University Announcements 09 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി -2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അതിനായി വെബ്‌സൈറ്റില്‍നിന്നു ലഭ്യമാകുന്ന കരട് മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്‌സ് (196) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
മാര്‍ച്ചില്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്/സി.ആര്‍ സി.ബി.സി.എസ്.എസ് (റെഗുലര്‍ 2022 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 150 പിഴയോടെ 16 വരെയും 400 രൂപയോടെ 18 വരെയും നീട്ടിയിരിക്കുന്നു.
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്.) ഫാഷന്‍ ഡിസൈന്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി 15 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്റ്റഡി മെറ്റീരിയല്‍സ് വിതരണം
ഒന്നാം സെമസ്റ്റര്‍ 2022 അഡ്മിഷന്‍ യു.ജി. പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയല്‍സ് ഫെബ്രുവരി 13 മുതല്‍ 17 വരെയുളള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസം ഓഫീസില്‍നിന്ന് നേരിട്ട് കൈപ്പറ്റാം. നേരിട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് 17 നു ശേഷം തപാലില്‍ അയയ്ക്കും. വിശദവിവരങ്ങള്‍ക്കു http://www.ideku.net സന്ദര്‍ശിക്കുക.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷകള്‍ മാറ്റിവച്ചു
ഫെബ്രുവരി 15, 17 തീയതികളില്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ (20222024 ബാച്ച്)യുടെ ഐആര്‍ എം 21 സി 01 പൊളിറ്റിക്കല്‍ തിയറി, ഐആര്‍ എം 21 സി 02 പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പരീക്ഷകള്‍ യഥാക്രമം ഫെബ്രുവരി 27, മാര്‍ച്ച് രണ്ട് തീയതികളിലേക്ക് മാറ്റി. മറ്റു പരീക്ഷകള്‍ക്കു മാറ്റമില്ല.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എ.എച്ച്.ആര്‍.എം (2022 അഡ്മിഷന്‍ റഗുലര്‍ 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും), എം.എച്ച.ആര്‍.എം (2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടെ 21 നും സൂപ്പര്‍ഫൈനോടെ 22 നും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടു കൂടി 21 നും സൂപ്പര്‍ ഫൈനോടു കൂടി 22 നും അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളുടെയും സീപാസിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും മൂന്നാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ – 2021 അഡ്മിഷന്‍ റഗുലര്‍, 2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് , ദ്വിവത്സര കോഴ്സ്) പരീക്ഷ മാര്‍ച്ച് ഒന്നിനു നടത്തും. പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടെ 21 നും സൂപ്പര്‍ ഫൈനോടു കൂടി 22 നും അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്.സി മാത്തമാറ്റിക്സ് (സി.എസ്.എസ് – റഗുലര്‍, റീ-അപ്പിയറന്‍സ്, ഇംപ്രൂവ്മെന്റ് – ഫെബ്രുവരി 2023) പരീക്ഷകള്‍ ഫെബ്രുവരി 20 ന് ആരംഭിക്കും. പിഴയില്ലാതെ 10 വരെയും പിഴയോടെ 13 വരെയും സൂപ്പര്‍ഫൈനോടു കൂടി 16 വരെയും സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസില്‍ അപേക്ഷ നല്‍കാം. ടൈം ടേബിള്‍, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി സൈബര്‍ ഫോറന്‍സിക് (സി.ബി.സി.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ അതത് കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബോട്ടണി മോഡല്‍ (1,2,3 സി.ബി.സി.എസ്.എസ്, 2014-2016 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – മെയ് 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 16നു മാന്നാനം കെ.ഇ കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി മോഡല്‍ 3 – ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്, 2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – 2022 നവംബര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15,16 തീയതികയളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എ മ്യൂസിക്, വീണ, വയലിന്‍, കഥകയളി ചെണ്ട (സി.ബി.സി.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് ബിസിനസ് അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍, അപ്ലൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍ (2021 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കേന്ദ്രങ്ങളില്‍ ഫെബ്രുവരി 16,17 തീയതികളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ – 2021 അഡ്മിഷന്‍ റഗുലര്‍, സപ്ലിമെന്ററി – ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഫെബ്രുവരി 13 മുതല്‍ 24 വരെ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്‌സി മാത്തമാറ്റിക്സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 24 വരെ ഓലൈനില്‍ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗലുര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
പരീക്ഷ
സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 13-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്സ്, ഫിലോസഫി, അറബിക്, ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷകളുടെയും ഒന്നാം വര്‍ഷ ഹിസ്റ്ററി മെയ് 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. എം.എ. മലയാളം, ഹിന്ദി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം വര്‍ഷ മെയ് 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
തീയതി നീട്ടി
അഞ്ചാം സെമസ്റ്റര്‍ ബിരുദ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) നവംബര്‍ 2022 പരീക്ഷകള്‍ക്കു പിഴയില്ലാതെ ഫെബ്രുവരി 13 വരെയും പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഹാള്‍ ടിക്കറ്റ്
ഫെബ്രുവരി 15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷന്‍) ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ് സൈറ്റില്‍ ലഭ്യമാണ്. പ്രിന്റ് എടുത്ത് ഫൊട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാള്‍ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഹാള്‍ടിക്കറ്റിലെ ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവര്‍ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കൂടി കൈവശം വയ്ക്കണം.