scorecardresearch

University Announcements 08 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 08 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പുതുക്കിയ പരീക്ഷാ തീയതി

ഡിസംബര്‍ 20 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം) ബി.എ./ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാ റ്റിക്‌സ്/ബി.ബി.എ./ബി.സി.എ. പരീക്ഷകള്‍ 2023 ഫെബ്രുവരി ഒന്നിലേക്കു മാറ്റി. ഈ കോഴ്‌സുകളുടെ ജനുവരി നാലു മുതലുളള മറ്റു പരീക്ഷകള്‍ക്കു മാറ്റമില്ല.

പ്രാക്ടിക്കല്‍

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2022 ഡിസംബര്‍ 15, 16 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 12 മുതലും ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 13
മുതലും അതതു പരീക്ഷാകേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

എം.സി.എ. (മേഴ്‌സിചാന്‍സ് – 2011, 2015 സ്‌കീം), ഒക്‌ടോബര്‍ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ക്രിസ്മസ് അവധി

സര്‍വകലാശാല പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളജുകളും ക്രിസ്മസ് അവധിക്കായി ഡിസംബര്‍ 22 ന് വൈകുന്നേരം അടയ്ക്കും. ജനുവരി രണ്ടിനു മന്നം ജയന്തി പ്രമാണിച്ച് പൊതു അവധി ആയതിനാല്‍ ജനുവരി മൂന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

MG University Announcements: എംജി സർവകലാശാല

മാറ്റിവച്ച പരീക്ഷകള്‍

മാറ്റിവച്ച ഡിസംബര്‍ ഏഴിലെ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ബി.ടെക് (2015 മുതലുള്ള അഡ്മിഷന്‍ സപ്ലിമെന്ററി, സീപാസ്) കോഴ്‌സുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ ഡിസംബര്‍ 12 നും രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ 2023 ജനുവരി നാലിനും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ജനുവരി ഒന്‍പതിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക് (2021 അഡ്മിഷന്‍ റഗുലര്‍,പുതിയ സ്‌കീം) പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാം.
പിഴയില്ലാതെ ഡിസംബര്‍ 15 മുതല്‍ 19 വരെയും 555 രൂപ പിഴയോടു കൂടി 20 നും 1105 രൂപ സൂപ്പര്‍ ഫൈനോടെ 21 നും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍, വൈവ വോസി

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ബയോകെമിസ്ട്രി (2021 അഡ്മിഷന്‍ റഗുലര്‍, 2016,2017,2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ വോസി പരീക്ഷ ജനുവരി 10 മുതല്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ കേന്ദ്രം

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.കോം. (സി.ബി.സി.എസ്., 2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്ത സെന്ററില്‍നിന്നു ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.

അപേക്ഷ: സമയപരിധി നീട്ടി

ആറാം സെമസ്റ്റര്‍ ബി.വോക്. (2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, പുതിയ സ്‌കീം) ബിരുദ പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ ഒന്‍പതു വരെ അപേക്ഷ നല്‍കാം. 555 രൂപ പിഴയോടെ 13 നും 1105 രൂപ സൂപ്പര്‍ഫൈനോടെ 14 നും അപേക്ഷ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയ്ക്കും എം.എസ് സി. ബയോടെക്നോളജി ഡിസംബര്‍ 2022 പരീക്ഷയ്ക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കു പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

നാലാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കു പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

സര്‍വലാശാലാ എന്‍ജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷക്കു പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും നേരിട്ട് അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 22-നു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 27-നു മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പൊസിഷൻ ലിസ്റ്റ്

ബി.കോം വൊക്കേഷണല്‍ സ്ട്രീം ഏപ്രില്‍ 2018 പരീക്ഷയുടെയും ബി.കോം. പ്രൊഫഷണല്‍, ബി.ടി.എച്ച്.എം. ഏപ്രില്‍ 2019 പരീക്ഷകളുടെയും പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസടച്ച് അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ് സഹിതം അപേക്ഷിക്കണം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്

പരീക്ഷാ സമയം മാറ്റി

ഡിസംബര്‍ 14ലെ മൂന്നാം സെമസ്റ്റര്‍ ബി.കോം ഇന്‍ട്രൊഡക്ഷന്‍ ടു കംപ്യൂട്ടേഴ്‌സ് ആന്‍ഡ് നെറ്റ് വര്‍ക്ക്‌സ് പരീക്ഷയുടെ സമയം ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെ എന്നുള്ളത് 1:30 മുതല്‍ 3:30 വരെയാക്കി പുനഃക്രമീകരിച്ചു. മറ്റു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമില്ല

ടൈം ടേബിള്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം എ/ എം എസ് സി/ എം സി എ/ എം എല്‍ ഐ എസ് സി/ എല്‍ എല്‍ എം/ എം ബി എ (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലര്‍/ സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷകളുടെ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 december 2022