Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

University Announcements 09 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 09 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ഗവ: ആര്‍ട്‌സ് & സയന്‍സ് കോളേജ്, കുളത്തൂര്‍ കോവിഡ്-19 ഡി.സി.സി ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രസ്തുത കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ബി.എസ്.സി ജോഗ്രഫി പ്രാക്ടിക്കല്‍ പരീക്ഷകള്‍ പാളയം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്തുന്നത്. പ്രസിദ്ധീകരിച്ച ടൈംടേബിളിലെ തീയതിക്കും സമയത്തിനും മാറ്റമില്ല.

പ്രാക്ടിക്കല്‍/ വൈവ

കേരളസര്‍വകലാശാല 2021 ജൂലൈ 12 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ് -എഫ്.ഡി.പി)(2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി ) പ്രോജക്ട് വൈവ പ്രോജക്ട് വൈവ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ .

കേരളസര്‍വകലാശാല 2021 ജൂണിലെ ആറാം സെമസ്റ്റര്‍ ബി.വോക്ക് ഡെവലപ്‌മെന്റ് (351) കോഴ്‌സിന്റെ ജൂലൈ 12 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍/ വൈവ പരീക്ഷകള്‍ ജൂലൈ 21 മുതല്‍ പ്രസ്തുത കോളേജില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ യൂണിറ്ററി എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ ടിക്കറ്റുമായി ജൂലൈ 12,13,14 തീയതികളില്‍ ഇ.ജെ ത സെക്ഷനില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ജൂലൈ മാസം 14ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി) (2018 അഡ്മിഷന് റെഗുലര്‍, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി ) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസം നടത്തിയ എം.ഫില്‍ മാത്തമാറ്റിക്ക്‌സ് 2019-20 ബാച്ച് (സി.എസ്.എസ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്റ്റഡി മെറ്റീരിയല്‍സ്

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചും ആറും സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ ( 20182019 അഡ്മിഷന്‍) പഠനസാമഗ്രികള്‍ (സ്റ്റഡി മെറ്റീരിയല്‍സ്) ഇതുവരെയും തപാല്‍മാര്‍ഗമോ നേരിട്ടോ സ്വീകരിക്കാത്തവര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാര്യവട്ടം ക്യാമ്പസിലെ ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കെ.യു.സി.റ്റി.ഇ കളിലേയ്ക്ക് മലയാളം ഇംഗ്ലീഷ് മാത്തമാറ്റിക്‌സ് ഫിസിക്കല്‍ സയന്‍സ് സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് http://www.recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ ഇ-പേയ്മെന്റ് വഴി ഫീസടയ്ക്കണം.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2018 അഡ്മിഷൻ സ്പെഷൽ സപ്ലിമെന്ററി) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ 55 രൂപ രജിസ്ട്രേഷൻ ഫീസായി മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ റീഡു മൂല്യനിർണയത്തിന് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. കോവിഡ് നിയന്ത്രണങ്ങൾ/ക്വാറന്റൈൻ മൂലം അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്ക് രജിസ്ട്രേഷൻ കൂടാതെ പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്.

അപേക്ഷ തീയതി

2021 ജൂലൈയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. – 2020-22 ബാച്ച്) എക്സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 21 വരെയും പിഴയോടെ ജൂലൈ 22 വരെയും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2731042. ഇമെയിൽ sps@mgu.ac.in, spsmgudir@gmail.com

2021 ജൂലൈയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്. – 2019-21 ബാച്ച്) എക്സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 21 വരെയും പിഴയോടെ ജൂലൈ 22 വരെയും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2731042. ഇമെയിൽ sps@mgu.ac.in, spsmgudir@gmail.com

ഹാൾ ടിക്കറ്റ് വിതരണം

ജൂലൈ 12ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ., എം എസ്.സി , എം. കോം (പ്രൈവറ്റ് രജിസ്ട്രേഷൻ – 2019 – അഡ്മിഷൻ) പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.

പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 12 ന് ആരംഭിക്കും.വിദ്യാർഥികൾ അതത് കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷഫലം

2019 നവംബറിൽ കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജ്, ഇടക്കൊച്ചി അക്വിനാസ് കോളജ് എന്നിവിടങ്ങളിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 21 വരെ തപാൽ മുഖേന അപേക്ഷിക്കാം.

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവകലാശാലയിൽ ഇ.പി.എ.ബി.എക്സ് ഓപ്പറേറ്റർ 1 (മെയിന്റനൻസ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. മാസം 15000 രൂപ ശമ്പളം ലഭിക്കും. സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് കൈവശമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും soada3@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂലൈ 15നകം അയയ്ക്കണം. വിശദവിവരം http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733302.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

വിദൂര വിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ/ബികോം, റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷകൾക്ക് കുന്ദമംഗലം ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് ചാത്തമംഗലം പരീക്ഷാ കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചിരുന്ന വിദ്യാർത്ഥികൾ ഫെബ്രുവരി 8, 10 തീയതികളിലെ മാറ്റിവച്ചതും ഈ മാസം 12, 13 തീയതികളിൽ നടത്തുന്നതുമായ ഇംഗ്ലീഷ്, മലയാളം പരീക്ഷകൾക്ക് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്ദമംഗലത്തും, എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം പരീക്ഷാ കേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ചിരുന്ന വിദ്യാർത്ഥികൾ എഎംസി ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ മണിശേരി, ഒറ്റപ്പാലം കേന്ദ്രത്തിലും, സിഎഎസ് ചേലക്കര പരീക്ഷാ കേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ചിരുന്ന വിദ്യാർത്ഥികൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ പഴയന്നൂർ കേന്ദ്രത്തിലും അതേ ഹാൾടിക്കറ്റുമായി ഹാജരാകണം.

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല 2020 ൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ മലയളം നവംബർ 2010 പരീക്ഷയുടെ (2019 പ്രവേശനം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ട്യൂഷൻ ഫീ

കാലിക്കറ്റ് സർവകലാശാല വിദുര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ/ബികോം/ബിബിഎ/ബിഎസ്‌സി മാത്സ് എന്നീ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (2019 പ്രവേശനം രണ്ടാം വർഷം) ട്യൂഷൻ ഫീ അടക്കാത്തവർ 500 രൂപ ഫൈനോടു കൂടി ജൂലൈ 15 ന് മുമ്പ് ഓൺലൈനായി അടക്കേണ്ടതാണ്. വിവരങ്ങൾക്ക് 0494 2407356 http://www.sdeuoc.ac.in

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾക്ക് 16.07.2021 മുതൽ 23.03.2021 വരെ പിഴയില്ലാതെയും 26.07.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 30.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹോൾടിക്കറ്റ്

14.07.2021 ന് ആരംഭിക്കുന്ന പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്:
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾ, ഏപ്രിൽ 2021
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ, ഏപ്രിൽ 2021
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ, മെയ് 2021
16.07.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2020) പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 2018 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഹോൾടിക്കറ്റ് കൈപ്പറ്റാം.

തീയതി നീട്ടി

ആറാം സെമസ്റ്റർ ബിരദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനിള്ള സമയപരിധി 15.07.2021 വരെ നീട്ടി. പ്രിന്റൌട്ട് 21.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്/ മോളിക്യുലർ ബയോളജി/ ജിയോഗ്രഫി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 26.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/വാചാ പരീക്ഷകളും

ആറാം സെമസ്റ്റർ ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി, ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/വാചാ പരീക്ഷകളും ചുവടെ നൽകിയ തീയതികളിൽ നടക്കും:

കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, സൈക്കോളജി – 12.07.2021 മുതൽ ബോട്ടണി, ബയോടെക്നോളജി, ജിയോളജി, മൈക്രോബയോളജി – 13.07.2021 മുതൽ ബോട്ടണി, ബയോടെക്നോളജി പ്രോജക്ട് മൂല്യ നിർണയം/ വാചാ പരീക്ഷ ഓൺലൈൻ രീതിയിലാവും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുകളുമായി ബന്ധപ്പെടുക. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 july 2021

Next Story
Victers Channel Timetable July 10: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 10 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com