scorecardresearch

Latest News

University Announcements 09 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 09 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എ.എം.എസ്. (മേഴ്‌സിചാന്‍സ് – 2009 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരപഠനകേന്ദ്രം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. (റെഗുലര്‍ – 2019 അഡ്മിഷന്, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍), ഫെബ്രുവരി 2022 പരീക്ഷയുടെ ‘LISM 58 – Dissertation and Viva Voce’ പരീക്ഷ ജൂണ്‍ 17 ന് പാളയത്തുളള ഡിപ്പാര്‍ട്ട്‌മൈന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂണ്‍ 16 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 20 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

നാളത്തെ (ജൂൺ 10) പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (ജൂൺ 10) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ – പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി / ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റെഗുലർ / 2015-2017 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2013, 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ജൂൺ 24 വരെ സ്വീകരിക്കും.

പരീക്ഷ മാറ്റി

ജൂൺ 14 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമെസ്റ്റർ പഞ്ചവത്സര എൽ എൽ ബി (2021 അഡ്മിഷൻ) പരീക്ഷകൾ  ജൂൺ 27 ന്  ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ. മ്യൂസിക് കോഴ്‌സിന് രണ്ടും ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് മൂന്നു വീതവുമാണ് ഒഴിവുള്ളത്. വാക് ഇന്‍ ഇന്റര്‍വ്യൂ 13-ന് രാവിലെ 10 മണിക്ക് ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 16-ന് മുമ്പായി wshod @uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ – 8848620035, 8547012279, 0494 2407366.

പരീക്ഷ

ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ-യിലേയും ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ 21-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം നവംബര്‍ 2021 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ യഥാക്രമം 15-നും 21-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.വോക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 24 വരെ നീട്ടി. 170 രൂപ പിഴയോടെ 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. 170 രൂപ പിഴയോടെ 13 വരെ അപേക്ഷിക്കാം.

കോവിഡ് പ്രത്യേക പരീക്ഷാ ലിസ്റ്റ്

നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. – യു.ജി. ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ 13-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് 13, 14, 15 തീയതികളിലും മൂന്നാം സെമസ്റ്റര്‍ ഹ്യൂമന്‍ റൈറ്റ്‌സ് 17, 20, 21 തീയതികളിലും നാലാം സെമസ്റ്റര്‍ ജന്റര്‍ സ്റ്റഡീസ് 23, 24, 25 തീയതികളിലുമാണ് നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ. വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2400288, 2407356, 2407494

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി സെഷന്‍ 01/2022 ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

27.06.2022 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി-2012 അഡ്മിഷൻ മുതൽ), നവംബർ 2021 ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷകൾക്ക് അപേക്ഷിക്കാം

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2021 പരീക്ഷകൾക്കു് ഗവ. കോളേജ് ഉദുമയിലെ വിദ്യാർഥികൾക്ക് 13.06.2022, 14.06.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.റ്റി.റ്റി.എം. (2020 സിലബസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2021 പരീക്ഷകൾക്കു് പീപ്പിൾ ആർട് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് 13.06.2022, 14.06.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷകൾക്ക് 15.06.2022 മുതൽ 17.06.2022 വരെ പിഴയില്ലാതെയും 18. 06.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി. എ. എൽ.എൽ. ബി. (റെഗുലർ/ സപ്ലിമെന്ററി-2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 14.06.2022 മുതൽ 16.06.2022 വരെ പിഴയില്ലാതെയും 18.06.2022 വരെ പിഴയോടെയും അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 18.06.2022 മുതൽ 22.06.2022 വരെ പിഴയില്ലാതെയും 23.06.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

എസ്. ബി. ഐ. ഇ-പേ മുഖാന്തിരം ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ പരീക്ഷാരജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ. എം. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), ജൂണ്‍ 2021 പ്രായോഗിക പരീക്ഷ 16.06.2022 ന് മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടിയില്‍ വച്ചു നടക്കും. ടൈംടേബിൾ സര്‍വകലാശാലാ വെബ്സൈറ്റിൽ‍.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ് പിജി അലോട്ട്്മന്റ് പ്രസിദ്ധീകരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദാന്തര ബിരുദ (എംബിഎ, എല്‍എല്‍എം, എംബിഇ ഒഴികെയുള്ള) കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതിനും അലോട്ട്‌മെന്റ് സ്ഥിരീകരിക്കുന്നതിനുമുള്ള അവസാന തീയതി ജൂണ്‍ 13 ആണ്.

കുസാറ്റ് ബിരുദ പ്രവേശന പരീക്ഷ ജൂണ്‍ 22, 23, 24 തീയതികളില്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 22, 23, 24 തീയതികളില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി 55 കേന്ദ്രങ്ങളിലായാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റായ admissions. cusat.ac.in സന്ദര്‍ശിക്കുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അനിമേഷൻ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം),ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകൾ. അപേക്ഷകൾ ലഭിക്കുവാനുള്ള അവസാന തിയതി ജൂൺ 25.

വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. വിശദവിവരങ്ങൾക്ക്: 0471-2325154, 9037553242 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

ക്യാമ്പ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്

പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ KTU വാല്വേഷന്‍ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0471 2343395.

സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ട യില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ നടത്തുന്ന പിഎസ്‌സി, എസ്എസ്‌സി, ഐബിപിഎസ്, ആര്‍ആര്‍ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യം ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി,സിഖ് എന്നി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ആറുമാസക്കാലമാണ് പരിശീലന കാലാവധി. ക്ലാസ്സുകള്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3:30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം ആനുകാലികം, ജനറല്‍നോളഡ്ജ്, ഐടി, സയന്‍സ് , ബാങ്കിംങ് , വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20 വൈകുന്നേരം അഞ്ചുമണി വരെ. ഉദ്യോഗാര്‍ത്ഥികള്‍ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പാള്‍, സി സി എം വൈ പത്തനംതിട്ട, ഗവ : ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാവ് പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കേണം. ഫോണ്‍: 8281165072 , 9961602993, 0468 2329521.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 june 2022