scorecardresearch
Latest News

University Announcements 08 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 08 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022-23 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https:// admissions. keralauniversity.ac.in) ആരംഭിച്ചു.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടേയും കോഴ്‌സുകളുടേയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുളള ലിങ്ക് ജൂലൈ 15 മുതല്‍ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാകുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ജൂലൈ 31.

കേരളസര്‍വകലാശാല ജൂലൈ 11 ലെ പരീക്ഷകള്‍ മാറ്റിവച്ചു

കേരളസര്‍വകലാശാല 2022 ജൂലൈ 11 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാത്തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 20 ന് മുന്‍പായി ഓഫ്‌ലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ പാര്‍ട്ട് മൂന്ന് സെപ്റ്റംബര്‍ 2021 സെഷന്‍ ബി.എ. ഡിഗ്രി ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് വിഷയങ്ങളുടെ (മെയിന്‍ & സബ്‌സിഡിയറി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്, ജൂണ്‍ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ജൂലൈ 19 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08607 – ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിംഗ് ലാബ്, 08608 – കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്റ് ഡ്രാഫ്റ്റിംഗ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 14 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08507 – പ്രാക്ടിക്കല്‍ സര്‍വ്വെയിംഗ് കക, 08508 – കോണ്‍ക്രീറ്റ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 13 ന് തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസ്

ബക്രീദ് പ്രമാണിച്ച് ജൂലൈ 9, 10 തീയതികളില്‍ വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾ: താത്പര്യപത്രം ക്ഷണിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾക്കായി വീഡിയോ ക്ലാസ്സുകൾ തയ്യാറാക്കുന്നതിന് അധ്യാപകരുടെ പാനൽ രൂപീകരിക്കുന്നു. അധ്യാപന – പഠന മാർഗ്ഗരേഖകൾ തയ്യാറാക്കുന്ന ചുമതലയും ഇവർക്ക് ഉണ്ടായിരിക്കും. ബി.കോം, ബി.ബി.എ., എം.കോം., എം.എസ്.സി.-സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ.- ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എ.-ഇംഗ്ലീഷ്, എം.എ.-ബിസിനസ് ഇക്കണോമിക്‌സ്, എം.എ-സോഷ്യോളജി, എം.എ.-ഇൻറർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്‌സ്, എം.എ.-ഗ്രാഫിക് ഡിസൈൻ, എം.എ.-അനിമേഷൻ, എം.എ.-മൾട്ടിമീഡിയ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള ക്ലാസുകളും പഠനരേഖകളുമാണ് തയ്യാറാക്കേണ്ടി വരിക. അപേക്ഷകരുടെ യോഗ്യതയുടേയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ആകർഷകമായ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവർ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ https://forms.gle/TXkcht3SjS31gzyw8 എന്ന ഗൂഗ്ൾ ഫോം മുഖേന സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം ഒരു സാംപിൾ ലക്ചർ ക്ലാസ്സിന്റെ വീഡിയോയും സമർപ്പിക്കണം. ‘സർവകലാശാല നിഷ്‌കർഷിക്കുന്ന നിലവാരത്തിൽ സ്വന്തം സൗകര്യം പ്രയോജനപ്പെടുത്തി ക്ലാസുകൾ റെക്കോർഡ് ചെയ്ത്‌ അയച്ചു നൽകാവുന്നതാണ്. അല്ലാത്തപക്ഷം സർവകലാശാലയിൽ നേരിട്ടെത്തി ക്ലാസുകൾ റെക്കോർഡ് ചെയ്യാവുന്നതുമാണ്.’ കൂടതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷ മാറ്റി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ജൂലൈ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ) പി.എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ ജൂലൈ 18 തീയതിയിലേക്കും ജൂലൈ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വൈവാ വോസി പരീക്ഷ ആഗസ്ത് നാല്, അഞ്ച് തീയതികളിലേക്കും മാറ്റി വച്ചു.

അപേക്ഷാ തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) ബിരുദ പരീക്ഷകൾക്ക് 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും അപേക്ഷിക്കാം.

പരീക്ഷ ജൂലൈ 26 മുതൽ

ആറാം സെമസ്റ്റർ ബി.വോക്ക് (2016-2018 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2014, 2015 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

ഇന്റർ യൂണിവേഴ്‌സിറ്റി ഇൻസ്ട്രമെന്റേഷൻ സെന്റർ 2017 ഒക്ടോബറിൽ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ് വർക്ക് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ രണ്ടും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 12 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് ജനറൽ വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 11 മുതൽ 19 വരെ വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നടക്കുന്ന ഓപ്പൺ അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി. അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19 നകം സ്‌കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447573027.

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8238297873 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ്.സി. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (കെമിസ്ട്രി) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 11 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 420 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്‌ട്രേഷന്‍ സമയത്ത് ഒ.ടി.പി. വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിന്റേതോ സ്വന്തം മൊബൈല്‍ നമ്പറോ മാത്രമേ നല്‍കാവൂ. അപേക്ഷ പൂര്‍ത്തീകരിച്ചതിനു ശേഷം പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. അപേക്ഷ പൂര്‍ത്തീകരിച്ചവര്‍ക്ക് അവസാന തീയതി വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. തിരുത്തലുകള്‍ വരുത്തിയ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. പ്രവേശന സമയത്ത് പ്രസ്തുത പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ക്കൊപ്പം കോളേജില്‍ സമര്‍പ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അലേട്ട്‌മെന്റ്, പ്രവേശനം തുടങ്ങിയ വിവരങ്ങള്‍ അതാതു സമയത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് (admission. uoc.ac.in) സന്ദര്‍ശിക്കുക.

ഇലക്ട്രിസിറ്റി വര്‍ക്കര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിസിറ്റി വര്‍ക്കറുടെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1-ന് 26 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ 18-ന് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്. 18390 രൂപയാണ് പ്രതിമാസ ശമ്പളം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിമന്‍ സ്റ്റഡീസ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിമന്‍ സ്റ്റഡീസ് വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം13-ന് നടക്കും. യോഗ്യരായവര്‍ക്കുള്ള പ്രവേശന മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407366, 7339.

പരീക്ഷ

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷ ആഗസ്ത് 1-നും മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 15-നും മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 18-നും നടക്കും.

2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 26-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 13 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ബി.കോം. വൊക്കേഷണല്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദാനന്തര ബിരുദം – അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 15-07-2022, വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.07.2022 വരെ നീട്ടി.

പുനഃക്രമീകരിച്ച പരീക്ഷകൾ

08.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു:

മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് (പ്രാക്റ്റിക്കൽ) – 11.07.2022 (തിങ്കൾ)

മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ

സെക്കന്റ് പ്രൊഫഷണൽ ബി. എ. എം. എസ്. (സപ്ലിമെന്ററി), ഡിസെംബർ 2020 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ

ഒന്നാം സെമസ്റ്റർ ബി. എസ് സി./ ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 12.07.2022 (ചൊവ്വ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ

ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകൾ – 13.07.2022 (ബുധൻ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾ -13.07.2022 (ബുധൻ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ

ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 14.07.2022 (വ്യാഴം) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ.

പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ പിഴയില്ലാതെയും 18.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 21.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2016 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

12.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഐ.എം.ടി പുന്നപ്രയില്‍ എം ബി എ കോഴ്സിന് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം ടി ) പുന്നപ്രയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ദ്വിവത്സര എം ബി എ 2022-23 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഡിഗ്രിക്ക് 50% മാര്‍ക്കും, കെ – മാറ്റ് പരീക്ഷ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം ബി എ പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ഥികര്‍ക്കായി അവരുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി മാസി ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് നടത്തും. ഫോണ്‍- 0477 -2267602, 8590599431, 9847961842, 9746125234.

എഎന്‍എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 2022-2024 വര്‍ഷത്തെ എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. 2022 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞവര്‍ ആയിരിക്കണം, 30 വയസ്സ് കവിയരുത്.

ഉയര്‍ന്ന പ്രായ പരിധിയില്‍ ഒ.ബി.സി ക്കാര്‍ക്ക് 3 ഉം എസ് സി / എസ് ടി ക്കാര്‍ക്ക് 5 ഉം വയസ്സ് ഇളവുണ്ട്. അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും www. dhs. kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. എസ് സി / എസ് ടി ക്കാര്‍ 75/ രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം, പുരിപ്പിച്ച അപേക്ഷ ജൂലൈ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഓഫീസില്‍ ലഭ്യമാക്കണം. വിലാസം- ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്റര്‍, പെരിങ്ങോട്ടുകുറുശ്ശി, പാലക്കാട്-678573. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04922 217241.

കിക്മയിൽ എം.ബി.എ. സീറ്റൊഴിവ്

സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതർക്കായുളള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത. താൽപര്യമുളള വിദ്യാർഥികൾക്ക് meet. google.com/ttz-qbrj-chc എന്ന ലിങ്കിൽ ജൂലൈ 11ന് രാവിലെ 10നു നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, www. kicma.ac.in.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബ്.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലായിൽ ആരംഭിക്കുന്ന Computerised Financial Accounting & GST Using Tally കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

ജനറല്‍ നഴ്സിങ് കോഴ്സിന് അപേക്ഷിക്കാം

ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക അപേക്ഷിക്കാം. അപേക്ഷാഫോറം, പ്രോസ്പെക്ടസ് www. dhskerala.gov.in ല്‍ ലഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 75 രൂപയും, മറ്റ് വിഭാഗക്കാര്‍ക്ക് 250 രൂപയാണ് അപേക്ഷാഫീസ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം ജില്ലയിലെ നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ടോ, പ്രിന്‍സിപ്പാള്‍, ഗവ.നഴ്സിംഗ് സ്‌കൂള്‍, പാലക്കാട്,678001 വിലാസത്തില്‍ നല്‍കണം.

എം.ബി.എ പ്രവേശനം

പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ (ഐ.എം.ടി) ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷലൈസേഷന്‍ ദ്വിവത്സര എം.ബി.എ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 50 ശതമാനം മാര്‍ക്കോടെ ബിരുദം, കെ- മാറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് മാസി ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സും നടത്തും. ഫോണ്‍ : 0477 2267602, 8590599431, 9847961842.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 july 2022