scorecardresearch
Latest News

University Announcements 09 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 09 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാംവര്‍ഷ എം.എ.മലയാളം, 2021 ആഗസ്റ്റില്‍ നടത്തിയ രണ്ടാംവര്‍ഷ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 25 വരെ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല കോവിഡ് 19 കാരണം ഡിസംബര്‍ 2021 ലെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം./സി.ആര്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ഫെബ്രുവരി 16 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിസംബര്‍ 2021 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 31 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് വിത്ത് മാത്തമാറ്റിക്‌സ് ആന്റ് മെഷീന്‍ ലേണിംഗ് (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷ ഫെബ്രുവരി 18 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

കേരളസര്‍വകലാശാല കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) കോഴ്‌സിന്റെ ജനുവരി 31 ലെ പരീക്ഷ ഫെബ്രുവരി 18 ന് അതേ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2022 ജനുവരി 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ഡിസംബര്‍ 2021 ഡിഗ്രി പരീക്ഷ ഫെബ്രുവരി 18 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലായുടെ അവസാനവര്‍ഷ ബി.കോം. ആന്വല്‍ ഏപ്രില്‍ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢകക (ഏഴ്) സെക്ഷനില്‍ ഫെബ്രുവരി 14 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ടെക്‌നിക്കൽ അസിസ്റ്റന്റ് – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശായിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റ് സയൻസ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷമാണ്. ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരൊഴിവിലേക്ക് പ്ലാന്റ് സയൻസ് അല്ലെങ്കിൽ ബോട്ടണിയിൽ ബിരദാനന്തര ബിരുദവും ലാബോറട്ടറിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഹെർബേറിയം മാനേജ്‌മെന്റിലുള്ള പരിചയം അഭികാമ്യം. പ്രതിമാസം 15000/- രൂപ സഞ്ചിത നിരക്കിൽ വേതനം ലഭിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം പ്രായം തെളിയിക്കുന്നതിനുള്ള രേഖകളും, എസ്.എസ്.എൽ.സി., പി.ജി – കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അവതെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും http://www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ ഫലം

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ പത്താം സെമസ്റ്റർ ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 23 വരെ പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പുനഃപ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലോ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലോ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതി തുടര്‍ പഠനത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അവസരം. പിഴ കൂടാതെ 15 വരെയും 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.

ബി.ടെക്. മാര്‍ക്കിലിസ്റ്റ് വിതരണം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍, തമിഴ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഫെബ്രുവരി 12, 13 തീയതികളിൽ (ശനി, ഞായർ -10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദാംശങ്ങൾക്കായി സർവകാലാശാല വെബ് സൈറ്റ് സന്ദർശിക്കുക.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗിൽ സൗജന്യ ഓൺലൈൻ പരിശീലനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്), ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 21നും 35നും ഇടയിൽ പ്രായമായ ബിരുദധാരികളായ വനിതകൾക്കാണ് പ്രവേശനം. പ്രയോഗിക പരിശീലനം ഉൾപ്പെടെ 9 മാസമാണ് കോഴ്‌സ് ദൈർഘ്യം. അപേക്ഷ ഫോം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും www. safkerala.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും അവസാന തിയതി ഫെബ്രുവരി 21. കൂടുതൽ വിവരങ്ങൾക്ക് 9847907161, 7560916058

യുജിസി നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഹ്യുമാനിറ്റിസ്-പേപ്പര്‍ I, കോമേഴ്‌സ് -പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 9495069307, 8547005042, 8547233700.

നെറ്റ് കോച്ചിംഗ്

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ജി പഠിക്കുന്നവര്‍ക്കും പി.ജി കഴിഞ്ഞവര്‍ക്കും യു.ജി.സി നെറ്റ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. ഹ്യൂമാനിറ്റിസ് -പേപ്പര്‍ ഒന്ന്, കോമേഴ്‌സ് -പേപ്പര്‍ രണ്ട് എന്നീ ക്ലാസ്സുകള്‍ ഫെബ്രുവരി 21 മുതല്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9495069307, 8547005042

അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ

ആലപ്പുഴ: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്കോളര്‍ഷിപ്പ് പരീക്ഷ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാര്‍ച്ച് 12ന് നടക്കും. 2021-22 അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന ജില്ലകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട, വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാം. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വരുമാന പരിധി ബാധകമല്ല.

വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 21ന് മുന്‍പ് സമര്‍പ്പിക്കണം.

ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 0475-2222353

Read More: University Announcements 09 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 february 2022