scorecardresearch

University Announcements 09 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽw

University Announcements 09 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

എം എഡ് പ്രവേശനം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളജുകള്‍ എന്നിവിടങ്ങളിലെ 2022 – 23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനത്തിന് അതതു കോളജുകളില്‍ ഡിസംബര്‍ രണ്ടു മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടത്തിയ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് 2020 – 22 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍

ഡിസംബര്‍ എട്ടിനു നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 16 ലേക്ക് മാറ്റിവച്ചു.

ഡിസംബര്‍ 12 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 13 ലേക്ക് മാറ്റിവച്ചു.

സി.ബി.സി.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ.മ്യൂസിക്, സെപ്റ്റംബര്‍ 2022 കോര്‍ & കോംപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ജൂലൈ 2022 (2013 സ്‌കീം) ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിന്റെ കമ്യൂണിക്കേഷന് എന്‍ജിനീയറിങ് ലാബ് (13507), ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ് ലാബ് (13508) എന്നിവ ഡിസംബര്‍ 20ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും.

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ബ്രാഞ്ചിന്റെ പവര്‍ ഇലക്‌ട്രോണിക്‌സ് ലാബ് (13507) ഡിസംബര്‍ 21 ന് കൊല്ലം ടി.കെ.എം.കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ഒക്‌ടോബര്‍ 2022 പരീക്ഷയുടെ കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ കാര്യവട്ടം വിദൂരിവിദ്യാഭ്യാസകേന്ദ്രം കമ്പ്യൂട്ടര്‍ ലാബില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റാ അനലിറ്റിക്‌സ് പരീക്ഷയുടെ വൈവ ഡിസംബര്‍ 19 നുംപ്രാക്ടിക്കല്‍ ഡിസംബര്‍ 20 നും യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (എം.എഫ്.എ.) (പെയിന്റിങ് & സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (ബി.എ./ബി.എസ്‌സി./ബി.കോം.) (റെഗുലര്‍ – 2021 അഡ്മിഷന്, ഇംപ്രൂവ്‌മെന്റി/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷകള്‍ക്കു പിഴകൂടാതെ ഡിസംബര്‍ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

മാറ്റിവച്ച പരീക്ഷകള്‍

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് – ബി.എസ്.സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡമിഷനുകള്‍ റീ-അപ്പിയറന്‍സ്) പ്രോഗ്രാമിന്റെ മാറ്റിവച്ച പരീക്ഷകള്‍ ജനുവരി മൂന്നിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എ. (സി.എസ്.എസ്, 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019,2020 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 12, 13, 14 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

തീസിസ് മൂല്യനിര്‍ണയം, വൈവ വോസി

നാലാം സെമസ്റ്റര്‍ എം.ആര്‍ക് – ലാന്‍ഡ്സ്‌കേപ് ആര്‍ക്കിടെക്ചര്‍ (2019 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022) പരീക്ഷയുടെ തീസിസ് മൂല്യ നിര്‍ണയവും വൈവ വോസിയും ഡിസംബര്‍ 15നു നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോ ഇന്‍ഫോമാറ്റിക്‌സ് (സി.എസ്.എസ്., 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 16,19 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്മെന്റ് എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, എക്കണോമെട്രിക്സ് നാലാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമറ്റിക്സ് വിത്ത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജനുവരി നാലിനു തുടങ്ങും. പി.ആര്‍. 1715/2022

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം സി എ വൈവ

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 16-നു നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

സര്‍വകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എംഎല്‍ഐഎസ് സി, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (റഗുലര്‍, 2020 അഡ്മിഷന്‍) മേയ് 2022 പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി ,കന്നഡ, ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഫിലോസഫി ഭരതനാട്യം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, അപ്ലൈഡ് എക്കണോമിക്‌സ്, ഡെവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമിക്‌സ്, ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, എം.ടി.ടി.എം (ന്യൂ ജെനറേഷന്‍) എം.കോം, എം .എസ്.ഡബ്ല്യൂ (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്- 2019 അഡ്മിഷന്‍ മുതല്‍) ഒക്ടോബര്‍ 2022 പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷകള്‍ക്കു ഡിസംബര്‍ 19 മുതല്‍ ജനുവരി നാലു വരെ അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

ഹാള്‍ ടിക്കറ്റ്

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍/എം എസ്‌സി/ എം സി എ/(സി ബി സി എസ് എസ് 2020 സിലബസ്) റഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 09 december