scorecardresearch

University Announcements 09 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 09 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ., മാര്‍ച്ച് 2022 (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ ബോട്ടണി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് 10 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.കക (രണ്ട്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.ഫോണ്‍:04712386426

സമ്പര്‍ക്ക ക്ലാസ്

കേരളസര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡിസറ്റന്‍സ് എഡ്യൂക്കേഷന്‍ ഒന്നാം സെമസറ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള (2021 അഡ്മിഷന്‍) സമ്പര്‍ക്ക ക്ലാസുകള്‍ മാര്‍ച്ച് 12 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ideku.net സന്ദര്‍ശിക്കുക.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.

പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്: യോഗ്യത:കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്:16500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ഉയര്‍ന്ന പ്രായപരിധി ഇല്ല.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:6 മാസം, കോഴ്‌സ് ഫീസ്:7000/- (പരീക്ഷാഫീസ് ഉള്‍പ്പെടെ), ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.

പി.ജി.ഡിപ്ലോമ ഇന്‍ യോഗ തെറാപ്പി: യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌കാലാവധി: ഒരു വര്‍ഷം, കോഴ്‌സ് ഫീസ്:19500/-, ക്ലാസുകള്‍: രാവിലെ 7 മുതല്‍ 9 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്: യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി:4 മാസം, കോഴ്‌സ് ഫീസ്:6000/-, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, ഉയര്‍ന്ന പ്രായപരിധി ഇല്ല.

ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍: യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ്‌കാലാവധി: 6 മാസം, കോഴ്‌സ് ഫീസ്:15000/-, അപേക്ഷാഫീസ്: 100 രൂപ, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, ഉയര്‍ന്ന പ്രായപരിധി ഇല്ല.

താല്‍പ്പര്യമുളളവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ അ/ര.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍ സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

വാക്ക്-ഇൻ-ഇൻറർവ്യൂ നാളെ ( മാർച്ച് – 11 )

മഹാത്മാഗാന്ധി സർവകലാശാലയിൽ ഫ്രഷ് സോഫ്ട് വെയർ ഡവലപ്പർ തസ്തികയിൽ താത്ക്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാല് ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടർ സയൻസിലുള്ള അംഗീകൃത എഞ്ചിനിയറിംഗ് ബിരുദമോ 60 ശതമാനമോ അതിനു മുകളിലോ മാർക്കൊടെ നേടിയ എം.സി.എ. അല്ലെങ്കിൽ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുക. പ്രായം 2022, ജനുവരി ഒന്നിന് 18 നും 36 നും ഇടയിൽ. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി (സംവരണാനുകൂല്യത്തിന് അർഹരായവർ) തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നാളെ ( മാർച്ച് 11) രാവിലെ 9.30ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ എഡി.എ IV സെക്ഷനിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ – 0481 2733303.

താത്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർ സർവ്വകലാശാല കേന്ദ്രത്തിൻ്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് സർവ്വീസിലെ സ്‌പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി സർവ്വീസിലെ ജോയിന്റ് രജിസ്ട്രാർ എന്നീ പദവികളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം- നിയമന കാലാവധി മൂന്ന് വർഷം. ഉയർന്ന പ്രായ പരിധി 2022 ജനുവരി ഒന്ന് പ്രകാരം 60 വയസ്സ്. അപേക്ഷകൾ മാർച്ച് 21 ന് പകൽ മൂന്ന് മണിക്ക് മുൻപായി ‘ഡയറക്ടർ, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, റബ്ബർ ബോർഡ് പി.ഒ., തലപ്പാടി, കോട്ടയം ‘ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2353730, ഇ-മെയിൽ : careeriucbr @gmail.com.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ താത്കാലിക – കരാർ അടിസ്ഥാനത്തിൽ സീനിയർ നെറ്റ്‌വർക്ക് ആൻഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2733303.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് / എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

2021 സെപ്റ്റംബർ മുതൽ 2022 ജനുവരി വരെ മാസങ്ങളിൽ നടന്ന ഒന്ന് മുതൽ എട്ട് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി / മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള തീയതികളിൽ തീയറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26-നും ഏപ്രില്‍ 2021 രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 31-നും തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 1-ന് തുടങ്ങും.

രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 18-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: എംബിഎയ്ക്ക് സിമാറ്റ് പരീക്ഷയുടെ സ്‌കോര്‍ പരിഗണിക്കും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു. admissions.cusat.ac.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. 2022 ലെ സിമാറ്റ് പ്രവേശന പരീക്ഷയുടെ സ്‌കോറും കുസാറ്റ് എംബിഎ പ്രവേശനത്തിന് പരിഗണിക്കും. അപേക്ഷകര്‍ https:/ cmat.nta. nic.in/ എന്ന പോര്‍ട്ടല്‍ മുഖേന 2022 മാര്‍ച്ച് 17 ന് മുന്‍പ് സിമാറ്റിന് അപേക്ഷിക്കുകയും ഫലം വന്നതിനു ശേഷം സ്‌കോര്‍ കുസാറ്റ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. സിമാറ്റിന് പുറമെ ഐഐഎമ്മുകള്‍ നടത്തുന്ന ക്യാറ്റ്-2021, വരാനിരിക്കുന്ന കെമാറ്റ് തുടങ്ങിയവയുടെ സാധുവായ സ്‌കോറുകളും കുസാറ്റ് എംബിഎയ്ക്ക് പരിഗണിക്കും. എംബിഎ ഫുള്‍ ടൈമിന് 147 സീറ്റും പാര്‍ട് ടൈമിന് 37 സീറ്റുമാണുള്ളത്.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495995096

Read More: University Announcements 08 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 march 2022