scorecardresearch

University Announcements 09 April 2024: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 09 April 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 09 April 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
university announcements, ie malayalam

University Announcements

University Announcements 09 April 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി സർവകലാശാല

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Advertisment

മഹാത്മാ ഗാന്ധി സർവകലാശാലയിലെ എംജിയു ഇന്നൊവേഷൻ ഫൗണ്ടേഷനിൽ ഇൻറേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  https://mguif.com/site/careers/ എന്ന എജിയുഐഎഫ് വെബ്‌സൈറ്റ് ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷ അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം hr@mguif.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്കും ഏപ്രിൽ 21 വരെ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

എം.ജി ഓഫ് ക്യാമ്പസ് പരീക്ഷകൾ മെയ് മൂന്നു മുതൽ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെൻറി,മെഴ്‌സി ചാൻസ് പരീക്ഷകൾ മെയ് മൂന്നിനു തുടങ്ങും.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ/ വൈവ

ആറാം സെമസ്റ്റർ ഫാമിലി ആൻറ് കമ്പ്യൂട്ടർ സയൻസ്(സിബിസിഎസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Advertisment

ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻറ് മാനേജ്‌മെൻറ്, ബി.വോക് ഫാഷൻ ടെക്‌നോളജി, ബി.വോക് ഫാഷൻ ടെക്‌നോളജി ആൻറ് മെർച്ചൻഡൈസിംഗ്(2021 അഡ്മിഷൻ റഗുലർ, 2018-2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം, മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 15 മുതൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻറ് ജേണലിസം(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഡസർട്ടേഷൻ, വൈവ വോസി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 17 മുതൽ അതത് കോളജുകളിൽ നടക്കും.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എ കോർപ്പറേറ്റ് ഇക്കണോമിക്‌സ് മോഡൽ 3(സിബിസിഎസ് - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ ഏപ്രിൽ 18ന് പത്താമുട്ടം സെൻറ് ഗിറ്റ്‌സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബോട്ടണി മോഡൽ(1,2,3) (സിബിസിഎസ് - 2021 അഡ്മിഷൻ റഗുലർ , 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 30 മുതൽ വിവധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എ മലയാളം (മോഡൽ 1,2) (സിബിസിഎസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ വോസി പരീക്ഷകൾ ഏപ്രിൽ 29 മുതൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്ററുകൾ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ(2014-15 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി - മാർച്ച് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ  നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 22 വരെ 2015 അഡ്മിഷൻ മെഴ്‌സി ചാൻസ്, 2016-2018 അഡ്മിഷൻ സപ്ലിമെൻററി വിദ്യാർഥികൾ ഓൺലൈനായും 2014 അഡ്മിഷൻ മെഴ്‌സി ചാൻസ് വിദ്യാർഥികൾ നേരിട്ടും പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും സമർപ്പിക്കണം.

ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംപിഇഎസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 23 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്ലസ് ടു കഴിഞ്ഞവർക്ക് സർവകലാശാലയിൽ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഇന്റഗ്രേറ്റഡ് പി.ജി.

കാലിക്കറ്റ് സർവകലാശാലയിലെ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കംപാരറ്റീവ് ലിറ്ററേച്ചറിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാർത്ഥികൾക്ക് തുടർപഠനസാധ്യതകളും തൊഴിൽസാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇൻ്റർഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറിൽ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവർക്ക്, ലിറ്ററേച്ചർ, ആർട്ട്, കൾച്ചർ, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ട്രാൻസ്ലേഷൻ, മൈഗ്രേഷൻ ലിറ്ററേച്ചർ, ജൻഡർ സ്റ്റഡീസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകൾക്കുപുറമെ, റഷ്യൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകൾ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാൻസ്ലേഷൻ, കോണ്ടൻ്റ് റൈറ്റിംഗ്, മീഡിയ, ഫിലിം ഇൻഡസ്ട്രി, ലാംഗ്വേജ് ഇൻ്റർപ്രിട്ടേഷൻ, പബ്ലിഷിഗ് ഹൗസസ്, എഡിറ്റിംഗ് ആൻ്റ് പ്രൂഫ് റീഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി സാധ്യതകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടി പ്ലസ്ടുവോ തത്തുല്യ കോഴ്സോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള അവസാനദിവസം ഏപ്രിൽ 15. എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281196370, 8802498131.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ 2009 മുതൽ 2013 വരെ പ്രവേശനം വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (CCSS-UG) ബി.എ. / ബി. എസ് സി. / ബി. എസ് സി. ഇൻ ആൾട്ടർനെറ്റ് പാറ്റേൺ / ബി.കോം. / ബി.ബി.എ. / ബി.സി.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ മെയ് 13-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CBCSS-SDE) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം), നവംബർ 2023 (2022 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ (CCSS) എം.എ. ഹിന്ദി (2021 & 2023 പ്രവേശനം), എം.എ. ഫംഗ്‌ഷണൽ ഹിന്ദി & ട്രാൻസിലേഷൻ (2022 & 2023 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. മൂന്നാം സെമസ്റ്റർ (2013 പ്രവേശനം), ഏഴാം സെമസ്റ്റർ (2012 പ്രവേശനം) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24.04.2024 മുതൽ 27.04.2024 വരെയും പിഴയോടുകൂടെ 30.04.2024 വൈകുന്നേരം 5 മണി വരെയും  അപേക്ഷിക്കാം.

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ III പ്രൊഫഷണൽ ബി എ എം എസ് (സപ്ലിമെന്ററി), ഡിസംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 18.04.2024 മുതൽ താവക്കര ക്യാമ്പസ്സിൽ നിന്നും വിതരണം ചെയ്യുന്നതാണ്. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23.04.2024.

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: