scorecardresearch

University Announcements 08 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

University Announcements 08 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പത്രക്കുറിപ്പ്

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022 അവസാന തീയതി ആഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

പുതിയ കോഴ്സ് ഉള്‍പ്പെടുത്തി

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 ആഗസ്റ്റ് 12 വരെ നീട്ടിയിരിക്കുന്നു.

സി.എച്ച്.എം.എം. ചാവര്‍കോട് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ എം.എ. ഇംഗ്ലീഷ് കോഴ്സ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഓപ്ഷന്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ കോഴ്സുകൂടി ഉള്‍പ്പെടുത്താനും രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് ഇതുകൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്.

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുളള അവസാന തീയതി ആഗസ്റ്റ് 16 വരെ നീട്ടിയിരിക്കുന്നു.

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ./ സ്വാശ്രയ കോളേജുകളിലും ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനുളള അവസാന തീയതി ആഗസ്റ്റ് 16 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022-23 വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ തിരുത്തലുകള്‍ക്ക് അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ/ സ്വാശ്രയ കോളേജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം പരാതിരഹിത ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടും കൃത്യതയോടും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങള്‍ കോളേജുകളുടേയും കോഴ്സുകളുടേയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുളള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022-23 കെ.എന്‍.എം ബി.എഡ് കോളേജ്, കാഞ്ഞിരംകുളം – അഡ്മിഷന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. അഡ്മിഷന്‍ രജിസ്ട്രേഷനുളള പോര്‍ട്ടലിലേക്ക് കെ.എന്‍.എം.ബി.എഡ്. കോളേജിലെ കോഴ്സുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് അഡ്മിഷന്‍ പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. വിശദവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. അറബിക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ (2020 – 21 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ.- 2017 അഡ്മിഷന് മുന്‍പ്) 2003 സ്കീം സപ്ലിമെന്‍ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല ആഗസ്റ്റ് 2 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ചേര്‍ത്തല സെന്‍റ്.മൈക്കിള്‍സ് കോളേജിലെയും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളേജിലേയും മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 11 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 – 2019 അഡ്മിഷന്‍, മേഴ്സി ചാന്‍സ് – 2013 – 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സര്‍വ്വകലാശാല ആഗസ്റ്റ് ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

എം.ജി., കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

മഹാത്മാഗാന്ധി സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു. രണ്ട് സര്‍വ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്‌സുകള്‍. ആരംഭത്തില്‍ എം.എസ്.സി. കെമിസ്ട്രി (നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി), എം.എസ്.സി. ഫിസ്‌ക്‌സ് (നാനോസയന്‍സ് ആന്‍ നാനോ ടെക്‌നോളജി) എന്നീ കോഴ്‌സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്‌സുകളാണ്. പഠനത്തിന്റെ ഭാഗമായി, ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പിനും വിദേശത്തോ ഇന്ത്യയില്‍ തന്നെയോ ഉള്ള പ്രശസ്ത ഗവേഷണസ്ഥാപനത്തില്‍ ആറു മാസം നീണ്ടുനില്‍ക്കുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിയാകുവാനും അവസരം ലഭിക്കുന്നതാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും സംയുക്തമായാണ് കോഴ്‌സുകള്‍ നടത്തുന്നത്. യഥാക്രമം കെമിസ്ട്രിയിലും ഫിസിക്‌സിലുമുള്ള ബിരുദമോ തത്തുല്യയോഗ്യതയോ ആണ് എം.എസ്.സി. കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാര്‍ത്ഥികള്‍ക്ക് എം.എസ്.സി ഫിസിക്‌സ് / എം.എസ്.സി കെമിസ്ട്രി ബിരുദം ലഭിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യയായ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയില്‍ പരിചയം ആര്‍ജിക്കുവാനുള്ള അവസരവും ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് (www.mgu.ac.in) സന്ദര്‍ശിക്കുക.

എം.ജി.: ബി.എഡ് ഏകജാലകം

മഹാത്മാഗാന്ധി സര്‍വ്വകലാശാല ബി.എഡ് ഏകജാലകം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിര പ്രവേശനമെടുക്കേണ്ട അപേക്ഷകരും ഒന്നാം ഒപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമോ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം കോളേജുമായി ബന്ധപ്പെട്ട് കോളേജില്‍ ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വെകിട്ട് നാല് മണിക്ക് മുന്‍പായി കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം കണ്‍ഫേം ചെയ്യേണ്ടതാണ്. (ഉറപ്പാക്കേണ്ടതാണ്.) താത്കാലിക പ്രവേശനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇവര്‍ കോളേജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16 ന് വെകിട്ട് നാല് മണിക്ക് മുന്‍പായി ഓണ്‍ലൈനായി പ്രവേശനമെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എം.ജി. യില്‍ തൊഴില്‍ മേള

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ ‘ബ്രൈറ്റ് മൈന്‍ഡ്‌സ് 2022’ മെഗാ തൊഴില്‍ മേള നടത്തുന്നു. ബ്ാങ്കിങ്, ഇന്‍ഷുറന്‍സ്. മാനേജ്‌മെന്റ്. സയന്‍സ്, കൊമേഴ്‌സ്, എഡ്യുക്കേഷന്‍, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്ള ഉദ്യോഗദായകര്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവും ഡിപ്ലോമയും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731025, 2563451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം. (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ – റെഗുലര്‍ / 2019 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷന്‍ -സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പര്‍ഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമില്‍ 2022-24 പ്രവേശന ബാച്ചില്‍ എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ 0481-2731034, 9496201466, 9495213248 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (2021 അഡ്മിഷന്‍ – റഗുലര്‍ – പുതിയ സ്‌കീം) ജൂണ്‍ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (എ.ഒ.സി.) ആഗസ്റ്റ് 10 ന് അതത് കേന്ദ്രങ്ങളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2022 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ – റഗുലര്‍ / 2019, 2018 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 10 മുതല്‍ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് / ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ – റഗുലര്‍) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്്റ്റ് 10 മുതല്‍ 25 വരെ തീയതികളില്‍ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (2020 അഡ്മിഷന്‍ – റഗുലര്‍ / 2019, 2018 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ് – പുതിയ സ്‌കീം) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (ഇന്റേണ്‍ഷിപ്പ്) ആഗസ്റ്റ് 12 ന് അതത് കേന്ദ്രങ്ങളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2021 അഡ്മിഷന്‍ – റഗുലര്‍ / 2020, 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ ആഗസ്റ്റ് 12 മുതല്‍ 17 വരെ അതത് കോളേജുകളില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

2022 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി (2008-2014 അഡ്മിഷന്‍ – മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.

നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (പുതിയ സ്‌കീം – 2008-2016 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം

വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍  സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനവും ശില്പശാലയും. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 4 വരയാണ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും ചേര്‍ന്നു നടത്തുന്ന പരിപാടി. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും കുറയ്ക്കുന്ന പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ ഏറെയുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ലവണാംശം, ഘനലോഹങ്ങള്‍, താപനിലയിലെ തീവ്രത, വികിരണങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഈ ഭീഷണികള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രബന്ധാവതരണങ്ങള്‍ സമ്മേളനത്തില്‍ നടക്കും. പ്രകാശ സംശ്ലേഷണ ഗവേഷണ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ ശാസ്ത്രജ്ഞന്‍ പ്രൊഫ. ഗോവിന്ദ്ജിയെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള സസ്യശാസ്ത്രജ്ഞര്‍ പങ്കെടുക്കുമെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു. പരിപാടിയുടെ ലഘുപത്രിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ എന്നിവര്‍ പ്രകാശനം ചെയ്തു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമേകുന്ന അന്താരാഷ്ട്ര സസ്യശാത്ര സമ്മേളനത്തിന്റെയും ശില്പശാലയുടെയും ബ്രോഷര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. ജോസ് ടി. പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

ഗാര്‍ഡനര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എല്‍.ആര്‍. ഗാര്‍ഡനനര്‍മാരെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 10-ന് രാവിലെ 10 മണിക്ക് ഭരണവിഭാഗത്തിലെ ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. 2022 ജനുവരിയില്‍ 40 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പ്രതിദിനം 675 രൂപയും പ്രതിമാസം പരമാവധി 18225 രൂപയുമാ വേതനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് 20-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി.കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.

ബി.എഡ്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22 മുതല്‍ 26 വരെ ജി.സി.ടി.ഇ. കോഴിക്കോട്, ഐ.എ.എസ്.ഇ. തൃശൂര്‍, ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് കോഴിക്കോട്, എന്‍.എസ്.എസ്. ട്രെയനിംഗ് കോളേജ് ഒറ്റപ്പാലം എന്നീ സെന്ററുകളില്‍ നടക്കും.

ബിരുദപ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ് അതത് കോളേജുകളില്‍ നിന്നും ലഭ്യമാകും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10-ന് വൈകീട്ട് 7 മണിക്കകം കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുകയില്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-നും എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. 22-നും മൂന്നാം സെമസ്റ്റര്‍ എം.ബി.എ. 23-നും തുടങ്ങും.

എം.എ. മലയാളം വൈവ

നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 10-ന് നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

വിവിധ ബി.ആര്‍ക്ക്. പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷ

ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 24-നും തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 24-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസർ – സംസ്‌കൃതം : അഭിമുഖം

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (സംസ്‌കൃതം) ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്ത് 11ന് രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. സംസ്‌കൃതം വിഷയത്തിൽ പി.ജി., എം.എഡ്‌., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / സംസ്‌കൃതം) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0497 2784715, 9947988890.

എൽ.എൽ.എം -സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം പ്രോഗാമിന് പൊതു വിഭാഗത്തിൽ 10, എസ.സി.3 , എസ്.ടി 1 സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 11ന് രാവിലെ 11 മണിക്ക്‌ പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 9961936451, 9567277063.

എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് കോ-ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം ഫോൺ: 9847421467, 0497-2806402.

എം. എസ്. സി ജ്യോഗ്രഫി – സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഭൂമിശാസ്ത്ര വകുപ്പിലെ എം. എസ്. സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി.വിഭാഗക്കാർക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്ത് 11ന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ:9447085046

എം.എസ്.സി ബയോടെക്നോളജി – സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 12ന് രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം ഫോൺ:968654186

ബിരുദ പ്രവേശനം – അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള സമയം നീട്ടി.

യു.ജി ഒന്നാം അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിന് 10.8.2022 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. SBIePay വഴി ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. 830/- രൂപയാണ് അഡ്മിഷൻ ഫീസ്. SC/ST വിഭാഗത്തിന് ഇത് 770/- രൂപയാണ്. ഫീ അടക്കാത്തവർക്ക് ലഭിച്ച അലോട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്മെന്റിൽനിന്ന് പുറത്താവുകയും ചെയ്യും. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസ് അടക്കേണ്ടത്.അഡ്മിഷൻ ഫീസ് വിവരങ്ങൾ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം – ഇന്റർവ്യൂ തിയ്യതി

2022-23 അധ്യയന വർഷത്തിലെ ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ഇന്റർവ്യൂ ആഗസ്ത് 10ന് രാവിലെ 10 മണിക്ക് കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജായ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടത്തുന്നതാണ്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്.

പ്രൊജക്ട് മൂല്യനിർണ്ണയം, വൈവ-വോസി

ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പടെ) ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016 മുതൽ 2019 അഡ്‌മിഷൻ വരെ) ഏപ്രിൽ 2022 പരീക്ഷകളുമായി ബന്ധപ്പെട്ട പ്രൊജക്ട് മൂല്യനിർണ്ണയം, ജനറൽ വൈവ-വോസി എന്നിവ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.

ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -2022 ആഗസ്ത് 11, 12

ഡോൺബോസ്‌കോ കോളേജ് -2022 ആഗസ്ത് 23, 25

ഐ.ടി.ഇ.സി.പാലയാട് -2022 ആഗസ്ത് 24, 26

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 august 2022