scorecardresearch

Latest News

University Announcements 08 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പി.എസ്.സി കോച്ചിങ്

കേരളസര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്‌മെന്റും കേരള ഗവണ്‍മെന്റിന്റെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും സംയുക്തമായി, 250 വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി കോച്ചിങ് നല്‍കി വരുന്നു. ഈ സംരംഭത്തിന് ആദ്യഘട്ടമായി തിരുവനന്തപുരം കോളേജുകളില്‍ പഠിക്കുന്ന , കേരളത്തിലെ മധ്യ ജില്ലയായ ഇടുക്കിയിലെ മൂന്നാര്‍ ,പെട്ടിമുടി എന്നീ പ്രദേശങ്ങളിലെ ഭാഷാ ന്യൂനപക്ഷ തമിഴ് കുട്ടികളില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്, പി.എസ്.സി,സിവില്‍ സര്‍വീസ് മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ആവശ്യമായ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊ.പി.പി.അജയകുമാര്‍, കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ചീഫും സിന്‍ഡിക്കേറ്റ് മെമ്പറുമായ ഡോ.എസ് നസീബ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശ്രീ.ജയന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.

സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല കോവിഡ് 19 കാരണം നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഡിസംബര്‍ 2020 പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ഫെബ്രുവരി 10 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്., 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 9 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഇ.ജെ.കകക – (മൂന്ന്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി: പരീക്ഷകൾക്ക് മാറ്റമില്ല

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്ന് (ഫെബ്രുവരി -9) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.ടെക് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന സമയക്രമമനുസരിച്ച് നടക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. നേരത്തെ ഫെബ്രുവരി 8 വരെ മാറ്റി വച്ചിരുന്ന അഞ്ചാം സെമസ്റ്റർ യു. ജി. പരീക്ഷകളും രണ്ടാം സെമസ്റ്റർ പി.ജി. പരീക്ഷകളും ഫെബ്രുവരി 11ന് പുനരാരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 നവംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ് – പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രണ്ട്, മൂന്ന് വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും എം.എ. എക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ക്ലാസ്സുകള്‍ 14-ന് തുടങ്ങും

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 14-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഫെബ്രുവരി 18 ന്

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല കാമ്പസുകളിലും 2021-22 വർഷത്തേക്കുള്ള മാറ്റിവെച്ച വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 18 ന് (വെള്ളിയാഴ്ച) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതാണ് . തെരഞ്ഞെടുപ്പ് വിജ്ഞാപനം 09-02-2022 ന് അത് കോളേജുകളിൽ /ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ് .തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രാഥമിക വോട്ടർപട്ടിക 2022 ഫെബ്രുവരി 10 ന് 11 മണിക്കും അന്തിമ വോട്ടർ പട്ടിക 2022 ഫെബ്രുവരി 11 ന് 11മണിക്ക് പ്രസിദ്ധീകരിക്കും. 2022 ഫെബ്രുവരി 11ന് വൈകുന്നേരം 4 മണി വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ഫെബ്രുവരി 14 രാവിലെ 11 മണിക്കാണ് സൂക്ഷ്മപരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം 2022 ഫെബ്രുവരി 14 വൈകുന്നേരം 4.30 ആണ്. 2022 ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരി 18 രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 12. 30 വരെ തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടുമണിക്ക് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടത്തും.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

കുസാറ്റ്: ഓണ്‍ലൈന്‍ യു.ജി.സി നെറ്റ് കോച്ചിംഗ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സിഎസ്‌ഐആര്‍ യു.ജി.സി നെറ്റ് (കെമിക്കല്‍ സയന്‍സ് പേപ്പര്‍ ) പരീക്ഷയ്ക്ക് തയ്യാറെടുക്കുവര്‍ക്കായി പത്തു ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട്് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുവര്‍ക്കായിരിക്കും മുന്‍ഗണന. ഫോണ്‍: 0484 2576756, 2862153.

ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് ഫെബ്രവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. കമ്പ്യൂട്ടര്‍ നിയന്ത്രിത സ്റ്റേജ്ലൈറ്റിംഗ്, ഇന്റീരിയര്‍ലൈറ്റിംഗ്, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ലൈറ്റിംഗ്, ആംബിയന്‍സ് ലൈറ്റിംഗ്, ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്നിക്കുകളും അത്യാധുനിക ലൈറ്റിംഗ്കണ്‍സോളില്‍ പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ തിരുവനന്തപുരം കാമിയോലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് (9447399019)നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍പി.ഒ, തിരുവനന്തപുരം-33.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍:04712325101, 8281114464. https:// srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ http://www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ്

2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ, പരീക്ഷാർഥികൾ 2021 ഓഗസ്റ്റിൽ ആദ്യപരീക്ഷയെഴുതിയ സെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഈ സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

നാലാം ഘട്ട അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ നാലാം ഘട്ട അലോട്ട്‌മെന്റ് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി – യും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂ – വും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www. minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക് 0471-2300524.

അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ 25 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയും. ഓൺലൈൻ ആപ്ലിക്കേഷൻ ഫെബ്രുവരി 25ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്തിരിക്കണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകൾ www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 8, 9 തീയതികളിൽ സമർപ്പിക്കുകയും ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് കെമിക്കല്‍ സയന്‍സ് പേപ്പര്‍ പരിക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍: 0484 2576756, 2862153

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിലേക്ക് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846033001, 8281114464, www. srccc.in.

Read More: University Announcements 07 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 february 2022