scorecardresearch
Latest News

University Announcements 08 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. – 2019-20 ബാച്ച്) പരീക്ഷ ജനുവരി 19 ന് നടക്കും. അപേക്ഷകൾ പിഴയില്ലാതെ ജനുവരി 14 വരെയും പിഴയോടെ ജനുവരി ജനുവരി 17 വരെയും സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.റ്റി.എ./ എം.എം.എച്ച്/ എം.റ്റി.റ്റി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2019, 2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫീസടക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. 520 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 സൂപ്പർഫൈനോടെ ജനുവരി 12 നും ഫീസടയ്ക്കാം.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2017 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ പിഴയോടു കൂടി ജനുവരി 13 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 18 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ പിഴയോടു കൂടി ജനുവരി 13 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2019 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 28 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 17 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 18 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 19 നും അപേക്ഷിക്കാം.

പരീക്ഷാഫലം

2021 സെപ്റ്റംബറിൽ സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ട് നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ/ 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2016 ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Read More: University Announcements 07 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 january 2022