Latest News

University Announcements 08 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുളള പ്രവേശനം അവസാന ഘട്ട കൗണ്‍സിലിംഗ് ഡിസംബര്‍ 13 മുതല്‍ 15 വരെ

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ രണ്ടാം ഘട്ട കൗണ്‍സിലിംഗ് ഡിസംബര്‍ 13 മുതല്‍ 15 വരെ വരെ നടത്തുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്.(റാങ്ക് ലിസ്റ്റിനായി പ്രൊഫൈല്‍ സന്ദര്‍ശിക്കുക). വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള schedule പ്രകാരം 10.30 മണിക്ക് മുമ്പായി പ്രസ്തുത കോളേജില്‍ ഹാജരാകേണ്ടതാണ്. ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവരെ പരിഗണിച്ചതിനുശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുളളൂ. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലിംഗിന് കോളേജില്‍ ഹാജരാകാത്തവരെ വീണ്ടും പരിഗണിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരങ്ങളും കോളേജുകളിലെ ഓരോ കോഴ്‌സുകളുടെ അഡ്മിഷന്‍ തീയതിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംങ്ങിന് പങ്കെടുത്തതുകൊണ്ട് മാത്രം സീറ്റ് ഉറപ്പാകുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ കോളേജുകളിലും ഒരു കോഴ്‌സിന് ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്, റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരായില്ല എങ്കില്‍ റാങ്ക്‌ലിസ്റ്റിലെ അടുത്ത ആളിനെ വിളിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് ആവശ്യപ്പെടാന്‍ സാധിക്കില്ല.

അഡ്മിഷന് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുളളവര്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുളളില്‍ അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുളളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിംങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദപ്രവേശനം 2021

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ നിലവില്‍ താല്‍ക്കാലിക അഡ്മിഷന്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 10.12.2021 തീയതിക്ക് മുന്‍പായി അതാത് കോളേജുകളില്‍ എത്തി സ്ഥിര അഡ്മിഷന്‍ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ നിലവിലെ അഡ്മിഷന്‍ റദ്ദാകുന്നതാണ്

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (മൃദംഗം, വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 13 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 30 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.എച്ച്.എം.എസ്. മേഴ്‌സിചാന്‍സ് (1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 15 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഡിസംബര്‍ 16 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.എഡ് സ്പോട്ട് അഡ്മിഷൻ ഇന്ന് (ഡിസംബർ 9)

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ്. പ്രോഗ്രാമിൻ്റെ 2021- 2023 ബാച്ചിൽ പ്രവേശനത്തിന് പൊതു വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. സി.എ.റ്റി – 2021 പ്രോസ്‌പെക്ടസ് നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ളവർ പഠനവകുപ്പിൽ ഇന്ന് (ഡിസംബർ 9 ) രാവിലെ 11 നകം നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് പരിഗണിക്കും. എൻ.എസ്.എസ്./ എൻ.സി.സി./ എക്‌സ് സർവ്വീസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർ അവ ഹാജരാക്കണം. ബിരുദാനന്തര ബിരുദധാരികൾക്ക് മാർക്കടിസ്ഥാനത്തിൽ ബോണസ് മാർക്കിനും അർഹതയുണ്ടായിരിക്കും. പ്രവേശനം ലഭിക്കുന്നവർ നിശ്ചിത സി എ റ്റി രജിസ്‌ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ്, സ്‌പെഷ്യൽ ഫീസ് മുതലായവ ഇന്ന് (ഡിസംബർ 9) തന്നെ ഒടുക്കേണ്ടതാണ്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് ജാതി/ വരുമാന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കോച്ചിങ് പ്രോഗ്രാമിൻറെ അടുത്ത ബാച്ചിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം -സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 22 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 370 രൂപയും സൂക്ഷമ പരിശോധനയ്ക്ക് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. എന്‍ട്രന്‍സ്

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission. uoc.ac.in). വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകണം.

ജനുവരിയില്‍ തുടങ്ങുന്നത് 13 ‘മൂക്’ പ്രോഗ്രാമുകള്‍

ജനുവരിയില്‍ തുടങ്ങുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയുടെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (മൂക്) കോഴ്സുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം (www. emmrccalicut.org). പ്രായഭേദമന്യേ ആര്‍ക്കും ഓണ്‍ലൈനില്‍ സൗജന്യമായി പഠിക്കാനാകും. ആനിമല്‍ ബയോടെക്നോളജി, ജനിറ്റിക്സ് ആന്‍ഡ് ജീനോമിക്സ്, ആര്‍ട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്, എജ്യുക്കേഷണല്‍ സൈക്കോളജി, ഐ.സി.ടി. സ്‌കില്‍സ് ഇന്‍ എജ്യുക്കേഷന്‍, അപ്ലൈഡ് ആന്ഡഡ് ഇക്കണോമിക് സുവോളജി, എന്‍വയോണ്‍മെന്റല്‍ കമ്യൂണിക്കേഷന്‍, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എത്തിക്സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്സ് എന്നിവയാണ് കോഴ്സുകള്‍. വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാല് ക്രെഡിറ്റ് വരെ ഈ കോഴ്സ് വഴി നേടാനാകും. വിശദാംശങ്ങള്‍ www. swayam.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍

ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകും. ഒന്നാം വര്‍ഷ പരീക്ഷാ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും ഇതോടൊപ്പം കൈപ്പറ്റാവുന്നതാണ്.

എം.എ. ജേണലിസം – സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10-ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, ഇംഗ്ലീഷ് ഏപ്രില്‍ 2020 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യേണ്ട തീയതി 13.12.2021 വരെ നീട്ടി.

പ്രായോഗിക പരീക്ഷകള്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലര്‍ / സപ്ലിമെന്ററി ) ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകള്‍ ചുവടെ സൂചിപ്പിച്ച തീയതികളില്‍ അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്.

  1. എം എസ് സി സുവോളജി – ഡിസംബര്‍ 10
  2. എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് – ഡിസംബര്‍ 10
  3. എം എസ് സി ഇലക്ട്രോണിക്‌സ് – ഡിസംബര്‍ 13
  4. എം എസ് സി കൗണ്‍സിലിംഗ് സൈക്കോളജി – ഡിസംബര്‍ 13
  5. എം എസ് സി ജിയോളജി – ഡിസംബര്‍ 13
  6. എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് – ഡിസംബര്‍ 23

പരീക്ഷ ടൈം ടേബിള്‍ സര്‍വ്വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതാത് കോളേജുമായി ബന്ധപ്പെടുക.

സ്പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പില്‍ 2021-22 വര്‍ഷത്തിലേക്കുള്ള LL.M പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. SC- 3, ST – 1

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14.12.2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9961936451

പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്റോള്‍മെന്റ് നമ്പര്‍

കണ്ണൂര്‍ സര്‍വകലാശാല പൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ പ്രോഗ്രാമില്‍ ( 2020 പ്രവേശനം) രജിസ്റ്റര്‍ ചെയ്തവരുടെ എന്റോള്‍മെന്റ് നമ്പര്‍ സര്‍വകാലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

സമ്പര്‍ക്ക ക്ലാസുകള്‍

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ ഡിസംബര്‍ 11, 12 തീയതികളിലായി (ശിനി , ഞായര്‍, രാവിലെ 10 മുതല്‍ വൈകീട്ട് 4 മണിവരെ ) എസ് എന്‍ കോളേജ് കണ്ണൂര്‍, എന്‍ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെന്റ് ജോസഫ് കോളേജ് പിലാത്തറ, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളില്‍ വച്ചു നടത്തുന്നു. വിശദാംശങ്ങള്‍ക്കായി സര്‍വകാലാശാല വെബ്‌സൈറ്റ് www. kannuruniversity.ac.in സന്ദര്‍ശിക്കുക.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തീയ്യതി നീട്ടി

കണ്ണൂര്‍ സര്‍വ്വകലാശാല 2021-22 അധ്യയന വര്‍ഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് ഫൈനില്ലാതെ 14/12/2021 വരേയും ഫൈനോടുകൂടി 22/12/2021 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ്റ് ഔട്ട് 31.12.2021 ന് മുമ്പ് സര്‍വ്വകലാശാലയില്‍ ലഭിക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www. kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 0497 -2715 183 , 185 ,189, 152 , 153 , 154

Read More: University Announcements 08 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 08 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com