University Announcements 08 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
സ്പെഷ്യല്‍ പരീക്ഷ
കോവിഡ് -19 കാരണം ഫെബ്രുവരി 2021 ലെ അഞ്ചാം സെമസ്റ്റര്‍ ബി. എ/ബി.എസ്.സി/ ബി.കോം സി.ബി.സി.എസ്.എസ്/ സി.ആര് എന്നീ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ജൂലൈ 14 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
പ്രാക്ടിക്കല്‍/ പ്രോജക്ട് വൈവ
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്.സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 14 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം (2018 അഡ്മിഷന് റെഗുലര്‍, 2015, 2016, 2017 അഡ്മിഷന് സപ്ലിമെന്ററി) മാര്‍ച്ച് 2021 പരീക്ഷയുടെ പ്രോജക്ട് വൈവ ജൂലൈ 13 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റര്‍ ( 2018 അഡ്മിഷന് റെഗുലര്‍ & 2017 അഡ്മിഷന് സപ്ലിമെന്ററി) ബി.എ ഡിഗ്രി പരീക്ഷകള്‍ ജൂലൈ 15 ന് ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷന്
കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (യു.ഐ.എം/ ട്രാവല്‍ ആന്‍ഡ് ടൂറിസം/ റെഗുലര്‍ ഈവനിംഗ്)( 2018 സ്കീം – റെഗുലര്‍ & സപ്ലിമെന്ററി, 2014 സ്കീം- 2016 അഡ്മിഷന് & 2017 അഡ്മിഷന് സപ്ലിമെന്ററി, 2014 സ്കീം – 2014 അഡ്മിഷന് – മേഴ്സി ചാന്‍സ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. പിഴകൂടാതെ ജൂലൈ 15 വരെയും, 150 രൂപ പിഴയോടുകൂടി ജൂലൈ 21 വരെയും, 400 രൂപ പിഴയോടുകൂടി ജൂലൈ 23 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
കേരളസര്‍വകലാശാല 2020 മാര്‍ച്ച് മാസത്തില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എം.എസ് ഹോട്ടല്‍ മാനേജ്മെന്റ് (2017 അഡ്മിഷന് – റെഗുലര്‍) കോഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2020 ഒക്ടോബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഡ് (2018 സ്കീം റെഗുലര്‍ & സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
ജൂൺ 29, ജൂലൈ ഒന്ന്, അഞ്ച്, ഏഴ്, ഒൻപത്, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ യഥാക്രമം ജൂലൈ 21, 23, 26, 28, 30, ഓഗസ്റ്റ് രണ്ട് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
2021 ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ – റഗുലർ/2013-2018 അഡ്മിഷൻ – സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.സി.ജെ., എം.എം.എച്ച്., എം.എസ്.ഡബ്ല്യു, എം.ടി.എ., എം.ടി.ടി.എം. (2019 അഡ്മിഷൻ – റഗുലർ, 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി, 2014, 2013, 2012 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലൈ 13ന് നടക്കും. 2021 ഏപ്രിൽ 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ യഥാക്രമം ജൂലൈ 23, 26 തീയതികളിൽ നടക്കും. 2021 ഏപ്രിൽ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2019 അഡ്മിഷൻ റഗുലർ) പരീക്ഷ ജൂലൈ ഒൻപതിന് നടക്കും. 2021 ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ – റഗുലർ/2014-2017 അഡ്മിഷൻ – റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലൈ 22ന് നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല്വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 21 മുതൽ നടക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2018 അഡ്മിഷൻ- റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2016ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ 26 മുതൽ നടക്കും. പിഴയില്ലാതെ ജൂലൈ 12 വരെയും 525 രൂപ പിഴയോടെ ജൂലൈ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബി.ടെക് (2017-അഡ്മിഷൻ – റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – സീപാസ്) പരീക്ഷകൾ ജൂലൈ 30 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 14 വരെയും 525 രൂപ പിഴയോടെ ജൂലൈ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 16 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷഫലം
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ് (2015 – 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ ജൂലൈ 21 വരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. മ്യൂസിക് വോക്കൽ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ തീയതി
നാലാം സെമസ്റ്റർ പി.ജി. (2019 അഡ്മിഷൻ – റഗുലർ), അഞ്ചാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ – സ്പെഷൽ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 12 വരെയും ഫൈനോടെ ജൂലൈ 13 വരെയും സൂപ്പർഫൈനോടെ ജൂലൈ 14 വരെയും അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.ബി.എ. അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള, തൃശൂര്‍ അരനാട്ടുകര ഡോ. ജോണ്‍ മത്തായി സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ. കോഴ്സുകള്‍ക്കു വേണ്ടി അഡീഷണല്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. ബിരുദവും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ കുറയാത്ത ഔദ്യോഗിക പദവിയില്‍ അദ്ധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 64 വയസില്‍ താഴെയുള്ളവരായിരിക്കണം. 33000 രൂപയാണ് പ്രതിമാസ ശമ്പളം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23-ന് മുമ്പായി സര്‍വകലാശാല വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പി.എച്ച്ഡി പ്രവേശനം
2021- 22 വര്‍ഷത്തെ പി.എച്ച്ഡി പ്രോഗ്രാമിന് അപേക്ഷിച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് (കെമിസ്ട്രി, ബയോ കെമിസ്ട്രി) പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസിൽ വെച്ച് ജൂലൈ 12ന് ഉച്ചയ്ക്ക് 2.30ന് അഭിമുഖം നടത്തും. അപേക്ഷകര്‍ സിനോപ്സിസിന്റെ 5 പകര്‍പ്പുകളും അസ്സൽ സര്ട്ടിപിക്കറ്റുകളും സഹിതം ഹാജരാകുക.
പ്രൊജക്റ്റ് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം ബി എ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് ജൂലൈ 19 മുതൽ 22 വരെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ കണ്ണൂർ സർവകലാശാല (താവക്കര) ആസ്ഥാനത്ത് സമർപ്പിക്കേണ്ടതാണ്.
പരീക്ഷാവിജ്ഞാപനം
ഒന്ന്, മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ ബി. എ. എൽ. എൽ. ബി. (റെഗുലർ/ സപ്ലിമെന്ററി 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.
ഒൻപതും മൂന്നും സെമസ്റ്റർ പരീക്ഷകൾക്ക് 13.07.2021 മുതൽ 15.07.2021 വരെ പിഴയില്ലാതെയും 19.07.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അഞ്ചും ഒന്നും സെമസ്റ്റർ പരീക്ഷകൾക്ക് 21.07.2021 മുതൽ 23.07.2021 വരെ പിഴയില്ലാതെയും 27.07.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. 2019 അഡ്മിഷൻ മുതൽ ഓൺലൈൻ രജിസ്റ്റ്രേഷനാണ്. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രോജക്റ്റ് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും
ആറാം സെമസ്റ്റർ ബി. ടി. ടി. എം. ഡിഗ്രി (സി. ബി. സി. എസ്. എസ്. – റെഗുലർ / സപ്ലിമെന്ററി, ഏപ്രിൽ 2021) പ്രായോഗിക പരീക്ഷ 15.07.2021 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.
ആറാം സെമസ്റ്റർ ബി. സി. എ. ഡിഗ്രി (സി.ബി.സി.എസ്.എസ് -റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 16.07.2021, 19.07.2021 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടക്കും
ആറാം സെമസ്റ്റർ ബി. എ. ഹിന്ദി / ഫങ്ഷണൽ ഹിന്ദി പ്രൊജക്റ്റ് മൂല്യ നിർണ്ണയം / വാചാ പരീക്ഷ 14.07.2021 മുതൽ 17.07.2021 വരെ ഓൺലൈൻ ആയി നടക്കും.
Read More: University Announcements 07 July 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ