University Announcements 08 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
പരീക്ഷ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല 2023 ഏപ്രില്‍ മാസം ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (മേഴ്സി ചാന്‍സ് 2013 – 2017 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 13 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 15 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
സ്റ്റേജ് പെര്‍ഫോമന്‍സ്
കേരളസര്‍വകലാശാല സംഗീത വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന സ്റ്റേജ് പെര്‍ഫോമന്‍സ് ഈ വര്‍ഷവും മാര്‍ച്ച് 9, 10 തീയതികളില്‍ രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും.
MG University Announcements: എംജി സർവകലാശാല
അപേക്ഷാതീയതി നീട്ടി
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴയോടു കൂടി ഇന്നും നാളെയും(മാർച്ച് 9, 10) സൂപ്പർ ഫൈനോടു കൂടി മാർച്ച് 11 മുതൽ 13 വരെയും അപേക്ഷ സമർപ്പിക്കാം
പരീക്ഷാതീയതി
ഒന്ന്,രണ്ട്,മൂന്ന്,നാല് വർഷ ബി.എസ്.സി എം.എൽ.ടി സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷകൾ മാർച്ച് 27ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷകൾക്ക് അപേക്ഷിക്കാം
സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൻറെ ഒന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്, 2022-24 ബാച്ച്), മൂന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്, 2021-23 ബാച്ച്) പരീക്ഷകൾ മാർച്ച് 27 ന് ആരംഭിക്കും.
പിഴയില്ലാതെ മാർച്ച് 17 വരെയും പിഴയോടു കൂടി മാർച്ച് 20 വരെയും സൂപ്പർഫൈനോടു കൂടി മാർച്ച് 21നും വകുപ്പ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ (2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ മാർച്ച് 16,17 തീയതികളിൽ നടത്തും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – 2017, 2018 അഡ്മിഷനുകൾ സപ്ലിമെൻററി – ജനുവരി 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ മാർച്ച് 22 വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)യ്ക്ക് സമർപ്പിക്കാം.
മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്, 2019 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ മാർച്ച് 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2022 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻറ്(എം.ടി.ടി.എം)(2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ മാർച്ച് 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
തീയതി നീട്ടി
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തിലെ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളുടെ സീറ്റ് വർദ്ധനവിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 15ന് വൈകുന്നേരം 5 മണി വരെ നീട്ടി. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി ഒക്ടോബർ 2022 പ്രായോഗിക പരീക്ഷകൾ ,2023 മാർച്ച് 13 ന് അതാത് കോളേജിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഡി.എസ്.യു. കായികമേള തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റസ് യൂണിയന്‍ കായികമേളക്ക് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നിറവില്‍ നടക്കുന്ന കായികമേളയിലെ മുഴുവന്‍ ഒഫീഷ്യല്‍സും വനിതകളായിരുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഏക ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയായ അനാമിക ഷോട്ട്പുട്ട്, ഹാമര്‍ ത്രൊ, ഡിസ്‌കസ് ത്രൊ എന്നീ മത്സര ഇനങ്ങളില്‍ സ്ത്രീ വിഭാഗത്തില്‍ മത്സരിച്ചത് യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അഭിമാന നിമിഷമായി. മേരി കോം, പി. യു ചിത്ര, ദ്യുതി ചന്ദ്, പി. വി സിന്ധു, സാക്ഷി മാലിക്, സാനിയ മിര്‍സ എന്നീ പേരുകളില്‍ 6 ഗ്രൂപ്പുകള്‍ ആയാണ് 39 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മീറ്റില്‍ പങ്കെടുക്കുന്നത്. ഡി. എസ്. യു ജനറല്‍ ക്യാപ്റ്റന്‍ ടി. സലീല്‍ നേതൃത്വം നല്‍കി. മേള വ്യാഴാഴ്ച സമാപിക്കും.
ഫോട്ടോ – ഡി.എസ്.യു. കായികമേളയില്‍ വനിതാവിഭാഗം ഷോട്ട്പുട്ടില്‍ മത്സരിക്കുന്ന ട്രാന്‍സ് ജന്റര്‍ വിദ്യാര്‍ത്ഥി അനാമിക.
‘ഭരണഘടനയും സാമൂഹികനീതിയും’ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം കേരള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ ‘ഭരണഘടനയും സാമൂഹിക നീതിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ പൗത്രനുമായ തുഷാര്‍ ഗാന്ധിയാണ് പ്രഭാഷണം നടത്തുന്നത്. 9-ന് രാവിലെ 10.30-ന് ടാഗോര്‍ നികേതനിലെ ശാന്തിനികേതന്‍ ഹാളില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. യു.സി. ബിവീഷ്, കെ.കെ. ഹനീഫ, വകുപ്പ് തലവന്‍ ഡോ. സാബുതോമസ്, സെമിനാര്‍ കോ-ഓഡിനേറ്റര്‍ ഡോ. എന്‍.പി. ശ്രീജേഷ് എന്നിവര്‍ സംസാരിക്കും.
സിഡ-2023 രണ്ടാം ദേശീയ സമ്മേളനം
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലിറ്റിക്‌സ് (സിഡ – 2023) രണ്ടാം ദേശീയ സമ്മേളനം 13, 14 തീയതികളില്‍ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 13-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. യു.എല്‍.സി.സി.എസ്. ലിമിറ്റഡ് ഗ്രൂപ്പ് സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മുഖ്യപ്രഭാഷണം നടത്തും. സാങ്കേതികരംഗത്തെ വിദഗ്ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2023 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.
ഹാള്‍ടിക്കറ്റ്
13-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.
എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.