Latest News

University Announcements 08 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021രണ്ടാം ഘട്ട അലോട്ട്‌മെന്റ് അഡ്മിഷന്‍ എടുക്കാനുളള അവസാന തീയതി നവംബര്‍ 11

കേരള സര്‍വകലാശാലയുടെ 202122 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ എടുക്കാനുളള അവസാന തീയതി നവംബര്‍ 11 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നവംബര്‍ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2020 (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) എം.എ. ഇക്കണോമിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 10, 11 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 5 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വര്‍ഷ എല്‍.എല്‍.ബി. (പഞ്ചവത്സര – 1998 സ്‌കീമിന് മുന്‍പുളളത്) രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം) പരീക്ഷകള്‍ നവംബര്‍ 12 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ഫെബ്രുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നവംബര്‍ 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., നവംബര്‍ 2021 പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യു.ഐ.എമ്മുകളില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 8 മുതല്‍ നടക്കുന്നതാണ്. ഒഴിവുകളും ബന്ധപ്പെടാനുളള നമ്പറും സഹിതമുളള വിശദവിവരങ്ങള്‍: ഐ.സി.എം. പൂജപ്പുര – എസ്.സി. – 1 ഒഴിവ് (9400333004), യു.ഐ.എം. കൊല്ലം – എസ്.സി. – 1 ഒഴിവ് (9895509828), യു.ഐ.എം. വര്‍ക്കല – 10 (9446476187), യു.ഐ.എം. കുണ്ടറ – 25 (9747097793), യു.ഐ.എം. പുനലൂര്‍ – 27 (8943298156), യു.ഐ.എം. അടൂര്‍ – 43 (9400300217), യു.ഐ.എം. ആലപ്പുഴ – 36 (9447252591)

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 മാര്‍ച്ചില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പ്രിവിയസ് ആന്റ് ഫൈനല്‍ ആന്വല്‍ സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍വകലാശാലയുടെ പാളയം ഓഫീസിലുളള (ഋഏ കഢ) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എസ്.സി./എസ്.ടി. റിസര്‍ച്ച് സ്‌കോളര്‍സ്

കേരളസര്‍വകലാശാലയിലെ എസ്.സി./എസ്.ടി. (ഫുള്‍ടൈം) ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് (2021 – 2022) യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 6. അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ നവംബർ 23 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ ഒൻപതുവരെയും 525 രൂപ പിഴയോടെ നവംബർ 10 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 11 നും അപേക്ഷിക്കാം. വിദ്യാർഥികൾ സി.വി. ക്യാമ്പ് ഫീസായി 210 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അഭിമുഖം 16ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താൽക്കാലിക അധ്യാപകരുടെ പാനൽ തയാറാക്കുന്നു. ഹിസ്റ്ററി (ഒന്ന്, എൻഷ്യന്റ് ഹിസ്റ്ററി/ ആർക്കിയോളജി/ മിഡീവൽ ഹിസ്റ്ററി (ഒന്ന്), ആന്ത്രോപോളജി (രണ്ട്) എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. യു.ജി.സി. യോഗ്യതയുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16ന് രാവിലെ 10ന് പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഓഫീസിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കണം. ഗവേഷണ പരിചയം/ പിഎച്ച്.ഡി. എന്നിവ അഭികാമ്യം. വിശദവിവരത്തിന് ഫോൺ: 6238852247.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. 2021-23 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത/ ജാതി/ വരുമാനം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11നകം പഠനവകുപ്പിലെത്തി സ്‌പോട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. എൻ.എസ്.സ്./ എൻ.സി.സി./ എക്‌സ് സർവീസ് സർട്ടിഫിക്കറ്റുകളുള്ളവർ അവ ഹാജരാക്കണം. അവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്. കൂടാതെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മാർക്കടിസ്ഥാനത്തിൽ ബോണസ് മാർക്കും ലഭിക്കും. പട്ടികജാതി വിദ്യാർഥികളുടെ അഭാവത്തിൽ യഥാക്രമം പട്ടികവർഗ, ഒ.ഇ.സി., ഒ.ബി.സി., ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731042.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അലനിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് ഡാറ്റ അലിറ്റിക്‌സ് വകുപ്പുകളിൽ എം.എസ് സി. മാത്തമാറ്റിക്‌സ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് കോഴ്‌സുകളിലേക്കുള്ള ക്യാറ്റ് എൻട്രൻസ് ടെസ്റ്റിൽ 100ന് മുകളിൽ സ്‌കോർ ഉള്ള വിദ്യാർഥികൾക്ക് നവംബർ 10ന് നടത്തുന്ന ഓപ്പൺ അഡ്മിഷനിൽ പങ്കെടുക്കാം. ക്യാറ്റ് സ്‌കോർ 200ന് മുകളിലുള്ളവർ ഉച്ചയ്ക്ക് 12ന് മുമ്പും 100നും 200നും ഇടയിൽ ക്യാറ്റ് സ്‌കോർ ഉള്ളവർ വൈകീട്ട് മൂന്നിന് മുമ്പായും അസൽ യോഗ്യത രേഖകളുമായി എഡി എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ് സി. മാത്തമാറ്റിക്‌സ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തുന്ന 2021-22 ബാച്ച് എം.എ. ഹിസ്റ്ററി കോഴ്സിന് എസ്.റ്റി. വിഭാഗത്തിൽ ഒന്നും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി. വിഭാഗത്തിൽ നാലും എസ്.റ്റി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. ആന്ത്രോപോളജിയിൽ ജനറൽ വിഭാഗത്തിലും ഏതാനും ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ നവംബർ 10ന് പകൽ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എത്തിച്ചേരണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (മോഡൽ 1, 2, 3) 2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. കഥകളി വേഷം പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠന വിഭാഗത്തില്‍ എം.എ. ഫോക്‌ലോര്‍ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ളവര്‍ 12-ന് രാവലെ 9.30-ന് പഠനവിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എം.ടി.എച്ച്.എം. വൈവ

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 11-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-നും നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷയും 15-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 0495 2761335, 9446350480, 8893280055

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഒരു സെമസ്റ്ററിന് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുന:പ്രവേശനവും കോളേജ് മാറ്റവും

സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിലും, സർവ്വകലാശാലയുടെ പഠന വകുപ്പുകളിലും, സെന്ററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിലേക്കും (4th and 6th semester), ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കും (4th semester & 6th Semester (MCA-2019 Admn), ബി.എ എൽ.എൽ.ബി പ്രോഗ്രാമിലേക്കും (3rd, 6th, 8th and 10th Semester) പുന:പ്രവേശനവും, സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2021-22 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമിന്റെ (4th and 6th semester) കോളേജ് മാറ്റവും അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ 2021 നവംബർ 26 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ സർവ്വകലാശാലയുടെ വെബ് സൈറ്റിലെ (www. kannuruniversity.ac.in) “അനൗൺസ്‌മെന്റ്സ്” ലിങ്കിൽ ലഭ്യമാണ്.

എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ/ ഇ. ഡബ്ല്യൂ. എസ്/ എസ്.ടി/ എസ്.സി/ ഓ.ഇ.സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 12.11.2021 വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ഫോൺ 9110468045.
എം.എസ്.സി.ജ്യോഗ്രഫി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി.ജ്യോഗ്രഫി കോഴ്‌സിൽ എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 11ന് (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഹാജരാകണം. Ph.9447085046.

Read More: University Announcements 06 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 08 november 2021

Next Story
Victers Channel Timetable November 09: വിക്ടേഴ്‌സ് ചാനൽ, നവംബർ 09 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com