Latest News

University Announcements 09 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 09 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021-22 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള 2021 – 22 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https://admissions.keralauniversity.ac.in) ആരംഭിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായുളള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുളള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുളളൂ.

സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുളള കോളേജുകളില്‍ മാത്രം) രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുളളില്‍ നേരിട്ടോ, പ്രതിനിധി മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട സീറ്റുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി.

സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിലും, 9188524610 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് മുഖേനയും (മെസ്സേജ് മാത്രം) ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.

പ്രോസ്‌പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 17 ന് അവസാനിക്കുന്നതാണ്.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രൊഫോര്‍മ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്‌സ് ക്വാട്ട യില്‍ പ്രവേശന താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന തീയതിക്കു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത നിശ്ചിത തീയതിക്ക് മുന്‍പായി കോളേജില്‍ പ്രൊഫോര്‍മ സമര്‍പ്പിക്കുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യുന്നവര്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയും പ്രവേശനത്തിന് അര്‍ഹത നേടുകയും ചെയ്യുകയുള്ളൂ. പ്രൊഫോര്‍മ സമര്‍പ്പിച്ചിട്ടുള്ള കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ മാത്രമേ വിദ്യാര്‍ത്ഥി ഉള്‍പ്പെടുകയുള്ളൂ എന്നുള്ള കാര്യം ശ്രദ്ധിക്കുക.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് കാണുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 17 വരെ മാത്രമാണ്.

ബി.എ മ്യൂസിക് പ്രവേശനം

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മൂന്ന് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ (എച്ച്.എച്ച്.എം.എസ്.പി.ബി.എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമണ്‍, നീറമണ്‍കര, ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമണ്‍, വഴുതക്കാട്, എസ്.എന്‍. കോളേജ് ഫോര്‍ വിമണ്‍, കൊല്ലം) ബി.എ. മ്യൂസിക് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷാഫോമിന്റെ പകര്‍പ്പ് അതാത് കോളേജുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന തീയതിക്കു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇപ്രകാരം അപേക്ഷകള്‍ കോളേജുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കുന്നവരെ മാത്രമേ ബി.എ. മ്യൂസിക് പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 17.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ആഗസ്റ്റ് 10 മുതല്‍ 12 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) ഡിസംബര്‍ 2020 ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ശാഖയുടെ മാറ്റിവച്ച പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 13 ന് ലൂര്‍ദ് മാതാ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (1984 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി ആഗസ്റ്റ് 12 ന് ഓണ്‍ലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല/എസ്.ഡി.ഇ. വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. ഡിഗ്രി പരീക്ഷകളുടെ (2017 & 2018 അഡ്മിഷന്‍) പ്രാക്ടിക്കല്‍, പ്രോജക്ട് ഇവാല്യുവേഷന്‍ പരീക്ഷകള്‍ ആഗസ്റ്റ് 12 മുതല്‍ തോന്നയ്ക്കല്‍ എ.ജെ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ എം.എ. ഹിസ്റ്ററി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വൈവാ വോസി ആഗസ്റ്റ് 16 ന് പാളയത്തുളള ഗാന്ധിയന്‍ സ്റ്റഡി സെന്ററില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ അവസാന വര്‍ഷ ബി.എ. (മെയിന്‍ ആന്റ് സബ്‌സിഡിയറി)/ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ ഡിഗ്രി (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം – സി.ബി.സി.എസ്.എസ്.), ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. (കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം – സി.ബി.സി.എസ്.എസ്.) റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (ആഗസ്റ്റ് 2021) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 13 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസര്‍വകലാശാലയുടെ ഒന്നും രണ്ടും വര്‍ഷ ബി.എ./ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ ഡിഗ്രി (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയാടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ ആരംഭിക്കുന്ന ആറ്, എട്ട്, ഒന്‍പത്, പത്ത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. (സപ്ലിമെന്ററി – 2013 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നും രണ്ടും വര്‍ഷ ബി.ബി.എ. റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ ഒന്നും രണ്ടും വര്‍ഷ ബി.കോം. ആന്വല്‍ പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്‌ലൈനായും ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 13 ന് ആരംഭിക്കുന്ന ബി.എ. ആന്വല്‍ സ്‌കീം പ്രൈവറ്റ് ആന്റ് സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ അവസാന വര്‍ഷ പരീക്ഷയ്ക്കും സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്കും പ്രത്യേകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.പി.എ. സി.ബി.സി.എസ്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ കകക – മൂന്ന്) സെക്ഷനില്‍ ആഗസ്റ്റ് 10 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പുതുക്കിയ പ്രാക്ടിക്കല്‍ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല പത്തനാപുരം സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ വച്ച് ആഗസ്റ്റ് 9, 10 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ യഥാക്രമം ആഗസ്റ്റ് 17, 18 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

എം.ജി. ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്

ടിഷ്യൂ എൻജിനീയറിങിലോ ബയോടെക്നോളജിയിലോ പിഎച്.ഡി യോഗ്യതയുള്ളവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിലവിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്‌കീം) പരീക്ഷയ്ക്ക് പിഴ |യില്ലാതെ ഓഗസ്റ്റ് 13 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 17 വരെയും അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി

2021 ഫെബ്രുവരി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/2018ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് 12ന് നടക്കും.

പ്രാക്ടിക്കൽ

2021 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് 16ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷൽ എജ്യൂക്കേഷനിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

2020 നവംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.കോം (2013ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവാവോസി പരീക്ഷകൾ ഓഗസ്റ്റ് 16, 17 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം – അപേക്ഷ ഇന്ന് തിരുത്താം

ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷയുടെ ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് ആഗസ്ത് 10-ന് അപേക്ഷയില്‍ ആവശ്യമായ തിരുത്തലിന് അവസരമുണ്ടാകും. രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഒഴികെയുള്ളവ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് തിരുത്താം. ഇതിനായി സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം നേരത്തേ ക്യാപ് ഐ.ഡി.യോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യേണ്ടതാണ്. തിരുത്തലിനു ശേഷം ഫൈനല്‍ സബ്മിഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.

അദ്ധ്യാപക പരിശീലനം

സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാ എച്ച്.ആര്‍.ഡി.സി. നടത്തുന്ന അദ്ധ്യാപക പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 24 വരെ നടത്തുന്ന പരിപാടിയിലേക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ugchrdc@uoc.ac.in 0494 2407 350, 351

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഡെസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 10-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) ഏപ്രില്‍ 2020 പരീക്ഷകളുടെയും സി.സി.എസ്.എസ. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 17 വരേയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ആഗസ്ത് 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സോയില്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മൈക്രോ ബയോളജി പേപ്പറുകളുടെ ഏപ്രില്‍ 2020 പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

ഹാള്‍ടിക്കറ്റ്

ആഗസ്ത് 12-ന് തുടങ്ങുന്ന എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍ 1, 2 സെമസ്റ്റര്‍ മെയ് 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഡസർട്ടേഷൻ മൂല്യനിർണയവും വൈവയും

സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ. മലയാളം ഏപ്രിൽ 2021 പരീക്ഷയുടെ ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും 11-നും എം.എസ് സി. സുവോളജിയുടെ 10-നും തുടങ്ങും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Read More: University Announcements 06 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 09 august 2021

Next Story
Victers Channel Timetable August 10: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 10 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com