University Announcements 09 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 09 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ എം.എ. സൈക്കോളജി, എം.എസ്‌സി. കെമിസ്ട്രി മേഴ്‌സിചാന്‍സ് (ഡിസംബര്‍ 2019) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 20-ാം തീയതിക്കുളളില്‍ ഓഫ്‌ലൈനായി സര്‍വകലാശാല ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ വൈവാ വോസി ഡിസംബര്‍ 22 ന് സര്‍വകലാശാല ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2021 – 22 വര്‍ഷത്തേക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രസ്തുത കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായുളള തീയതികള്‍:

പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി – 2021 ഡിസംബര്‍ 28
പ്രവേശന പരീക്ഷ – 2022 ജനുവരി 5
അഭിമുഖം – 2022 ജനുവരി 5
ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി – 2022 ജനുവരി 12

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ സൈക്കോളജി പഠനവകുപ്പില്‍ എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി, എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

ഡിസംബർ 10, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി (അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം ഡിസംബർ 20, 22 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചു.

ഡിസംബർ 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ യുണിറ്ററി എൽ.എൽ.ബി (അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം 2022 ജനുവരി 7, 10 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 500 രൂപ ഫൈനോടു കൂടി 14 വരെ നീട്ടി. ഫോണ്‍ 0494 2407356, 7494 www. sdeuoc.ac.in

എം.എസ് സി. ഫുഡ് സയന്‍സ് – എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ 13-ന് പകല്‍ 2 മണിക്ക് മുമ്പായി dshs@uoc.ac.in എന്ന ഇ-മെയിലില്‍ പാസ്‌പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ റസീറ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ അയക്കേണ്ടതാണ്. ഫോണ്‍ – 0494 2407345

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 3, 5 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. 2012 പ്രവേശനം, 2009 സ്‌കീം വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 18-വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 24-നകം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് ചലാന്‍ റസീറ്റ് സഹിതം പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

ഈ മാസം 14-ന് ആരംഭിക്കുന്ന ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി., ബി.എം.എം.സി. ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പിഎച്ച്ഡി പ്രവേശന പരീക്ഷ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ 2021 – 2022 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനായി 25.09.2021 തിയ്യതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 19.12.2021 (ഞായറാഴ്ച) രാവിലെ 11 മണി മുതല്‍ സര്‍വ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസില്‍ വെച്ച് നടത്തുന്നതാണ് . അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10.15 ന് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷ ആവശ്യമുള്ളവരുടെ വിഷയം തിരിച്ചുള്ള പേര് വിവരം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ 09.12.2021 തിയ്യതി മുതല്‍ ലഭ്യമാണ്. ആയത് സംബന്ധിച്ച് പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ 13.12.2021 ന് 3 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്. ഫോണ്‍:04972-2715 208/ 207. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 15.12.2021 മുതല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. kannuruniv.ac.in) ലഭ്യമാകും. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റില്‍ അപേക്ഷകന്റെ / അപേക്ഷകയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ, പരീക്ഷ സമയത്ത് ഹാള്‍ ടിക്കറ്റിനോടൊപ്പം സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതുമാണ് .

ടൈംടേബിൾ

22.12.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. (സോഷ്യൽ സയൻസ് ഒഴികെ)/ എം. എസ് സി./ എം. റ്റി. റ്റി. എം. (ഒക്റ്റോബർ 2020), ഇന്റഗ്രേറ്റഡ് എം. എസ് സി. (ജൂലയ് 2021) റെഗുലർ പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 09:30 മുതൽ ഉച്ചക്ക് 12:30 വരെയാണ്.

Read More: University Announcements 08 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com