/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT.jpg)
University Announcements
University Announcements 08 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
മാറ്റിവെച്ച പരീക്ഷകൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം ബി എ / എം എൽ ഐ എസ് സി / എം സി എ /എൽ എൽ എം (സി ബി സി എസ് എസ് 2020 സിലബസ് ) റെഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷകളുടെ ജൂലൈ 5 ന് നടത്താനിരുന്ന പരീക്ഷകൾ ജൂലൈ 15 ന് (ശനിയാഴ്ച ) നടത്തുന്ന വിധത്തിൽ പുനക്രമീകരിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ ഫൈൻ ആർട്സ്, ജനറൽ എഡ്യൂക്കേഷൻ, കന്നഡ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഉള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 11 ചൊവ്വാഴ്ച താവക്കര ക്യാമ്പസിൽ വച്ച് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും ഒരു പകർപ്പും സഹിതം രാവിലെ കൃത്യം 10 മണിക്ക് താവക്കര ക്യാമ്പസിൽ എത്തണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us