University Announcements 08 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 08 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 27 ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി. പരീക്ഷ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ ബി.കോം. ഹിയറിംഗ് ഇമ്പയേര്‍ഡ് നാല്, ആറ് സെമസ്റ്ററുകളുടെ (2013 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സെപ്റ്റംബര്‍ 16 വരെ ഓണ്‍ലൈനായി (2016 അഡ്മിഷന്‍ ഓഫ്‌ലൈനായി) അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല മാര്‍ച്ച് 2020 നടത്തിയ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി / ബി.കോം എല്‍.എല്‍.ബി / ബി.ബി.എ എല്‍.എല്‍.ബി സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌പെഷ്യല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (കഉ) റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 14 വരെയും 150 രൂപയുടെ സെപ്റ്റംബര്‍ 17 വരെയും 400 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 22 വരെയും അപേക്ഷിക്കാം.

വൈ വോസി

കേരളസര്‍വകലാശാല കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315) ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ വൈ വോസി പരീക്ഷകള്‍ 2021 സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കുന്നതാണ് വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇന്റേണല്‍മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം

കേരളസര്‍വകലാശാലയുടെ നിയമ ബിരുദ കോഴ്‌സുകളുടെ എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാര്‍ത്ഥികള്‍ക്കും (2017 അഡ്മിഷന്‍ & 2016 അഡ്മിഷന്‍ വരെയുളള വിദ്യാര്‍ത്ഥികളില്‍ അപേക്ഷ മുമ്പ് സമര്‍പ്പിച്ചിട്ടില്ലാത്തവരും), കൂടാതെ പഞ്ചവത്സര നിയമ വിദ്യാര്‍ത്ഥികള്‍ക്കും (2015 അഡ്മിഷന്‍ & 2014 അഡ്മിഷന്‍ വരെയുളള വിദ്യാര്‍ത്ഥികളില്‍ അപേക്ഷ മുമ്പ് സമര്‍പ്പിച്ചിട്ടാല്ലാത്തവരും) കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും ഇന്റേണല്‍ മാര്‍ക്ക് 10 ല്‍ കുറവുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ പാടുളളൂ.

ഒരു പേപ്പറിന് 525/- രൂപ നിരക്കില്‍ ഒരു സെമസ്റ്ററിന് പരമാവധി 2100/- രൂപ അടയ്‌ക്കേണ്ടതാണ്. ഇതില്‍ 105/- രൂപ സര്‍വകലാശാല ഫണ്ടില്‍ (കെ.യു.എഫ്.) അടയ്‌ക്കേണ്ടതാണ്. ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാഫോം പ്രിന്‍സിപ്പാളിന്റെ അനുമതിയോടുകൂടി 2021 സെപ്റ്റംബര്‍ 30 നോ അതിനുമുന്‍പോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി യിൽ സന്ദർശകരെ അനുവദിക്കില്ല

കോവിഡ് കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളുള്ളതിനാൽ മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും പരീക്ഷാ ഭവനിലും സന്ദർശകരെ അനുവദിക്കില്ലെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഗ്രേഡ് കാർഡ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ വിതരണത്തിനായി കൊളജുകളിൽ ഉടൻ എത്തിക്കുന്നതാണ്. എൻ.സി.സി, എൻ.എസ്.എസ്, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ വിദ്യാർത്ഥികൾ അതത് കോളജ് പ്രിൻസിപ്പൽമാർ മുഖേന മാത്രം സർവ്വകലാശാലയിലേക്ക് അയച്ചാൽ മതിയാകും

ഗ്രേസ് മാർക്ക്

2018 അഡ്മിഷൻ – സി.ബി.സി.എസ്. യു.ജി. വിദ്യാർഥികളിൽ എൻ.സി.സി., എൻ.എസ്.എസ്., സ്‌പോർട്‌സ്, കലോത്സവം എന്നിവയിൽ ഗ്രേസ് മാർക്കിന് അർഹരായ മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ ആദ്യ അവസരത്തിലെ മാർക്കിൽത്തന്നെ ഗ്രേസ് മാർക്ക് ചേർക്കുന്നതിനായി സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോർമാറ്റ് പൂരിപ്പിച്ച് ce@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ നേരിട്ടോ ടാബുലേഷൻ സെക്ഷനുകളിൽ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാ ഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ് .എസ്. സപ്ലിമെന്ററി/ബെറ്റർമെന്റ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ് സി.ബയോഇൻഫർമാറ്റിക്‌സ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ് സി. ഇലക്‌ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി സർവ്വകലാശാല

എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സർവകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിൽ സർവകലാശാലയുടെ അനുമതി ഇല്ലാത്ത ചില പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർവകലാശാലയുടെ അംഗീകാരമില്ലാത്ത പ്രോഗ്രാമുകളിലേക്ക് ഈ സ്ഥാപനങ്ങൾ പ്രവേശനം നടത്താൻ പാടുള്ളതല്ല. പ്രസ്തുത കോളേജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി 9188641784 എന്ന നമ്പറിൽ ബന്ധപ്പെടണം.

ക്യാഷ് അവാർഡ്: അപേക്ഷ 20 വരെ

മഹാത്മാഗാന്ധി സർവകലാശാല 2017-18 യുവജനോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾ സെപ്തംബർ 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷഫോറം, അനുബന്ധ വിവരങ്ങൾ എന്നിവ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഡയറക്ടർ (ഇൻ ചാർജ്), ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരത്തിന് ഫോൺ: 0481-2731031.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എല്‍.എല്‍.ബി. പരീക്ഷയില്‍ മാറ്റമില്ല

സപ്തംബര്‍ 9-ന് തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും.

എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 30-ന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. (www. uoc.ac.in, admission@cuiet.info, 9539033666, 9188400223, 0494 2400223)

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍, 2017, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ജനുവരി 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

1, 2, 3, 4 സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് 2001 മുതല്‍ 2009 വരെ പ്രവേശനം നോണ്‍ സി.യു.സി.എസ്.എസ്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 1-ന് തുടങ്ങും. 24 മുതല്‍ പരീക്ഷാഭവന്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങും.

പരീക്ഷാ ഫലം

2019 സ്‌കീം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് പരീക്ഷ

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്‌സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഫിഷറീസ്, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, മലയാളം, മാത്തമറ്റിക്‌സ്, നാനോ സയോന്‍സ് ആന്റ് ടെക്‌നോളജി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി വിഷയങ്ങളിലെ പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് ജൂലൈ 2020 പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 15 വരെയും പിഴയോടു കൂടി 20 വരെയും അപേക്ഷിക്കാം. പരീക്ഷ അതാത് പഠനവിഭാഗങ്ങളില്‍ 11, 12, 13 തീയതികളില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു. ജി ഒന്നാം അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission. kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 14.09.2021 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി(SBI e-pay) നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്.

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. വിദ്യാർത്ഥികൾ, ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 14.09.2021 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

രണ്ടാം അലോട്ട്മെന്റ് : 15.09.2021
മൂന്നാം അലോട്ട്മെന്റ് : 20.09.2021

കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും നാലും അലോട്ട്മെന്‍റുകൾ നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്,നാല് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നാലാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ നാലാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്
3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4.ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്
5.വിടുതൽ സർട്ടിഫിക്കറ്റ്
6.കോഴ്സ്&കോണ്ടക്ട്സർട്ടിഫിക്കറ്റ്

  1. അസ്സൽ കമ്മ്യുണിറ്റി/Caste/EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്
  2. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  3. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
  4. HSE,VHSE,THSE,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
    11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
    12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

ടൈംടേബിൾ

16.09.2021 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

28.09.2021 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പ്രോഗ്രാമിന്റെ അഫീലിയേറ്റഡ് കോളേജുകളിലെ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും (ഏപ്രിൽ 2021) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷ പുനക്രമീകരിച്ചു

10.09.2021 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – നവംബർ 2020) പരീക്ഷകൾ 18.09.2021 (ശനി) ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. പരീക്ഷാസമയം രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയാണ്.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. കോം. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊജക്റ്റ് മൂല്യ നിർണയം / ജനറൽ വൈവ

ആറാം സെമസ്റ്റർ എം സി എ / എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് – റെഗുലർ / സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ് – മെയ് 2021 ) യുടെ പ്രൊജക്റ്റ് മൂല്യ നിർണയം / ജനറൽ വൈവ എന്നിവ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ ഓൺലൈനായി നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

1.ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,ചാല – 13.09.2021, 15.09.2021

2.ഡോൺ ബോസ്കോ കോളേജ് ,അങ്ങാടിക്കടവ് – 13.09.2021, 15.09.2021

3.ഐ ടി എഡ്യൂക്കേഷൻ സെന്റർ ,പാലയാട് – 14.09.2021, 16.09.2021

മറ്റു അറിയിപ്പുകൾ

ഫിറ്റ്‌നസ് ട്രെയിനറാകാൻ അവസരം

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ചേരുവാന്‍ അവസരമൊരുങ്ങുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി വഴിയുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവലിന്റെ അംഗീകാരണമാണുള്ളത് (സ്‌പോര്‍ട്‌സ്,ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിറ്റ്‌നസ് ആന്റ് ലെഷര്‍ സ്‌കില്‍സ് കൗണ്‍സില്‍).

150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്‌നസ് സെന്ററുകളില്‍ മികച്ച ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100/മാത്രം. വിശദവിവരങ്ങള്‍ക്ക് 9495999647 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് രെജിസ്‌ട്രേഷനായി https://asapkerala.gov.in/?q=node/1147 എന്ന ലിങ്കോ www. asapkerala.gov.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകള്‍ നടക്കുന്നതാണ്.

Read More: University Announcements 07 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 08 september 2021

Next Story
എംജി സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുmg university, education news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com