University Announcements 08 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 08 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

യു.ജി. പ്രവേശനം – രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 12 വരെ അഡ്മിഷന്‍ എടുക്കാം

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് & സയന്‍സ് കോളേജുകളിലെ യു.ജി. പ്രോഗ്രാമുകളിലേക്ക് ഒക്ടോബര്‍ 7 ന് പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ അഡ്മിഷന്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 12 വരെ അഡ്മിഷന്‍ എടുക്കാവുന്നതാണ്

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീം – 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി ജൂലൈ 2021 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2021 ഒക്ടോബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് – 19 കാരണം മെയ് 2020 ലെ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ്. (കരിയര്‍ റിലേറ്റഡ്) പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റേയോ തദ്ദേശസ്വയംഭരണവകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഒക്‌ടോബര്‍ 18 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പത്താം സെമസ്റ്റര്‍, 2021 മേയില്‍ നടത്തിയ യൂണിറ്ററി എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ (C.-sP- പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 11 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം., എം.എഡ്. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 11 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ. മ്യൂസിക്, എം.എസ്‌സി. ഫിസിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 11 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.സി.ജെ., എം.എസ്‌സി. കെമിസ്ട്രി പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 11 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുളള എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ് (ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് സ്‌പെഷ്യലൈസേഷന്‍), എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍), എം.ടെക്. ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 12 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

യു.ഐ.എം. – എം.ബി.എ. (ഫുള്‍ടൈം) സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ്പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്ക് 2021 – 22 വര്‍ഷത്തെ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷന്‍ അതാത് കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. സമയക്രമം:

  1. ഒക്‌ടോബര്‍ 11, 11 1. am : KMAT/CAT/CMATസ്‌കോര്‍ കാര്‍ഡുളള എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ മാത്രം
  2. ഒക്‌ടോബര്‍ 12, 11 am : ബിരുദം മാത്രമുളള എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍, 2. KMAT/CAT/CMAT സ്‌കോര്‍ കാര്‍ഡുളള മറ്റ് വിഭാഗങ്ങള്‍
  3. ഒക്‌ടോബര്‍ 13, 11 am : ബിരുദ യോഗ്യതയുളള എല്ലാ വിഭാഗങ്ങളും

യോഗ്യതയും സംവരണവും അനുസരിച്ചായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ക്ക് അതാത് കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പാള്‍മാരെ ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് www. admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസവകുപ്പിന്റെ യൂണിറ്റ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. കോഴ്‌സ് കാലാവധി:6 മാസം. യോഗ്യത: പ്ലസ്ടു. അപേക്ഷകള്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. യൂണിറ്റിന്റെ ഓഫീസില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. അപേക്ഷാഫീസ്: 110 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 16. വിശദവിവരങ്ങള്‍ക്ക്: കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക – 8129418236, 9495476495

കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ടി.വി.ന്യൂസ് റീഡിംഗ് ആന്റ് കോംപയറിംഗ്, യോഗ്യത: പ്ലസ്ടു, പ്രീഡിഗ്രി, കാലാവധി: 3 മാസം, കോഴ്‌സ്ഫീസ്: 10,000/-, പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ ക്രിമിനോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍, യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കാലാവധി: 3 മാസം, കോഴ്‌സ്ഫീസ്: 9,000/-.

കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷാഫീസ് 100 രൂപ. അപേക്ഷാഫോമിന് എസ്.ബി.ഐ.യുടെ കേരളസര്‍വകലാശാല ഓഫീസ് കാമ്പസിലുളള ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 57002299878 ല്‍ 100 രൂപ അടച്ച രസീത് അല്ലെങ്കില്‍ ഡയറക്ടര്‍, സി.എ.സി.ഇ.ഇ.യുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന എസ്.ബി.ഐ.യുടെ ഡി.ഡി.നല്‍കുകയോ വേണം. തപാലില്‍ വേണ്ടവര്‍ ഡിമാന്റ് ഡ്രാഫ്മിനൊപ്പം 5 രൂപയുടെ തപാല്‍സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ഡയറക്ടര്‍, സി.എ.സി.ഇ.ഇ., കേരളസര്‍വകലാശാല, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 30. വിശദവിവരങ്ങള്‍ക്ക്: 0471 2302523

പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 18 മുതൽ 21 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 22 മുതൽ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 24 മുതൽ 25 വരെയും അപേക്ഷിക്കാം.

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിലെ രണ്ടുമുതൽ നാലുവരെ സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ – റഗുലർ, രണ്ടാം വർഷം – 2019 അഡ്മിഷൻ വരെ സപ്ലിമെന്ററി) തിയറി പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 25 വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (സി. ആന്റ് എസ്.എസ്.) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ – (നോൺ സി.എസ്.എസ്. റഗുലർ – കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 – റിസർച് മെതഡോളജി എന്ന പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 25ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് 2021-23 ബാച്ചിൽ എസ്.സി. സംവരണ വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള മറ്റെതെങ്കിലും ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്‌ടോബർ 21 ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം. ഫോൺ: 9947745617.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം)പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ രണ്ടും എസ് ടി വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകളുമായി ഒക്‌ടോബർ 12ന് രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527

എം.എസ് സി. സൈക്കോളജി പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2021-22 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്‌സിനുള്ള പ്രവേശന നടപടികൾ ഒക്‌ടോബർ 20ന് നടക്കും. പ്രവേശന നടപടികൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ www. sobs.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731034.

എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് 2021-23 ബാച്ച് പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www. mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. സുവോളജി (റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എസ് സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ 16 വരെ അപേക്ഷിക്കാം.

സ്‌പോട് അഡ്മിഷൻ ഇന്റർവ്യൂ 12 ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 12ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി എത്തണം.

സ്‌പോട് അഡ്മിഷൻ രജിസ്‌ട്രേഷൻ 18 ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷനുള്ള രജിസ്‌ട്രേഷൻ ഒക്‌ടോബർ 18ന് നടക്കും. സി.എ.റ്റി പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് പഠനവകുപ്പ് ഓഫീസിലെത്തി രജിസ്‌ട്രേഷൻ നടത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731039.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റിലെ ബിരുദ പ്രവേശനം: ഒഴിവുള്ള അരലക്ഷത്തിലേറെ സീറ്റുകളിലേക്ക് അടുത്താഴ്ച റാങ്ക് പട്ടിക

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ അഞ്ചുജില്ലകളിലെ ഗവ., എയ്ഡഡ്, സ്വാശ്രയ മേഖലകളിലും സെന്ററുകളിലുമായി ബാക്കിയുള്ളത് 58283 സീറ്റുകള്‍. ഓട്ടോണമസ് കോളേജുകളുടേത് ഒഴികെയുള്ള കണക്കാണിത്.

ഈ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി അടുത്താഴ്ച തന്നെ റാങ്കുപട്ടിക തയ്യാറാക്കി കോളേജുകള്‍ക്ക് നല്‍കുമെന്ന് പ്രവേശനവിഭാഗം ഡയറക്ടര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു.

ഈ അധ്യയനവര്‍ഷം ആകെ ലഭ്യമായത് 98662 സീറ്റുകളാണ്. ഇതില്‍ ഗവ. കോളേജുകളില്‍ 9197, സര്‍വകലാശാലാ സെന്ററുകളില്‍ 129, എയ്ഡഡില്‍ 22959 സീറ്റുകളും സ്വാശ്രയ മേഖലയില്‍ 66377 സീറ്റുമാണുള്ളത്.

മൂന്നാം അലോട്ടുമെന്റ് കഴിഞ്ഞപ്പോള്‍ ഗവ. സീറ്റുകളില്‍ കോഴിക്കോട് ജില്ലയില്‍ (593), മലപ്പുറം (596), പാലക്കാട് (521), തൃശ്ശൂര്‍ (471) വയനാട് (62) ഉള്‍പ്പെടെ 2243 സീറ്റുകള്‍ ബാക്കിയുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ സര്‍വകലാശാലാ സെന്ററുകളില്‍ 95 സീറ്റുകളാണുള്ളത്. എയ്ഡഡ് മേഖലയില്‍ കോഴിക്കോട് (1418), മലപ്പുറം (2854), പാലക്കാട് (1223), തൃശ്ശൂര്‍ (3628), വയനാട് (874) സീറ്റുകളടക്കം 9997 ഒഴിവുണ്ട്. സ്വാശ്രയ മേഖലയില്‍ അഞ്ചു ജില്ലകളിലായി 45948 സീറ്റുകളും ബാക്കിയുണ്ട്.

2020 വര്‍ഷത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോഴുള്ള ഒഴിവുകള്‍ 34767 ആയിരുന്നു. ഗവ. കോളേജുകളിലെ 919 സീറ്റുകളും എയ്ഡഡിലെ 3444 സീറ്റുകളും ഇതില്‍ ഉള്‍പ്പെടും. ലക്ഷദ്വീപ്, സ്പോര്‍ട്സ് ക്വാട്ടകള്‍ക്ക് അധികമായി അനുവദിച്ചവയില്‍ ആളില്ലാത്തതും കോഴ്സിന് ചേര്‍ന്ന ശേഷം പിന്നീട് നിര്‍ത്തിപ്പോയതുമെല്ലാമാണ് ഈ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണം. അതിന് മുമ്പത്തെ വര്‍ഷം ആകെ ഒഴിഞ്ഞു കിടന്നത് 22836 സീറ്റുകളാണ്.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന വര്‍ഷ എം.എ. സോഷ്യോളജി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

2016 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് തുടങ്ങും.

ഒക്‌ടോബര്‍ 6-ന് നടക്കേണ്ടിയിരുന്ന ആറാം സെമസ്റ്റര്‍ ബി.സി.എ. ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിംഗ് പേപ്പര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 12-ന് നടക്കും. സര്‍വകലാശാലാ കാമ്പസില്‍ 2 മണി മുതല്‍ 5 മണി വരെയാണ് പരീക്ഷ.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് നാലാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 11, 12, 13 തീയതികളില്‍ നടക്കും.

ഗ്രേഡ് കാര്‍ഡ് വെബ്‌സൈറ്റില്‍

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ പാസായവര്‍ക്കുള്ള കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്വയം സാക്ഷ്യപ്പെടുത്താം

12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസബിരുദ (ഏപ്രിൽ 2021)പരീക്ഷകളുടെ ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റ് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (ആധാർ/ വോട്ടേഴ്സ് ഐഡി/ ഡ്രൈവിങ് ലൈസൻസ്/ പാൻ കാർഡ്) കരുതണം.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ്),ഏപ്രിൽ 2021 പരീക്ഷകൾക്ക് പിഴയില്ലാതെ 15.11.2021 വരെ അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ആധാർ നമ്പർ ഉപയോഗിച്ചാണ്‌ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത് . ആധാർ നമ്പർ തെറ്റായതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ അവരുടെ രജിസ്റ്റർ നമ്പറും ആധാറിന്റെ കോപ്പിയും computercell@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

പരീക്ഷാസമയത്തിൽ മാറ്റം

21.10.2021ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ സമയം തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചു.

പരീക്ഷാ ഫലം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം. എസ്.സി മാത്തമാറ്റിക്സ്(സി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി )മെയ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന /സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഗ്രേസ് മാർക്ക്

2020-21 അധ്യായന വർഷത്തിലെ(2018 അഡ്മിഷൻ- ബിരുദ വിദ്യാർത്ഥികളുടേത്) സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള മൂന്നാം വർഷ ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട് .പുതുക്കിയ ഗ്രേഡ് കാർഡിനായി അർഹരായ വിദ്യാർത്ഥികൾ അപേക്ഷ പരീക്ഷാ വിഭാഗത്തിൽ 18.10.2021 ന് വൈകുന്നേരം 5 മണി ക്ക് മുമ്പായി നൽകണം. അപേക്ഷയോടൊപ്പം കൈവശമുള്ള ഗ്രേഡ് കാർഡ് സമർപ്പിക്കേണ്ടതാണ്.

വിദൂര വിദ്യാഭ്യാസ പരീക്ഷാ സമയം

12.10.2021 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ പരീക്ഷയുടെ സമയം തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 11 മണി മുതൽ 2 മണി വരെയും ,വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ്.

ഇന്റെർണൽ മാർക്ക്

ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ (അഫിലിയേറ്റഡ് കോളേജുകൾ ) ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള തീയ്യതി 12 .10 .2021 വരെ നീട്ടി .

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈംഉൾപ്പടെ) നവംബർ 2019 – ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്‌ പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 12 , 13 തിയ്യതികളിൽ വിവിധ പരീക്ഷകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം നടത്തുന്ന എം.സി.എ., എം.എസ്.സി. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി. (ഡാറ്റ സയന്‍സില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടര്‍ സയന്‍സ്) കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കുസാറ്റ് ക്യാറ്റ് 2021 റാങ്ക് ലിസ്റ്റില്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www. admissions.cusat.ac.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഒക്ടോബര്‍ 11-ന് രാത്രി 10 മണിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 13-ന് നടക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www. admissions.cusat.ac.in ഫോണ്‍: 0484-2862391

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലായുടെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ് വിഭാഗം നടത്തുന്ന എം.ടെക് (ഒപ്‌ടോ ഇലക്ട്രോണിക്‌സ് ആന്‍ഡ് ലേസര്‍ ടെക്‌നോളജി) കോഴ്‌സില്‍ ജനറല്‍, ഒ.ബി.സി, പട്ടികജാതി,ഇ.ഡബ്ലൂ.എസ്സ് തുടങ്ങി ചില വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ഗേറ്റ് 2021 – ഡാറ്റ് 2021 എന്നീ റാങ്കു ലിസ്‌ററുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഫിസിക്‌സ് ഇലക്ട്രോണിക്‌സ് ഫോട്ടോണിക്‌സ് എന്നിവയില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമോ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ,് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ ഒന്നാം ക്ലാസ്സ് ബി.ടെക് ബിരുദമോ ആണ് യോഗ്യത. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 5 % മാര്‍ക്കിളവും, പട്ടികജാതി വിഭാഗക്കാര്‍ക്ക് പാസ്സ് മാര്‍ക്കും മതി. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും നിശ്ചിത ഫീസുമായി 2021 ഒക്ടോബര്‍ 11 ന് രാവിലെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സില്‍ രാവിലെ 11.00 മുതല്‍ 11.30 വരെയുള്ള സമയത്ത് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2862411 0484-2575848 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലായിലെ മറൈന്‍ ബയോളജി വിഭാഗം നടത്തുന്ന എം.എസ്.സി. മറൈന്‍ ബയോളജി കോഴ്‌സില്‍ എന്‍ആര്‍ഐ കോട്ടയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എന്‍ആര്‍ഐ കോട്ടയില്‍ അഡ്മിഷന്‍ എടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ലേക്ക് സൈഡ് ക്യാമ്പസ്സില്‍ ഒക്ടോബര്‍ 11 ന് രാവിലെ 11 മണിക്ക് ഒറിജിനല്‍ രേഖകളും അറ്റസ്റ്റഡ് കോപ്പികളുമായി എത്തിച്ചേരേണ്ടതാണ്. കുസാറ്റ് ക്യാറ്റ് 2021 അപേക്ഷാ സമയത്ത് എന്‍ആര്‍ഐ കോട്ട തിരഞ്ഞെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2368120 ബന്ധപ്പെടുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 08 october 2021

Next Story
Victers Channel Timetable October 09: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 09 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X