/indian-express-malayalam/media/media_files/uploads/2021/10/university-news-3.jpg)
University Announcements 09 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ (സപ്ലിമെന്ററി - 2013 സ്‌കീം) ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ഏപ്രിലില്‍ നടത്തിയ (എസ്.ഡി.ഇ -പ്രീവിയസ് ആന്‍ഡ് ഫൈനല്‍ ആന്വവല്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 19 വരെ അപേക്ഷിക്കാം. വിശദ
വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍/വൈവാവോസി
കേരളസര്‍വകലാശാല കാര്യവട്ടം, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2023 മാര്‍ച്ചില്‍ (2018 സ്‌കീം) നടത്തിയ ഏഴാം സെമസ്റ്റര്‍ ഇലക്‌ടോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ജൂണ്‍ 14 മുതല്‍ നടത്തുന്നു. വിശ
ദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ് &മാു; എഞ്ചിനീയറിംഗ് (2008 &മാു; 2013 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷ 2023 ജൂണ്‍ 14, ജൂണ്‍ 16 തീയതികളില്‍ പാപ്പനംകോട് ശ്രീ.ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയ
റിംഗില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ (ഡാന്‍സ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ജൂണ്‍ 14 ന് ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ (മൃദംഗം) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ജൂണ്‍ 21 ന് ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ വോസി 2023 ജൂണ്‍ 29, 30 തീയതികളില്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജൂലൈയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലര്‍ &മാു; സപ്ലിമെന്ററി - 2015 സ്‌കീം) പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ജൂണ്‍ 20 ന് ആരംഭിക്കുന്ന ബി.എസ്‌സി. ആന്വല്‍ സ്‌കീം (ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി) മെയിന്‍ &സബ്‌സിഡിയറി ഏപ്രില്‍ 2023 മേഴ്‌സി ചാന്‍സ് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൊല്ലം ശ്രീനാരാ
യണ കോളേജാണ് പരീക്ഷാ കേന്ദ്ര. പരീക്ഷാര്‍ത്ഥികള്‍ കൊല്ലം ശ്രീ നാരായണ കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2023 ജൂലൈയില്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര എം. ബി.എ (ഇന്റഗ്രേറ്റഡ്) (റെഗുലര്‍ & സപ്ലിമെന്ററി 2015 സ്‌കീം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2023 ജൂണ്‍ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400
രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണം
കേരളസര്‍വകലാശാല 2018 (ബി.ടെക്., എല്‍.എല്‍.ബി.), 2019, 2020 വര്‍ഷങ്ങളിലെ സര്‍വകലാശാല എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളുടെ വിതരണം 2023 ജൂണ്‍ 27 ന് രാവിലെ 11 മണിക്ക്, സെനറ്റ് ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ക്ഷണിക്കപ്പെട്ട അവാര്‍ഡ്
ജേതാക്കള്‍ നിര്‍ദ്ദിഷ്ട ദിവസം രാവിലെ 8 മണിക്ക് അവശ്യ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാ
ണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരളസര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലമ്പലം കെ.ടി.സി.ടി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂണ്‍ 30, അപേക്ഷ ഫോമിന്റെ വില 100 രൂപ, കല്ലമ്പലം ആഴാംകോണത്തുള്ള കോളേജ് ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പാളിന്റെ പേരിലെടുത്ത 100 രൂപ യുടെ ഡി.ഡിയും, സ്വന്തം മേല്‍വിലാസമെഴുതി 5 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവറും സഹിതം കെ.ടി.സി.ടി. കോളേജ് ഓഫ് ആര്‍ട്‌സ് &മാു; സയന്‍സ്, ആഴാംകോണം, കല്ലമ്പലം പി.ഒ., പിന്‍ - 695 605 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
9188101036/9188101074.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബി.പി.ഇ., ബി.പി.എഡ്. പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ ബി.പി.ഇ. ഇന്റഗ്രേറ്റഡ്, ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. ഇന്റഗ്രേറ്റഡ് പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗക്കാര്‍ക്ക് 580 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 255 രൂപയുമാണ് അപേക്ഷാ ഫീസ്. മാര്‍ച്ച് 21-ലെ വിജ്ഞാപന പ്രകാരം ബി.പി.എഡിന് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പ്രവേശന പരീക്ഷ ബി.പി.ഇ. ഇന്റഗ്രേറ്റഡ് 29-നും ബി.പി.എഡ് ജൂലൈ 4-നും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഫ്‌സലുല്‍ ഉലമ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷനും പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റു വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 19-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
എസ്.ഡി.ഇ., എം.എ. അറബിക് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2022 പരീക്ഷകളുടെ വൈവയും തല്‍സമയ വിവര്‍ത്തനം പ്രാക്ടിക്കലും 15 മുതല്‍ 22 വരെ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സിൽ നടത്തുന്ന ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് എം.ജി. സർവകലാശാല അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്(ബി.പി.ഇ.എസ്), ബാച്ചലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ(ബി.പി.എഡ്) എന്നിവയാണ് കോഴ്സുകൾ.
എം.ജി. സർവകലാശാല അംഗീകരിച്ച പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ബി.പി.ഇ.എസിന് അപേക്ഷിക്കാം. എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദ കോഴ്സ് വിജയിച്ചവരെയാണ് ബി.പി.എഡ് കോഴ്സിലേക്ക് പരിഗണിക്കുന്നത്.
രണ്ടു കോഴ്സുകൾക്കും പ്രായപരിധിയില്ല. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലും കായിക മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തിയുമാണ് പ്രവേശനം നൽകുക.
അപേക്ഷാ ഫോറവും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും സർവകലാശാലാ വെബ്സൈറ്റിൽനിന്ന്(www.mgu.ac.in) ഡൗൺലോഡ് ചെയ്യാം. അപേക്ഷ ജൂൺ 15വരെ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് ഡയറക്ടർക്ക് സമർപ്പിക്കാം. ഫോൺ -944700694
താത്കാലിക അധ്യാപക നിയമനം; വാക്ക്-ഇൻ ഇന്റർവ്യു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ മൂന്ന് ഇന്റർ സ്‌കൂൾ സെന്ററുകളിൽ വിവിധ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 12, 15, 16, 17 തീയതികളിൽ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജി എന്നിവയിലാണ് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നത്. വാർഷിക വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷം കൂടി ദീർഘിപ്പിക്കുന്നത് പരിഗണിക്കും.
പ്രായപരിധി- 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിരമിച്ച, 2023 ജനുവരി ഒന്നിന് 70 കവിയാത്ത അധ്യാപകരെയും പരിഗണിക്കും
യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. ജെ.ആർ.എഫ്/ പി.എച്ച്.ഡി പേപ്പർ പബ്ലിക്കേഷൻ/ പ്രസേന്റേഷൻ/ അധ്യാപന പരിചയം എന്നിവ അഭികാമ്യം.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപയും പ്രതിമാസം പരമാവധി 43750 രൂപയുമാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഈ വിഭാഗത്തിലുള്ളവർക്ക് പ്രതിദിനം 1600 രൂപയും പ്രതിമാസം പരമാവധി 40000 രൂപയുമായിരിക്കും പ്രതിഫലം.
ഇന്റർവ്യു തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പാർട്ട് ടൈം ശുചീകരണ ജോലി
മഹാത്മാ ഗാന്ധി സർവകലാശാലയിൽ ശുചീകരണ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മണിക്കൂർ ജോലിക്ക് 150 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് നിയമനം.
അപേക്ഷകർ സർവകലാശാലയുടെ എട്ടു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. പ്രായം 21നും 60 നും മധ്യേ. പത്താം ക്ലാസിനു മുകളിൽ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഇലക്ഷൻ വോട്ടർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡിൻറെ പകർപ്പ് സഹിതം ജൂൺ 26നകം അസിസ്റ്റൻറ് രജിസ്ട്രാർക്ക് 1 (ഭരണവിഭാഗം) നൽകണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂൺ 12 മുതൽ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂൺ 17 മുതൽ 19 വരെ പിഴയോടു കൂടിയും ജൂൺ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 55 രൂപ നിരക്കിൽ(പരമാവധി 330 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകളുടെ വിവിധ പരീക്ഷകൾക്ക് ജൂൺ 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.ജൂൺ 16ന് പിഴയോടു കൂടിയും ജൂൺ 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എച്ച്.ആർ.എം(2007 മുതൽ 2017 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ 2008 അഡ്മിഷൻ ഒന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 20നും 2009 അഡ്മിഷൻ ഒന്നാം സെമസ്റ്റർ പരീക്ഷ ജൂൺ 22നും നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.ബി.എ(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ജൂലൈ മൂന്നിന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ തീയതിയിൽ മാറ്റം
ജൂൺ 20 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി - ഫെബ്രുവരി 2023(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ഹോംസയൻസ് - മാർച്ച് 2023(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ് - ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3(2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019,2018,2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്), കോംപ്ലിമെൻററി പ്രാക്ടിക്കൽ(മാത്തമാറ്റിക്‌സ് മോഡൽ 1, ഇക്കണോമിക്‌സ് മോഡൽ 2 ഫോറിൻ ട്രേഡ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ
നാലാം സെമസ്റ്റർ ബി.വോക് കളിനറി ആർട്‌സ് ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് - മെയ് 2023(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 19 മുതൽ ആലുവ, സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമനിൽ നടക്കും.
2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്‌സ് മോഡൽ 2 കമ്പ്യൂട്ടർ സയൻസ്(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീഅപ്പിയറൻസും, 2020,2019,2018,2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ സോഫ്‌റ്റ്വെയർ ലാബ്-1 ഇൻട്രൊഡക്ഷൻ ടു വെബ് ടെക്‌നോളജീസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15,16 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി - ഏപ്രിൽ 2023(സി.ബി.സി.എസ് - 2020 അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രമായുള്ള സ്‌പെഷ്യൽ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 16ന് ഇടത്തല, അൽ-അമീൻ കോളജിൽ നടക്കും.
പരീക്ഷാ ഫലം
എം.എസ്.സി സൈബർ ഫോറൻസിക് (പി.ജി.സി.എസ്.എസ് - സ്‌പെഷ്യൽ സപ്ലിമെൻററി) നാലാം സെമസ്റ്റർ - മാർച്ച് 2023, മൂന്നാം സെമസ്റ്റർ - ഡിസംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 23 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.
2022 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 23 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2023 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത ഏഴാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് (2010,2011,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ 22 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല യൂണിയന്റെ 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2023 ജൂൺ മാസം 20 - ന് (ചൊവ്വാഴ്ച്ച) താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കുന്നതാണ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 2023 ജൂൺ 10 ന് നിലവിൽ വരുന്നതാണ്.
പ്രാഥമിക വോട്ടർ പട്ടിക 2023 ജൂൺ 12 ന് രാവിലെ 11 മണിക്കും അന്തിമ വോട്ടർ പട്ടിക 2023 ജൂൺ 14 ന് ഉച്ചയ്ക്ക് 1 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 16 -ന് ഉച്ചക്ക് 1 മണിയും പിൻവലിക്കാനുള്ള അവസാന തീയതി 2023 ജൂൺ 17 - ന് രാവിലെ 11 മണിയും ആണ്. അന്തിമ നാമനിർദ്ദേശ പട്ടിക 2023 ജൂൺ 17 ന് വൈകുന്നേരം 3 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
ക്ലാസുകൾ 14 മുതൽ
കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെയും സെൻ്ററിലെയും ക്ലാസുകൾ മധ്യ വേനലവധിക്ക് ശേഷം 2023 ജൂൺ 14 ബുധനാഴ്ച മുതൽ ആരംഭിക്കും.
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 അഡ്മിഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ്, 27.06.2023 വൈകിട്ട് നാല് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയ്യതിയായ 20.06.2023ന് മാറ്റമില്ല. ഈ രണ്ടു തീയ്യതികളും നീട്ടി നൽകുന്നതല്ല.
എം. ബി. എ അപേക്ഷാ തീയ്യതി നീട്ടി
2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ സി എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 30/06/2023 വൈകുന്നേരം 5 മണി വരെ നീട്ടി.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി (സി ബി സി എസ് എസ് ) റഗുലർ/ സപ്പ്ളിമെൻററി മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയ്യതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് ) മെയ് 2023 പരീക്ഷകൾക്ക് പിഴയോടു കൂടി ജൂൺ 12 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രില്‍ 2023 ന്‍റെ ബി എസ് സി ലൈഫ് സയന്‍സ്(സുവോളജി) & കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമിന്‍റെ കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രായോഗിക പരീക്ഷ 13.06.2023 നും കമ്പ്യൂട്ടർ സയന്‍സ് പ്രായോഗിക പരീക്ഷ 12.06.2023 നും , ബി.എം.എം. സി. പ്രോഗ്രാമിന്‍റെ കോർ പ്രാക്ടിക്കൽ, മിനി പ്രോജക്ട് എന്നിവ 2023 ജൂണ്‍ 12, 13, 14 എന്നീ തീയ്യതികളിലായും കമ്പ്യൂട്ടർ സയന്‍സ് പ്രായോഗിക പരീക്ഷ 15.06.2023 തീയ്യതികളിലായും അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ സെന്ററിൽ മാറ്റം
ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പരീക്ഷാ സെന്റർ ആയി ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 12 ,14 തീയ്യതികളിൽ നടക്കുന്ന പരീക്ഷകൾക്കായി ധർമടം ഗവ . ബ്രെണ്ണൻ കോളേജിൽ ഹാജരാകേണ്ടതാണ്.
പുന:പ്രവേശനം, കോളേജ് ട്രാൻസ്ഫർ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് യഥാസമയം പുനഃ പ്രവേശനത്തിനും കോളേജ് ട്രാൻസ്ഫെറിനും അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ലേറ്റ് ഫീസോടു കൂടി 2023 ജൂൺ 12,13 തീയതികളിൽ ഓൺ ലൈനായി അപേക്ഷിക്കാവുന്നതാണ്.കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ 2023 ജൂൺ 13 ചൊവ്വാഴ്ച 5 മണിക്കകം ഓൺ ലൈൻ അപേക്ഷകൾ സർവകലാശാല പോർട്ടലിൽ ലഭ്യമാക്കേണ്ടതാണ്.
പരീക്ഷകൾ പുന:ക്രമീകരിച്ചു
ജൂൺ 15ന് ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് 2020 സിലബസ് റെഗുലർ/ സപ്ലിമെൻററി മെയ് 2023 ) എം.എസ്.സി. ഫിസിക്സ് പരീക്ഷകൾ ജൂലൈ 19ന് ആരംഭിക്കുന്ന വിധത്തിലും എം.എസ്.സി. മോളിക്യൂലാർ ബേയാളജി, എം.എസ്.സി. നാനോസയൻസ് ആൻഡ് നാനോടെക്നോളജി, എം.എസ്.സി. കെമിസ്ട്രി പരീക്ഷകൾ ജൂലൈ 21ന് ആരംഭിക്കുന്ന വിധത്തിലും പുന:ക്രമീകരിച്ചു പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us