scorecardresearch

University Announcements 08 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2018 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2019 രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.      

ബി.വോക്. വൈവ

നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഏപ്രില്‍ 2021, നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രൊജക്ട്/ഇന്റേണ്‍ഷിപ്പ് ഇവാല്വേഷനും വൈവയും 13, 14 തീയതികളില്‍ നടക്കും.      

എം.എ. അറബിക് – കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍

എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍, പ്രീവിയസ് എം.എ. അറബിക് മെയ് 2020 പരീക്ഷയുടെ കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 14 മുതല്‍ 27 വരെ അറബിക് പഠന വിഭാഗത്തില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.      

പുനര്‍മൂല്യനിര്‍ണയ ഫലം

എം.ബി.എ. രണ്ടാം സെമസ്റ്റര്‍ ജനുവരി 2018, ഒന്നാം സെമസ്റ്റര്‍ ജനുവരി 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    

പി.ജി. കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. 2021 അദ്ധ്യയന വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 11 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ക്ലാസ്സുകള്‍ പിന്നീട് നടത്തും.        

MG University Announcements: എംജി സർവകലാശാല

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.വോക് (2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി / 2014 മുതൽ 2015 വരെയുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 16 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 17 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ ജൂൺ 24 മുതൽ

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2021 അഡ്മിഷൻ – റെഗുലർ / 2018 മുതൽ 2020 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി / 2017 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 15 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയം – അപേക്ഷാ തീയതി

2022 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബിഎ., ബി.എസ്.സി., ബി.കോം. മോഡൽ I, II, III (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന / പുനർമൂല്യനിർണ്ണയം

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ. പരീക്ഷയുടെ തടഞ്ഞു വച്ചിരുന്നതും പിന്നീട് ഏപ്രിൽ 29 ന് ഫലം പ്രഖ്യാപിച്ചതുമായ കുന്നുകര എം.ഇ.എസ്. കോളേജിലെ 57 ബി.ബി.എ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയം എന്നിവയ്ക്ക് സർവ്വകലാശാലയുടെ വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ വഴി ജൂൺ 26 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എസ് സി. ഇലക്ട്രോണിക്‌സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2000 മുതൽ 2008 വരെയുള്ള അഡ്മിഷൻ – അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂൺ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2022 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.ടി.ടി.എം., ബി.എസ്.ഡബ്ല്യു (മോഡൽ III – ന്യു ജനറേഷൻ -2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർട്ടിഫിക്കറ്റുകൾ 13 നകം സമർപ്പിക്കണം

ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ)പഞ്ചവത്സര എൽ.എൽ.ബി. വിദ്യാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റു വിവരങ്ങൾ കോളേജുകൾ നാളെ (ജൂൺ 10ന്) വൈകിട്ട് 5 ന് മുൻപ് പോർട്ടലിൽ രേഖപ്പെടുത്തി  സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ജൂൺ 13 ന് വൈകിട്ട് 4 ന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേസ് മാർക്ക്

കണ്ണൂർ സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് വർഷ സേവന കാലാവധി (2020-22) പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കി ബന്ധപ്പെട്ട പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ഹാൾടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം സർവ്വകലാശാല ആസ്ഥാനത്തുള്ള എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ (സ്റ്റുഡന്റസ് അമിനിറ്റി സെന്റർ) നേരിട്ട് എത്തിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദ്ദേശങ്ങൾ, പ്രൊഫോർമ എന്നിവ സർവ്വകലാശാല വെബ് സൈറ്റിൽ INFODESK ൽ University Orders എന്ന ലിങ്കിൽ ലഭ്യമാണ്. (https://www.kannuruniversity.ac.in/en/infodesk/order/scribe_grace/)

അപേക്ഷകൾ 2022 ജൂലൈ 05 -ന് വൈകിട്ട് 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. .

കോഴ്സ് ഡയറക്ടർ നിയമനം – അപേക്ഷ തിയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 15.06.2022 ലേക്ക് നീട്ടി. വിശദ വിവരങ്ങൾ സർവകലാശാല വൈബ് സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ പ്രവേശനം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിവിധ പി ജി, ബി.എ.എൽ എൽ. ബി. കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അവസരം. മൾട്ടി ക്യാമ്പസ് രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ 7 ക്യാമ്പസുകളിലായാണ് കോഴ്സുകൾ നടക്കുന്നത്

29 പി.ജി. കോഴ്സുകളിലേക്കും BA. LLB കോഴ്സിലേക്കുമാണ് ഇപ്പോൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എം.എസ്.സി മൈക്രോബയോളജി, ബയോടെക്നോളജി, കംപ്യൂട്ടേഷനൽ ബയോളജി, മോളിക്യൂലർ ബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി, വുഡ്‌സയൻസ് & ടെക്നോളജി, എൻവിയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), നാനോസയൻസ് & നാനോടെക്നോളജി, ഫിസിക്സ്, ജിയോഗ്രഫി, അപ്ലൈഡ് സുവോളജി, പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി, എം.എ ഇംഗ്ലീഷ്, ആന്ത്രോപോളജി, എക്കണോമിക്സ്, ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി, മ്യൂസിക്, മലയാളം, ഹിന്ദി, ട്രൈബൽ & റൂറൽ സ്റ്റഡീസ്, എൽ.എൽ.എം., എം.സി.എ, എം.ബി.എ, എം.എൽ.ഐ.എസ്.സി. എന്നിവയാണ് പി. ജി കോഴ്സുകൾ.

അഞ്ചാം സെമസ്റ്റർവരെയുള്ള പരീക്ഷകൾ പാസായി അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ പ്രവേശനം പൂർത്തിയാക്കുന്ന തിയ്യതിക്ക് മുൻപ് ഇവർ നിശ്ചിത യോഗ്യത നേടിയിരിക്കണം.

എൻട്രൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ, നീലേശ്വരം, പാലയാട്, മാനന്തവാടി ക്യാമ്പസുകൾക്ക് പുറമെ കോഴിക്കോടും പരീക്ഷ സെന്ററുകളുണ്ട്. .എം. ബി.എ പ്രവേശനം KMAT / CMAT / CAT പരീക്ഷകളുടെ സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ & ഇന്റർവ്യൂ എന്നീവയെ അടിസ്ഥാനമാക്കിയാണ്. എം.എ മ്യൂസിക് പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 15.06.2022 ആണ്. വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റായ https://admission.kannuruniversity.ac.in/ ൽ ലഭ്യമാണ്. ഫോൺ: 7356948230

അപേക്ഷ ഫീസ് 450/-രൂപ , SC/ST വിഭാഗങ്ങൾക്ക് 150/-രൂപ

പരീക്ഷാഫലം

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.ബി.എ (സി ബി സി എസ് എസ് -റെഗുലർ/ സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 20.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിദ്യഭ്യാസവാർത്തകൾ

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലർ/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും http://www.ihrd.ac.in ൽ ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂൺ 23 വരെ പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ജൂൺ 25 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ജൂലൈ 2022 ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ജൂൺ 30നു മുൻപും 200 രൂപ ലേറ്റ് ഫീയോടുകൂടി ജൂലൈ നാലു വരെയും സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ


എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 2022 ജൂലൈ ആദ്യ വാരം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാലി അധിഷ്ഠിത ജി.എസ്.ടി കോഴ്‌സ് ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.lbscentre.kerala.gov.in ൽ ജൂൺ 25 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

പ്ലേസ്‌മെന്റ് ഡ്രൈവ്


തിരുവനന്തപുരം കേരള യുണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 17നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക് (മെക്കാനിക്കൽ)/ ഐ.ടി.ഐ (ആട്ടോമൊബൈൽ)/ ഏതെങ്കിലും ഡിഗ്രി/ പി.ജി/ ബി.കോം/എം.കോം/എം.ബി.എ/ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ സ്ഥാപനങ്ങളിലെ 327 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജൂൺ 15ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് https://bit.ly/3xpcLLv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റെ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ  നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 ഫോൺ: 0471-2325101, മൊബൈൽ:+91 8281114464. ഇ-മെയിൽ: keralasrc@gmail.com, srccommunitycollege@gmail.com.

ന്യൂമീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയയ്ക്കണം. അവസാന തിയതി ജൂണ്‍ 20. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275.

പ്രവേശനം തുടരുന്നു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ 6 മാസം), വേഡ് പ്രോസസിംഗ് & ഡാറ്റാ എന്‍ട്രി(3 മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (3 മാസം) എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ & ഫോറിന്‍ അക്കൗണ്ടിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്നീ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷനായി 9526 229 998 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടണം.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേർണലിസം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ  ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. തിരുവനന്തപുരം  കേന്ദ്രത്തില്‍ അപേക്ഷ ലഭിക്കുവാനുള്ള  അവസാന തിയതി   ജൂണ്‍ 15, 2022. ഫോണ്‍ : 954495 8182,


Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 june 2022