University Announcements 08 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
വിദൂരവിദ്യാഭ്യാസം വഴി നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ എം.എച്ച്.എ., (എസ്.ഡി.ഇ. – 2017 അഡ്മിഷന് മുന്‍പ്), മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.കോം. (ആന്വല്‍ സ്‌കീം), ആഗസ്റ്റ് 2022 പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കു മാത്രം സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓഫ്‌ലൈനായി ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഫ്.എ. പെയിന്റിങ് ആന്‍ഡ് സ്‌കള്‍പ്പ്ച്ചര്‍ (റെഗുലര്‍), മേഴ്‌സിചാന്‍സ് (2010 – 2017 അഡ്മിഷന്‍), സപ്ലിമെന്ററി (2018 അഡ്മിഷന്‍) (ജൂറി മോഡല്‍), മാര്‍ച്ച് 2023 പരീക്ഷയ്ക്കു പിഴകൂടാതെ ഫെബ്രുവരി 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ് 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്), മൂന്നാം സെമസ്റ്റര്‍ സൈബര്‍ ഫോറന്‍സിക് (2021 അഡ്മിഷന്‍ റഗുലര്‍,2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ് 2019, 2020 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ജനുവരി 2023) പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രൈവറ്റ് രജിസ്ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം (സി.ബി.സി.എസ്, 2021 അഡ്മിഷന്‍ – ജനുവരി 2023) പരീക്ഷകള്‍ 17ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
2022 സെപ്റ്റംബറില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.സി.എ (2017 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
എസ് ഡി ഇ കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. 2022 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ. അഫ്സലുല്‍ ഉലമ, ഫിലോസഫി (കോര്‍ കോഴ്സ് മാത്രം) വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ 13-നു തുടങ്ങും. ഐ.ഡി. കാര്‍ഡ് സഹിതം സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.
പരീക്ഷ
സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്കു പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 13-നു കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
ബി ബി എ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഐ വി റിപ്പോര്‍ട്ട്
2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് റിപ്പോര്‍ട്ട് 28നു നാലിനകം വിദൂര വിദ്യാഭ്യാസം ഡയറക്ടര്‍ക്കു സമര്‍പ്പിക്കണം. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി.