/indian-express-malayalam/media/media_files/uploads/2021/04/university-announcements-1.jpg)
University Announcements 08 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരളസര്‍വകലാശാല
പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല 2021 ഏപ്രില്‍ 27 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം - റെഗുലര്‍ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 25 മുതല്‍ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2021 മെയ് 17 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം - റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 30 മുതല്‍ നടത്തുന്നതാണ്. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
കോവിഡ് 19; ഫോൺ കൗൺസിലിംഗ് സൗകര്യമൊരുക്കി മഹാത്മാഗാന്ധി സർവകലാശാല
കോവിഡ് 19 രണ്ടാം തരംഗത്തിന്റെയും ലോക്ഡൗണിന്റെയും സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന വൈകാരിക പ്രശ്‌നങ്ങളെയും സമ്മർദ്ദങ്ങളേയും കുറിച്ച് സംസാരിക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് സെന്റർ സൗകര്യമൊരുക്കുന്നു. പൊതുജനങ്ങൾക്ക് ഫോൺ വഴിയുള്ള മനഃശാസ്ത്ര കൗൺസിലിംഗിനായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ 9495971231, 9895501772 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷകള്‍ മാറ്റി
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 15 മുതല്‍ ആരംഭിക്കുവാനും പുനരാരംഭിക്കുവാനും തീരുമാനിച്ച എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സി.എച്ച് ചെയര്‍ ഗവേഷണ ഫെല്ലോഷിപ്പ് - അപേക്ഷകള്‍ ക്ഷണിക്കുന്നു
കാലിക്കറ്റ് സര്‍വ്വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയര്‍ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവേഷണ പ്രൊജക്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരഞ്ഞെടുപ്പ് പഠനത്തില്‍ (സിഫോളജി) തല്‍പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സി.എച് ചെയര്‍ നിയമിക്കുന്ന വിഷയ വിദഗ്ദ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് മാസത്തിനകം ഗവേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അമീന്‍ റഹ്മാന്‍ ഡൊനേറ്റീവുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രൊജക്റ്റില്‍ 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക. അപേക്ഷകള്‍ ജൂണ്‍ 25 നു മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇ.മെയില്‍ chmkchair@gmail.com
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം
മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പ്രാക്റ്റിക്കൽ പരീക്ഷകളുടെ മാർക്ക് 18.06.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. 22.06.2021 നകം പ്രിന്റ്റൌട്ട് സർവകലാശാലയിൽ സമർപ്പിക്കണം.
വാക്-ഇൻ-ഇന്റർവ്യൂ
കണ്ണൂർ സർവ്വകലാശാലയിൽ അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വര്ഷത്തേക്ക് നിയമിക്കാൻ യോഗ്യരായ ഉദ്യോഗാർത്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ 14/06/2021 തിയ്യതി വൈകുന്നേരം 5മണിക്ക് മുൻമ്പായി സർവ്വകലാശാല രജിസ്ട്രാർക്ക് മുൻമ്പാകെ നേരിട്ടോ registrar@kannuruniv.ac.in എന്ന ഇമെയിൽ മുഘേനയൊ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in) അഭിമുഖതിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us