scorecardresearch

University Announcements 08 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

university news, education, ie malayalam
University Announcements

University Announcements 08 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരള സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2023-24 വര്‍ഷത്തെ പി.ജി, എം.ടെക്
അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷക്കായുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. admissions.keralauniversity.ac.in

പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാല ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എ/ ബി.എ അഫ്‌സല്‍ – ഉല്‍ – ഉലാമ/
ബി.കോം (ആന്വല്‍ സ്‌കീം – പ്രൈവറ്റ് സ്റ്റഡീസ്) റഗുലര്‍ &മാു; സപ്ലിമെന്ററി പാര്‍ട്ട് മൂന്ന് പരീക്ഷകളുടെ
വിജ്ഞാപനം പ്രസിദ്ധികരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/ വൈവ

കേരളസര്‍വകലാശാല നടത്തുന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍
ബി.എം.എസ് ഹോട്ടല്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ / വൈവ പരീക്ഷകള്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ ബി. ബി. എ (195) ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ പ്രൊജക്റ്റ് / വൈവ പരീക്ഷകള്‍ മെയ് 15 മുതല്‍ 19 വരെ
അതാതു കോളേജില്‍ വച്ച് നടത്തുന്നതാണ് ആരംഭിക്കുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സരം എല്‍.എല്‍.ബി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മെയ് 15 വരെ
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.വിശദവിവരം വെബ്‌സൈറ്റില്‍.

പുതുക്കിയ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന വകുപ്പുകളില്‍ എം.ബി. എ ഫുള്‍ടൈം
കോഴ്‌സുകളിലേക്ക് 2023- 24 വര്‍ഷത്തെ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷനില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സമ്മര്‍ ക്യാമ്പ്

കേരള സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മെയ് 14 മുതല്‍ 20 വരെയുളള തീയതികളില്‍
കോളേജ് സര്‍വ്വകലാശാല – ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി ഫാക്കല്‍റ്റി എന്റിച്ച്‌മെന്റ് സമ്മര്‍ ക്യാമ്പ്
നടത്തുന്നു. ലിറ്റ്ക്രിറ്റ് ജേര്‍ണലും (Littcrit Journal) ടോട്ടല്‍ ഇംഗ്ലീഷ് സൊല്യൂഷന്‍സുമായി
ചേര്‍ന്ന് നടത്തുന്ന പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള അദ്ധ്യാപകര്‍ 9745842322,
9387839871 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. സൗജന്യപരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. ജൂണ്‍ 2023 (പേപ്പര്‍-1) സൈക്കിള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 12 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് മൂന്നാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ 18-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 7736264241.    പി.ആര്‍. 537/2023

സി.യു.ക്യാറ്റ് – 2023 പ്രവേശന പരീക്ഷ

പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എല്‍.എല്‍.എം. പ്രവേശനത്തിനുള്ള സി.യു.ക്യാറ്റ്-2023 പ്രവേശന പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 538/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 22-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2022 റഗുലര്‍ പരീക്ഷയും 29-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.    

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷകളുടെയും പ്രാക്ടിക്കല്‍ 10, 11, 12, 15 തീയതികളില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

15-ന് ആരംഭിക്കുന്ന അദീബെ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ ഏപ്രില്‍/മെയ് 2023 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.    

Kannur University Announcements: കണ്ണൂർ സർവകലാശാല

കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പ് 

നാലാം സെമസ്റ്റർ ബിരുദ  പരീക്ഷകളുടെ  മൂല്യനിർണയം 2023 മെയ്  പതിനൊന്നാം  തീയതി (11-05-2023) വിവിധ മൂല്യനിർണയ ക്യാമ്പുകളിൽ ആരംഭിക്കും . മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് ഉത്തരവ് ലഭിച്ച മുഴുവൻ പേരും അതാതു ക്യാമ്പുകളിൽ നിർബന്ധമായും ഹാജരായി മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാകേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ  അറിയിച്ചു.

പരീക്ഷാഫലം 

സർവകലാശാല പഠനവകുപ്പിലെ  ഒന്നാം സെമസ്റ്റർ  എം. എസ്.സി. പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത് നോബോട്ടണി    (2022 അഡ്മിഷൻ)  –  നവംബർ  2022   പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 19   നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

സ്വയംപഠനസഹായിക വിതരണത്തിന്

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയിരുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സ്വയംപഠനസഹായികൾ ആവശ്യമുള്ളവർ നിശ്ചിത ഫീസ് അടച്ച് ചലാൻ ഹാജരാക്കിയാൽ, താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫിസിൽ നിന്നു 18.05.2023 വരെ ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്: 0497- 2715183.

MG University Announcements: മഹാത്മഗാന്ധി സര്‍വകലാശാല

എം.ബി.എ; 31 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ്സ് സ്റ്റഡീസിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 31 വരെ http://www. admission.mgu.ac.in മുഖേന അപേക്ഷ നൽകാം.

പി.എച്ച്.ഡി എൻട്രൻസ്

മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2023 വർഷത്തെ പി.എച്ച്.ഡി പ്രവേശന പരീക്ഷ മെയ് 20,21 തീയതികളിൽ നടക്കും.  മെയ് 10 മുതൽ https://researchonline.mgu.ac.in എന്ന പോർട്ടലിൽ ഹാൾ ടിക്കറ്റ് ലഭിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ(www.mgu.ac.in). ഫോൺ: 0481 2733568.

യു.ജി.സി -നെറ്റ്, ജെ.ആർ.എഫ് പരിശീലനം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി -നെറ്റ്, ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന്റെ പരിശീലന പരിപാടി ആരംഭിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0481 2731025 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ്, അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2020 അഡ്ഷൻ റഗുലർ – പുതിയ സ്‌കീം – ഏപ്രിൽ 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കേന്ദ്രങ്ങളിൽ മെയ് 10ന് നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 may 2023