University Announcements 09 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
പരീക്ഷാഫലം
2021 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011 – 12 അഡ്മിഷന് മുന്‍പുളളത്) എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 നവംബറില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലാമ, പാര്‍ട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
മേയില്‍ നടത്തുന്ന മൂന്നാം വര്‍ഷ (ത്രിവത്സരം) അഞ്ചാം വര്‍ഷ (പഞ്ചവത്സരം) എല്‍.എല്‍.ബി. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബി.എ./ബി.കോം. ആന്വല്‍ സ്‌കീം (പ്രൈവറ്റ് സ്റ്റഡി) പാര്‍ട്ട് മൂന്ന്, ഏപ്രില്‍ 2022 പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വ ഹാള്‍ടിക്കറ്റിലുളള കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.