University Announcements 09 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.പി.എ (വയലിന്‍) ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 20 മുതല്‍ പുനര്‍ ക്രമീകരിച്ചിരിക്കുന്നു വിശദവിവരം വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി. എ ബി.എസ് സി ബി.കോം (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാമുകള്‍) മാര്‍ച്ച് 2023 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ യൂ ജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷന്‍ ബി.എ, ബി.കോം, ബി.ബി.എ, ബി.എല്‍.ഐ.എസ്.സി ) ഓണ്‍ലൈന്‍ ക്ലാസുകള്‍ മാര്‍ച്ച് 11 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ideku.net സന്ദര്‍ശിക്കുക.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ പരിശീലനം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യറോയുടെ ആഭിമുഖ്യത്തില്‍ 25 ദിവസത്തെ തീവ്രപരിശീലന പരിപാടി ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731025 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
പരീക്ഷാ ടൈംടേബിള്‍
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയോടൊപ്പം ഫിനാന്‍ഷ്യല്‍ ഡെറിവേറ്റീവ്സ് ആന്‍റ് റിസ്ക്ക് മാനേജ്മെന്‍റ് എന്ന പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി. പരീക്ഷ മാര്‍ച്ച് 15ന് നടക്കും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍(2020 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടത്തും.
പരീക്ഷാ ഫലം
2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷന്‍) (സി.ബി.സി.എസ്, 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ്, 2019 അഡ്മിഷന്‍ റഗുലര്‍, ജൂണ്‍ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാര്‍ച്ച് 23 വരെ പരിക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോ നാനോടെക്നോളജി(പി.ജി.സി.എസ്.എസ്, 2021 അഡ്മിഷന്‍ റഗുലര്‍) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് 22 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സോഷ്യോളജി പഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മേട്രന്‍ നിയമനം
തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിലെ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ക്യാമ്പസ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
മാര്‍ച്ച് 13-ന് തുടങ്ങുന്ന എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 പരീക്ഷക്ക് തൃശൂരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എഡ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച THAUBS0920 മുതല്‍ THAUBS0983 വരെയുള്ള വിദ്യാര്‍ത്ഥികള്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജില്‍ അതേ ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.
പരീക്ഷ
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 27-ന് തുടങ്ങും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
ഹാള്‍ടിക്കറ്റ്
മാര്‍ച്ച് 13-ന് തുടങ്ങുന്ന എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. മള്‍ട്ടി മീഡിയ, ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രായോഗിക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി. എസ് സി. ബയോ കെമിസ്ട്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ മാർച്ച് 13 മുതൽ 17 വരെ അതാത് കോളേജുകളിൽ വെച്ച് നടക്കും. ഒന്നാം സെമസ്റ്റർ എം. എസ് സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്),ഒക്ടോബര്‍ 2022 ന്‍റെ പ്രായോഗിക പരീക്ഷ 2023 മാര്‍ച്ച് 13 ന് അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ് .ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ ,മാർച്ച് 15 മുതൽ 17 വരെ അതാത് കോളേജുകളിൽ വെച്ച് നടക്കും
രണ്ടാം വര്‍ഷ എം.കോം. ഡിഗ്രി (വിദൂര വിദ്യാഭ്യാസം-സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) , ജൂണ്‍ 2022 ന്‍റെ വാചാ പരീക്ഷ 13.03.2023 ന് സര്‍വകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
14 .03 .2023 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി എ സോഷ്യൽ സയൻസ് , ബി എം എം സി ,ബി എസ് സി ലൈഫ് സയൻസ്, ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് ,നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ രണ്ടാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി മെയ് 22 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 20ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.