scorecardresearch

University Announcements 09 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 09 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

സര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ & സപ്ലിമെന്ററി – 2015 സ്‌കീം), ജൂലൈ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ ജനുവരി 23നകം ഓഫ്‌ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രൈവറ്റ് രജിസ്‌ട്രേഷന് 11 മുതല്‍ അപേക്ഷിക്കാം

2022 – 23 അക്കാദമിക് വര്‍ഷത്തിലെ ബി.എ./ബി.കോം./ബി.എ.അഫ്‌സല്‍-ഉല്‍-ഉലമ/ബി.ബി.എ./ബി.കോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന ജനുവരി 11 മുതല്‍ അപേക്ഷിക്കാം. അപേക്ഷകള്‍ പിഴകൂടാതെ 20 വരെ സ്വീകരിക്കും. അപേക്ഷയും അനുബന്ധരേഖകളും അവസാന തീയതിക്കുളളില്‍ കേരളസര്‍വകലാശാല തപാല്‍ വിഭാഗത്തില്‍ എത്തിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ http://www.de.keralauniversity.ac.in, http://www.keralauniversity.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ജനുവരി 11 മുതല്‍ ലഭ്യമാകുന്നതാണ്.

പ്രാക്ടിക്കല്‍

ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.സി.എ. (332) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2018 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷകളുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 16 മുതല്‍ 19 വരെ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ ഫീസ്

ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷകള്‍ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ ജനുവരി 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്കു പിഴകൂടാതെ 18വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

സര്‍വകലാശാല അറബി വിഭാഗം നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്ലസ്ടു/തത്തുല്യം, ഫീസ്: 6000 രൂപ. കാലാവധി: 6 മാസം.

അപേക്ഷാഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.arabicku.in) ലഭ്യമാണ്. പെൂരിപ്പിച്ച അപേക്ഷാ ഫോം ജനുവരി 20നു വൈകീട്ട് അഞ്ചിനു മുന്‍പ് വകുപ്പില്‍ എത്തിക്കുക. വിശദവിവരങ്ങള്‍ക്ക്: 0471 2308846/9562722485

ജര്‍മന്‍ ഹ്രസ്വകാല കോഴ്‌സ്

ജര്‍മന്‍ പഠനവിഭാഗം നടത്തുന്ന ജര്‍മന്‍ അ1 (Deutsch A1) ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യ യോഗ്യത. കോഴ്‌സ്ഫീസ്: 8000 രൂപ. കാലയളവ്: 80മണിക്കൂര്‍ (2 മുതല്‍ 3 മാസം). സമയം: വൈകീട്ട് 5.30 മുതല്‍ ഏഴുവരെ (തിങ്കള്‍ മുതല്‍ വെള്ളി). ആകെ
സീറ്റ്: 30. അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് 105 രൂപയുമാണ് (payable at University Cash Counter or online).

അപേക്ഷാഫോം ജര്‍മന്‍ വകുപ്പ് വെബ്‌സൈറ്റില്‍നിന്നു (https://www.keralauniversity.ac.in/dept/dept-home). ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജനുവരി 23നു വൈകീട്ടു നാലുവരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ജര്‍മന്‍ പഠനവിഭാഗത്തില്‍ സ്വീകരിക്കും.

MG University Announcements: എം ജി സർവകലാശാല

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളജുകളുടെ വിവിധ എല്‍.എല്‍.ബി പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജനുവരി 20 ന് ആരംഭിക്കും.
വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളുടെ വിവിധ എല്‍.എല്‍.ബി പ്രോഗ്രമുകളുടെ ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 18 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി ജനുവരി 19 നും സൂപ്പര്‍ ഫൈനോടു കൂടി 20 നും അപേക്ഷ സ്വീകരിക്കും.

റഗുലര്‍ വിദ്യാര്‍ഥികള്‍ 240 രൂപയും വിണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 40 രൂപ നിരക്കില്‍ (പരമാവധി 240 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനോടൊപ്പം അടയ്ക്കണം.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ഹോം സയന്‍സ് – ഫാമിലി ആന്റ് കമ്യൂണിറ്റി സയന്‍സ് (സി.ബി.സി.എസ്.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10 മുതല്‍ വിവിധ കോളജുകളില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ്. സ്‌പേസ് സയന്‍സ് (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ(ജനുവരി 11) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.ടി.ടി.എം, എം.എസ്.സി. ജിയോളജി, എം.എസ്.സി സൈബര്‍ ഫോറന്‍സിക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജനുവരി 23 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കു പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകള്‍ക്കു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ഫീസ് സ്റ്റേറ്റ്‌മെന്റും സത്യവാങ്മൂലവും സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 11 വൈകീട്ട് അഞ്ചു വരെ നീട്ടി.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജ് മാറ്റത്തിനും പുനഃപ്രവേശനത്തിനും ആയി അപേക്ഷിക്കേണ്ട തിയ്യതി വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 16 വരെയും കോളജ് തല നടപടികള്‍ പൂര്‍ത്തിയാക്കി അപേക്ഷകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ക്ക് 23 വരെയും ദീര്‍ഘിപ്പിച്ചു.

പ്രൊജക്റ്റ്/വൈവ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഡിഗ്രി(പ്രൈവറ്റ് രജിസ്‌ട്രേഷന്‍-റഗുലര്‍), ഏപ്രില്‍ 2022 ന്റെ പ്രോജക്ട് മൂല്യനിര്‍ണയം ജനുവരി 13നും വാചാ പരീക്ഷ 16നും സര്‍വകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് (റഗുലര്‍/സപ്ലിമെന്ററി), നവംബര്‍ 2022ന്റെ പ്രായോഗിക പരീക്ഷ 2023 ജനുവരി 11, 12, 13, 16, 17 എന്നീ തീയതികളിലായി കോളജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, തോട്ടടയില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 january 2023