scorecardresearch

Latest News

University Announcements 08 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 08 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 08 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ എം.ബി.എ. 2020 സ്‌കീം (റെഗുലര്‍ – ഫുള്‍ടൈം ഉള്‍പ്പെടെ യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (റെഗുലര്‍ – 2017 അഡ്മിഷന്‍, 2014 സ്‌കീം – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്‌സ്) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അഞ്ചാം സെമസ്റ്റര്‍ 2018 സ്‌കീം (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), ഏപ്രില്‍ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ടെക്. പ്രവേശനപരീക്ഷക്ക് ഏപ്രില്‍ 12 മുതല്‍ അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 – 23 വര്‍ഷത്തെ പി.ജി, എം.ടെക്. അഡ്മിഷനായുളള പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 11. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. admissions. keralauniversity.ac.in) ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. : അപേക്ഷ ഏപ്രിൽ 25 വരെ

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (ഐ.ഐ.ആർ.ബി.എസ്.) നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 25.

ഫിസിക്‌സ്, കെമിസ്ട്രി, ലൈഫ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ നടത്തുന്നത്. അറുപത് ശതമാനം മാർക്കോടെ പ്ലസ്ടു സയൻസ് വിഷയങ്ങളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. ബി.എസ്.സി. , എം.എസ്.സി. യോഗ്യതകൾ ഈ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാൻ കഴിയും. കരിക്കുലത്തിന്റെ ഭാഗമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകൾ കൈകാര്യ ചെയ്യുക. പoനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ പ്രോജക്ട് / ഇന്റേൺഷിപ്പിനുള്ള അവസരവും ലഭ്യമാണ്. ഓരോ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമിലേക്കും 4 വീതം വിദ്യർത്ഥികൾക്കായിരിക്കും പ്രവേശനം.

എം.ജി. സർവ്വകലാശാല ദേശീയ തലത്തിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. www. cat.mgu.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് iirbs @mgu.a.in. ഫോൺ : 0481 2732992

വൈവാ വോസി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്. – 2019-20 ബാച്ച്) പരീക്ഷയുടെ വൈവാ വോസി പരീക്ഷ ഏപ്രിൽ 11, 19 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൻറെ വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികളും ബന്ധപ്പെട്ട അധ്യാപകരും നിശ്ചിത സമയത്ത് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹജരാകണം.

നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 20 ന് എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മൂന്ന്, നാല് സെമസ്റ്റർ എം.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ) ജനുവരി / ഫെബ്രുവരി 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ 18 മുതൽ സർവ്വകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2018 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

12.05.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2022) പരീക്ഷകൾക്ക് 13.04.2022 മുതൽ 18.04.2022 വരെ പിഴയില്ലാതെയും 20.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (നവംബർ 2021) പരീക്ഷാർഥികളുടെ എ. പി. സി. സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.04.2022 വരെ നീട്ടി.

വിദൂരവിദ്യാഭ്യാസം സർട്ടിഫിക്കറ്റ് കോഴ്സ് അഡിഷണൽ ഓപ്ഷണൽ കോ ഓപ്പറേഷൻ എൻറോൾമെൻറ് നമ്പർ

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം സർട്ടിഫിക്കറ്റ് കോഴ്സ് അഡിഷണൽ ഓപ്ഷണൽ (കോ -ഓപ്പറേഷൻ) 2021 – 22 പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www. kannuruniversity.ac.in) Academics–Certificate Course– Additional Co-operation.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കെ.മാറ്റ് സൗജന്യപരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.

പ്രവേശനപരീക്ഷ ഏപ്രില്‍ 12ന്

2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 9.30 മുതലും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെയും റാന്നി വൈക്കം ഗവ യു.പി സ്‌കൂളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം. ഫോണ്‍ : 04735-227703.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മുഖേന ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു/ ഐ.ടി.ഐ (ഒരു വര്‍ഷം) 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിനും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോഴ്സിനും അപേക്ഷിക്കാം.

എസ്.സി/എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങളിലുള്ളവര്‍ക്ക് കോഴ്സ് സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 13. ഏപ്രില്‍ അവസാനം കോഴ്സുകള്‍ ആരംഭിക്കും. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04792485370, 2485852, 8547005018.

കെ-ടെറ്റ് പരീക്ഷ

കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളിൽ നടക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ www. pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www. ktet.kerala.gov.in ലും ലഭിക്കും.

Read More: University Announcements 08 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 08 april 2022

Best of Express