scorecardresearch

University Announcements 08 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 08 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
university news, education, ie malayalam

University Announcements

University Announcements 08 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ

കേരളസര്‍വകലാശാല 2022 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്കീം) പരീക്ഷയുടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ സിവില്‍ എഞ്ചിനീയറിംഗ് ലാബ് പരീക്ഷ കൊല്ലം റ്റി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് 2023 ജൂണ്‍ 12 ന് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. കെമിസ്ട്രി (ഡ്രഗ് ഡിസൈന്‍ & ഡെവലപ്മെന്‍റ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജൂണ്‍ 13 മുതല്‍ 21 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ടൈംടേബിള്‍/പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആര്‍.എം./എം.എം.സി.ജെ. (റെഗുലര്‍ - 2022 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് - 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി 20192021 അഡ്മിഷന്‍) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Advertisment

കേരളസര്‍വകലാശാല 2023 ജൂണ്‍ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.പി.ഇ.എഡ്. (2020 സ്കീം - 2022 അഡ്മിഷന്‍) പരീക്ഷാടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാലയുടെ 2023 ജൂണ്‍ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (നാല് വര്‍ഷ ഇന്നോവേറ്റീവ് കോഴ്സ് - 2022 സ്കീം) പരീക്ഷാടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മുഖ്യമന്ത്രിയുടെ നവകേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (മോഡ്-1) അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം ആഗ്രഹിക്കുന്നവര്‍ 26-നകം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രൊ-വൈസ് ചാന്‍സിലര്‍ക്ക് അപേക്ഷസമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 660/2023

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് ജൂണ്‍ 24 മുതല്‍ ആഗസ്ത് 5 വരെ വിവിധ സെന്ററുകളിലായി നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസുകളുടെ വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.  

യു.ജി. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ജൂലൈ 5 വരെയും 500 രൂപ പിഴയോടെ ജൂലൈ 10 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2407356.    

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

പരീക്ഷ

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് 14-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.  

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

MG University Announcements: എംജി സര്‍വകലാശാല

എം.ജി. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം; അപേക്ഷ ജൂൺ 20വരെ നൽകാം

എം ജി സർവകലാശാലയിൽ അഫിലിയേറ്റ്  ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ജൂൺ 20ന് വൈകുന്നേരം അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്മെന്റ് ജൂൺ 14നും ഒന്നാം അലോട്മെന്റ് 29നും പ്രസിദ്ധീകരിക്കും. ജൂലൈ 13ന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.

https://cap.mgu.ac.in  മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.

മാനേജ്‌മെന്റ്, ലക്ഷ്വദ്വീപ് ക്വാട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക. രണ്ടു വിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷ നൽകുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകുകയും ചെയ്യണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

വികലാംഗ, സ്‌പോർട്‌സ്, കൾച്ചറർ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയും ചെയ്യും.

അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകിയ ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ(മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ ജൂൺ 24, 26 തീയതികളിൽ തിരുത്താവുന്നതാണ്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഈ ദിവസങ്ങളിൽ സൗകര്യമുണ്ടാകും. ജൂൺ 26നു ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനോ സാധിക്കില്ല.

സംവരാണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്ത ഭടൻ, ജവാൻ, എൻ.സി.സി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോണസ് മാർക്ക് ലഭിക്കുന്നതിന് പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് നിർബന്ധമായും അപ്‌ലോഡ്  ചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും റവന്യു അധികൃതരുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം.

എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ അപേക്ഷ നൽകണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യു അധികൃതർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം.

എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക് വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും ഇരുപത് ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സർവകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം നടത്തുക.

സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസ്സൽ പ്രവേശന സമയത്ത് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

വിവിധ പ്രോഗ്രാമുകളുടെ ഫീസിന്റെ വിശദാംശങ്ങൾ സർവകലാശാലാ ഏകജാലക പ്രവേശനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളജുകളിൽ ഏകജാലക പ്രവേശനവുമായി(ക്യാപ്) ബന്ധപ്പെട്ട് ഹെൽപ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിന്റെ സേവനം തേടാവുന്നതാണ്. ഹെൽപ് ഡസ്‌കുകളുടെ ഫോൺ നമ്പരുകൾ ക്യാപ് വെബ്‌സൈറ്റിലുണ്ട്.

ബിരുദ -ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷ 12 വരെ

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 263 ആർട്സ് ആന്റ് സയൻസ് കോളജുകളിലെ 151 ത്രിവത്സര ബിരുദ കോഴ്സുകളിലും ഏഴ് പഞ്ച വത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിലും ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂൺ 12ന് അവസാനിക്കും. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

അധ്യാപക നിയമം; അഭിമുഖം ജൂൺ 20ന്

മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്(ഐ.യു.സി.ഡി.എസ്) പുതുതായി തുടങ്ങുന്ന എം.എസ്.ഡബ്ല്യു റെഗുലർ കോഴ്‌സിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ ജൂലൈ നാലിന് നടത്താനിരുന്ന അഭിമുഖം ജൂൺ 20 നടക്കും.

യു.ജി.സിയും എം.ജി. സർവകലാശാല നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.

ഐ.യു.സി.ഡി.എസിൽ  നടക്കുന്ന അഭിമുഖത്തിനെത്തുന്നവർ യോഗ്യതകളുടെയും പ്രവൃത്തിപരിചയത്തിൻറെയും  സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.

ഫോൺ: 0481 2731580, ഇ-മെയിൽ:iucdsmgu@gmail.com, വെബ്‌സൈറ്റ്:www.iucds.mgu.ac.in

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജൂലൈ 18 ന് നടക്കുന്ന നാലാം സെമസ്റ്റർ എം.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ഇന്റലക്ച്വൽ ഡിസെബിലിറ്റി(2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയ്ക്ക് ജൂലൈ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂലൈ നാലിനു പിഴയോടു കൂടിയും ജൂലൈ അഞ്ചിനു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ(പരമാവധി 325 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

പരീക്ഷാ കേന്ദ്രം

ജൂൺ 14ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ -  ബി.എ, ബി.കോം(സി.ബി.സി.എസ്.എസ് - 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012 മുതൽ 2014 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.

വിദ്യാർഥികൾ  അനുവദിച്ച കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

അപേക്ഷാ സമയപരിധി നീട്ടി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് ജൂൺ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂൺ 13ന് പിഴയോടു കൂടിയും ജൂൺ 14ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ, എം.എസ്.സി, എം.കോം - മാർച്ച് 2023(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 27നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 12നും ആരംഭിക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എ കഥകളി വേഷം, ബി.എ കഥകളി ചെണ്ട, ബി.എ ഭരതനാട്യം - ഏപ്രിൽ 2023(സി.ബി.സി.എസ് - സ്‌പെഷ്യൽ സപ്ലിമെൻററി - 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12,13 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി - മാർച്ച് 2023(കോംപ്ലിമെൻററി - മോഡൽ 3 സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15ന് നോർത്ത് പറവൂർ, എസ്.എൻ.ജി.ഐ.എസ്.ടി ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എ മ്യൂസിക് മൃദംഗം, ബി.എ മ്യൂസിക് വയലിൻ - ഏപ്രിൽ 2023(സി.ബി.സി.എസ് - ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 13, 20 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി ആൻറ് ജനറ്റിക് എൻജിനീയറിംഗ് - മാർച്ച് 2023(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 16ന് അതത് കോളജുകളിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി - മാർച്ച് 2023(സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാസമയത്തിൽ മാറ്റം

ജൂൺ 16 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബി.ആർക്ക്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാസമയം പുനഃക്രമീകരിച്ചു.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷയോടൊപ്പം അഡീഷണൽ ലാംഗ്വേജ്: ഹിന്ദി - പ്രോസ് ആൻറ് ഷോർട്ട് സ്റ്റോറീസ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി.  പരീക്ഷ ജൂൺ 16ന് ആരംഭിക്കും

പരീക്ഷാ ഫലം

2023 ജനുവരി നടത്തിയ മൂന്നാം സെമസ്റ്റർ എം.എ - ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്(2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 23 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

അധ്യാപകർക്കുള്ള ഇൻഡക്ഷൻ, റിഫ്രഷർ & ഷോർട്ട് ടേം കോഴ്‌സുകൾ 

കണ്ണൂർ സർവകശാല യു ജി സി - എച് ആർ ഡി സി 2023-24 അധ്യയന വർഷത്തിലേക്കുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകശാല - കോളേജ് അദ്ധ്യാപകർക്ക് കരിയർ അഡ്വാൻസ്‌മെന്റിന് വേണ്ടിയുള്ള ഇൻഡക്ഷൻ, റിഫ്രഷർ & ഷോർട്ട് ടേം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുതിയ കോഴ്സുകളുടെ വിവരങ്ങൾ കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക്  ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടക്കുന്നതിന്റെ വിവരങ്ങൾ  നൽകുന്നതിനുള്ള ലിങ്ക് എച് ആർ ഡി സി സൈറ്റിലെ അപേക്ഷകരുടെ പ്രൊഫൈലിൽ അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ (https://hrdc.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രം രജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

 തീയതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രഷേൻ രണ്ടാം സെമസ്റ്റർ (2021 അഡ്മിഷൻ) എം എ അറബിക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റഡി ടൂർ റിപ്പോർട്ട്  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 20 വൈകുന്നേരം 4 മണി വരെ നീട്ടി.

 തീയതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം  സെമസ്റ്റർ (2020 & 21അഡ്മിഷൻ) ബിരുദാനന്തര ബിരുദ  പ്രോഗ്രാമുകളുടെ ഇന്റേണൽ ഇവാലുവേഷൻറെ, (നവംബർ 2022  സെഷൻ) ഭാഗമായുള്ള   അസൈൻമെൻറ്  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ജൂൺ 20 വൈകുന്നേരം 4 മണി വരെ നീട്ടി.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: