scorecardresearch

University Announcements 08 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 08 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടത്തിയ എം.എ.ഇസ്ലാമിക് ഹിസ്റ്ററി 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.എച്ച്.എം.എസ്. (1982 സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും നവംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

നവംബര്‍ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (റെഗുലര്‍ &സപ്ലിമെന്ററി), സെപ്റ്റംബര്‍ 2022 പരീക്ഷയുടെ പ്രോജക്ട്/കോംപ്രിഹെന്‍സീവ് വൈവ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പ്രൈവറ്റ് രജിസ്‌ട്രേഷന് നാളെ മുതല്‍ അപേക്ഷിക്കാം

2022-23 അധ്യയനവര്‍ഷത്തില്‍ ബി.എ, ബി.കോം, എം.എ, എം.കോം, എം.എസ്.സി (മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകളില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന് നവംബര്‍ ഒന്‍പതു മുതല്‍ അപേക്ഷ നല്‍കാം.

യു.ജി ഫുള്‍ കോഴ്‌സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി,കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് സി.ബി.എസ്2017 (മോഡല്‍1 പ്രൈവറ്റ്) സിലബസിലും പി.ജി പ്രോഗ്രാമുകളില്‍ എം.എ ഹിന്ദി, സംസ്‌കൃതം, അറബിക്, സിറിയക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്.സി മാത്തമാറ്റിക്‌സ്, എം.കോം എന്നീ പ്രോഗ്രാമുകള്‍ക്ക് സി.എസ്.എസ് – 2019 പ്രൈവറ്റ് സിലബസിലുമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിച്ചത്.

അപേക്ഷകള്‍ പിഴ കൂടാതെ ഡിസംബര്‍ 13 വരെയും 1105 രൂപ പിഴയോടെ ഡിസംബര്‍ 14 മുതല്‍ 23 വരെയും 2205 രൂപ പിഴയോടെ 24 മുതല്‍ 31 വരെയും അപേക്ഷ സ്വീകരിക്കും.

യു.ജി നോണ്‍-ഫുള്‍ കോഴ്‌സുകളില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള റഗുലര്‍ ടു പ്രൈവറ്റ് സ്ട്രീം മാറ്റം, ബി.കോം അഡീഷണല്‍ ഓപ്ഷണല്‍/ഇലക്ടീവ്, അഡീഷണല്‍ സെക്കന്‍ഡ് ലാംങ്വേജ്/കോമണ്‍ കോഴ്‌സ്-2, അഡീഷണല്‍ ഡിഗ്രി, ഫാക്കല്‍റ്റി മാറ്റം, അഡീഷണല്‍ കോമണ്‍ കോഴ്‌സ് 1, 2 എന്നീ വിഭാഗങ്ങളില്‍ സി.ബി.സി.എസ്-2017 (മോഡല്‍ 1) സിലബസില്‍ വ്യവസ്ഥക്ക് വിധേയമായി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കും.

പി.ജി നോണ്‍-ഫുള്‍ കോഴ്‌സ് വിഭാഗത്തില്‍ രണ്ട്, മൂന്ന് നാല് സെമസ്റ്ററുകളിലേക്ക് സി.എസ്.എസ്-2019 സിലബസില്‍ റഗുലര്‍ ടു പ്രൈവറ്റ് സ്ട്രീം മാറ്റം അനുവദിച്ചിട്ടുണ്ട്. ഒന്നും രണ്ടും സെമസ്റ്റര്‍ യു.ജി, പി.ജി ഫുള്‍ കോഴ്‌സ് രജിസ്‌ട്രേഷനു വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും ഓണ്‍ലൈനിലാണ്.

വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം http://www.epay.mgu.ac.in ല്‍ ഫീസ് അടച്ചതിന്റെ രസീത് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ഫീസ് തിരികെ ലഭിക്കുന്നതല്ല.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഓഫ്ലൈന്‍ കോഴ്‌സുകളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍), മഹാത്മാ ഗാന്ധി സര്‍വകലാശാല, പി.ആര്‍ തപാല്‍ സെക്ഷന്‍- റൂം നമ്പര്‍ 512, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം-686560 എന്ന മേല്‍വിലാസത്തില്‍ രജിസ്‌ട്രേഡ് തപാലില്‍ അയയ്ക്കണം. അപേക്ഷകള്‍ സര്‍വകലാശാലയില്‍ നേരിട്ട് സ്വീകരിക്കില്ല.

വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in/private-registration/) ലഭ്യമാണ്. ഫോണ്‍ 0481 2733624 (ബി.കോം), 8330013005 (എം.എ, എം.കോം. എം.എസ്സി), 0481 2733681 (ബി.എ).

ബിരുദ ഏകജാലകം: മൂന്നാം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ബിരുദ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാമത്തെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കോളജുകളുമായി ബന്ധപ്പെട്ട് സാധ്യത മനസിലാക്കി നിര്‍ദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം നേടണം. റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരമായിരിക്കും പ്രവേശനം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത സമയത്ത് ഹാജരായില്ലെങ്കില്‍ അടുത്ത റാങ്കിലുള്ളവരെ പരിഗണിക്കും.

റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്ന് പ്രവേശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇ മെയില്‍ വിലാസത്തില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാം. മൂന്നാമത്തെ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ നവംബര്‍ ഒന്‍പതിനു വൈകുന്നേരം നാലിനു മുന്‍പ് പൂര്‍ത്തിയാക്കണം.

പരീക്ഷകള്‍ മാറ്റി

നവംബര്‍ 17നും 29നും നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ കേന്ദ്രം

ഒന്ന്, രണ്ട് സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എം.എ., എം.കോം., എം.എസ്.സി. (20202021 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍നിന്ന് ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (2010 അഡ്മിഷന്‍ ഒന്നാം മെഴ്സി ചാന്‍സ്, 2009 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2008 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് – ജൂണ്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 22 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ് വിത് ഡാറ്റാസയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) അഞ്ച്, ഏഴ് സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021, നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ്, എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 21-ന് തുടങ്ങും.

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് തുടങ്ങും.

വൈവ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ വൈവ 14-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഡിസംബര്‍ 12, 13 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന ഏഴും (നവംബര്‍ 2022) എട്ടും (മേയ് 2021) സെമസ്റ്റര്‍ ബി. ടെക് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

നാലും ആറും സെമസ്റ്റര്‍ ബി. ടെക്. (സപ്ലിമെന്ററി – പാര്‍ട്ട് ടൈം ഉള്‍പ്പടെ), മെയ് 2021 – കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, പ്രായോഗിക പരീക്ഷകള്‍ നവംബര്‍ 11, 14 തീയതികളില്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 november 2022