ക് 16 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 170 രൂപ പിഴയോടെ ജൂണ്‍ മൂന്ന് വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2020, 2021, 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 10 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 23 വരെയും പിഴയോടെ 25 വരെയും അപേക്ഷിക്കാം.

ഒന്ന്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 10 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 23 വരെയും പിഴയോടെ 25 വരെയും അപേക്ഷിക്കാം. കോഴ്‌സുകളുടെ പ്രവേശനവര്‍ഷം, സ്‌കീം വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍/ സപ്ലിമെന്ററി ജൂലായ് 2021 പരീക്ഷ 20-ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ ബി.എസ്.സി/ ബി.ബി.എ.ടി.ടി.എം/ ബി.ബി.എ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷകളുടെ പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ മെയ് 16 മുതൽ 23 വരെ അതാത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് വിത്ത് കമ്പ്യുട്ടേഷണൽ ആൻഡ് നാനോസയൻസ് സ്പെഷ്യലൈസേഷൻ (റെഗുലർ), ഏപ്രിൽ 2021 (ന്യൂ ജനറേഷൻ) ൻറെ പ്രായോഗിക പരീക്ഷ 2022 മെയ് 30, 31 തീയതികളിലായി ഗവ. കോളേജ്, കാസറഗോഡിൽ വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

ഹാൾടിക്കറ്റ്

12/05/2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവമെന്റ്) ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ( www. kannuruniversity.ac.in )

സർവ്വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.ബി.എ, എം.എൽ.ഐ.എസ്.സി, എൽ.എൽ.എം, എം.സി.എ, എം.എഡ് (റെഗുലർ) നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

21.06.2022 ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവമെന്റ്) നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

10.05.2022 ന് ആരംഭിക്കുന്ന സർവ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാറ്റിവെച്ച പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി കംപ്യുട്ടേഷണൽ ബയോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) മെയ് 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ് .

പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 21.05.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Read More: University Announcements 07 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: